Data Loading...

GHS TRIKKUKULAM -2020-2021 Flipbook PDF

GHS TRIKKUKULAM -2020-2021


123 Views
11 Downloads
FLIP PDF 5.13MB

DOWNLOAD FLIP

REPORT DMCA

GHS TRIKKULAM

GHS TRIKKULAM

പരപ്പനങ്ങാടി ഉപ ജില്ല

GHS TRIKKULAM

GHS TRIKKULAM

ജി.എച്ച് . എസ് .ത‍ൃക്ക‍ുളം ജൂണ്‍1 ന് വിക്ടേഴ്സ് ഒാണ്‍ലൈന്‍ ക്ലാസ്സ് തുടങ്ങിയപ്പോള്‍ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിക്കൊണ്ട് ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.ഒാണ്‍ലൈന്‍ ക്ലാസ്സ് സൗകര്യമില്ലാത്തവര്‍ക്കായി മൂന്ന് ഒാണ്‍ലൈന്‍ സെന്‍െററുകള്‍ തുടങ്ങി.അതിന്‍െറ

ഒൗപചാരികമായ ഉദ്ഘാടനം ബഹുമാനപ്പെട്ട MLA P.K.അബ്ദുറബ്ബ് നിര്‍വഹിച്ചു.

ബി.ആര്‍.സി

കണ്ണാടിത്തടം അംഗന്‍വാടി

പ്രതിഭ

ജൂണ്‍ 5 ന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ദിന സന്ദേശം കുട്ടികള്‍ക്ക് നല്‍കി. ജുണ്‍19 ന് വായനദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു. പുസ്തകങ്ങള്‍ പി.ഡി.എഫ് രൂപത്തില്‍ നല്‍കി വായനാകുറിപ്പ് തയ്യാറാക്കാനായി ആവശ്യപ്പെട്ടു. ജുണ്‍26 ന് ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി. ഈ വര്‍ഷ‍ത്തെ എസ് . എസ് . എല്‍സി.പരീക്ഷയില്‍എല്ലാ വിഷയങ്ങള്‍ക്കും A + നേടിയ ഫാത്തിമ സഫ,ഫാത്തിമ N.K. USS നേടിയ ആര്‍ദ്ര,LSS നേടിയ കനിഷ്ക്ക് , സമീഹ,അനുശ്രീ,ആല്‍ബിന്‍ സാബു,വൈഷ്ണവ്എന്നി വിദ്യാര്‍ത്ഥികളെയുംഅനുമോദിച്ചു.

4

GHS TRIKKULAM

ജുലായ് 5 ബഷീര്‍ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി.ബഷീര്‍ പുസ്തകങ്ങള്‍ വായനയ്ക്കു നല്‍കി വായനാക്കുറിപ്പ് തയ്യാറാക്കിച്ചു. ബഷീര്‍ കഥാപാത്രങ്ങളുടെ ചിത്രരചന നടത്തി.

JRC വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ മാസ്ക്ക് നിര്‍മ്മാണം നടന്നു.

ജൂലായ് 11 ദേശീയ ജനസംഖ്യ ദിനം ആചരിച്ചു.ജനസംഖ്യ വര്‍ദ്ധിച്ചാലുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് ബോധവത്ക്കരണം നടത്തി. ജുലായ് 21 ന് ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ചോദ്യോത്തരങ്ങള്‍ വഴിയും,ശബ്ദസന്ദേശങ്ങള്‍ വഴിയും കുട്ടികളില്‍ശാസ്ത്രാവബോധം ഉണ്ടാക്കി.

ജുലായ് 28 ന് പ്രകൃതി സംരക്ഷണ ദിനം ആചരിച്ചു.

5

GHS TRIKKULAM

ആഗസ്റ്റ് 3 ന് ദേശീയ സംസ്കൃത ദിനത്തിനോടനുബന്ധിച്ച് കവിതാലാപന മത്സരം നടന്നു

ആഗസ്റ്റ് 6,9 യഥാക്രമം ഹിരോഷിമ,നാഗസാക്കി ദിനങ്ങള്‍ ആചരിച്ചു. സഡാക്കോ സുസുക്കിയുടെ കഥ കുട്ടികളില്‍ എത്തിച്ചു. സമാധാന ഗീതങ്ങള്‍ ആലപിച്ചു. യുദ്ധവിരുദ്ധ സന്ദേശങ്ങള്‍ ഒാഡിയോ വഴി കുട്ടികള്‍അയച്ചു തന്നു. കുട്ടികള്‍ പോസ്റ്ററുകള്‍ തയ്യാറാക്കി.

ഹിരോഷിമ ദിനം

നാഗസാക്കി ദിനം

ജെ.ആര്‍.സി യുടെ നേതൃത്വത്തില്‍ പ്ലക്കാര്‍ഡ് നിര്‍മ്മാണവും നടന്നു.

ആഗസ്റ്റ്13 മുതല്‍ ഈ വര്‍ഷത്തെ ആദ്യ ക്ലാസ്സ് പി.ടി.എ നടന്നു.രക്ഷിതാക്കളും,അധ്യാപകരും അഭിപ്രായങ്ങളും,നിര്‍ദ്ദേശങ്ങളും പങ്കുവെച്ചു. 6

GHS TRIKKULAM

കേന്ദ്ര ജലശക്തി വകുപ്പിന്‍െറ ആര്‍.എസ് . കെ. പരിപാടിയുടെ ഭാഗമായി "മാലിന്യ മുക്തം എന്‍െറ ഗ്രാമം" എന്നവിഷയത്തെ അടിസ്ഥാനമാക്കി കൊണ്ട് എട്ടാംതരത്തിലെ കുട്ടികള്‍ ക്ക് ചിത്രരചന മത്സരവും,ഒമ്പത് , പത്ത്ക്ലാസ്സിലെ കുട്ടികള്‍ക്ക് ഉപന്യാസ മത്സരവും നടത്തി.

ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തില്‍ അധ്യാപകരുടെയും പി.ടി.എ യുടെയും നേതൃത്വത്തില്‍ പതാക ഉയര്‍ത്തല്‍നടന്നു. അര്‍ച്ചനയുടെയും,മുഹ്സിന തസ്നിയുടെയും സ്വാതന്ത്ര്യ ദിന സന്ദേശം ഒാണ്‍ലൈന്‍ വഴി കുട്ടികളില്‍ എത്തിച്ചു.

ചിങ്ങം1 ന് കര്‍ഷക ദിനത്തോടനുബന്ധിച്ച് എട്ടാംതരത്തിലെ കുട്ടികള്‍ക്ക് കാര്‍ ഷികപതിപ്പ് നല്കുകയും,‍കര്‍ഷകനുമായി അഭിമുഖം നടത്താനുള്ള ചോദ്യാവലി തയ്യാറാക്കിക്കുകയും ചെയ്തു.ഒാണപതിപ്പ് നല്‍കി. കൂടാതെ കവിതാലാപനം നാടന്‍പാട്ട് തുടങ്ങിയവ സംഘടിപ്പിച്ചു. ആഗസ്റ്റ് 29 ദേശീയ കായിക ദിനത്തോടനുബന്ധിച്ച് വാട്സ്ആപ്പ് വഴി വീഡിയോ പ്രദര്‍ ശനം നടന്നു.

7

GHS TRIKKULAM

സെപ്തംബര്‍ 5 അധ്യാപക ദിനത്തില്‍ കുട്ടികള്‍ ആശംസ കാര്‍ഡ് നിര്‍മ്മിച്ചു നല്‍കി.

വിവിധ വിഷയങ്ങളില്‍ കുട്ടി ടീച്ചര്‍മാര്‍ നടത്തിയ പ്രകടനം രസകരമായിരുന്നു.

അധ്യാപക ദിനത്തോടനുബന്ധിച്ച് തൃക്കുളം സ്കൂളും ഒരു ഡിജില്‍ മാഗസിന്‍ തയ്യാറാക്കി

8

GHS TRIKKULAM

സെപ്തംബര്‍ 10 ന് കിഫ്ബിയില്‍ നിന്നുളള മൂന്ന് കോടി രൂപ ഉപയോഗിച്ച് തൃക്കുളം ഗവ:ഹൈസ്കൂളിന് നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്‍െറ ശിലാസ്ഥാപനം ബഹുമാനപ്പെട്ട തിരൂരങ്ങാടി മണ്ഡലം MLA പി.കെ.അബ്ദുറബ്ബ് നിര്‍വഹിച്ചു.ചടങ്ങില്‍ കെ.ടി.റഹീദ അദ്ധ്യക്ഷം വഹിച്ചു.എം.അബ്ദുറഹ്മാന്‍കുട്ടി,മുബാറക്ക് അലി.സി,എം.എന്‍.മൊയ്തീന്‍,ഉള്ളാട്ട് അഹമ്മദ്കോയ,ഹംസ പി.ടി,ഇബ്രാഹിംക്കുട്ടി,സി.പി.ഇസ്മായില്‍,എ.ടി.ഉണ്ണി,അഷ്റഫ് തച്ചറപടിക്കല്‍,മനോജ്.ഇ.പി,സൂപ്പി.ടി,ഫൈസല്‍.പി,മുരളി.എം.കെ എന്നിവര്‍ പ്രസംഗിച്ചു.

സെപ്തംബര്‍ 14 ദേശീയ ഹിന്ദി ദിനം ആചരിച്ചു. ഇതിനോടനുബന്ധിച്ച് പ്രസംഗ മത്സരം നടന്നു. ഹിന്ദി കവിതാലാപനവും നടന്നു.

സെപ്തംബര്‍ 16 ഒാസോണ്‍ ദിനത്തില്‍ വീഡിയോ പ്രദര്‍ശനം വഴി ഒാസോണിന്‍െറ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിച്ചു. കൂടാതെ കുട്ടികള്‍ പോസ്റ്ററുകള്‍ നിര്‍മ്മിച്ചു.

9

GHS TRIKKULAM

ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച്സോഷ്യല്‍ ക്ലബ്ബിന്‍െറയും ഗാന്ധി ദര്‍ ശന്‍ ക്ലബ്ബിന്‍െറയും നേതൃത്വത്തില്‍ പെന്‍സില്‍ ഡ്രോയിങ് മത്സരം നടന്നു.(പ്രമേയം ദണ്ഡിയാത്ര)

പ്രസംഗ മത്സരവും നടന്നു.

ഡ്രൈഡെ ഡെ ആചരണത്തിന്‍െറ വീഡിയോ കുട്ടികള്‍ അയച്ചുതന്നു.

10

GHS TRIKKULAM

ഒക്ടോബര്‍ 4 വേള്‍ഡ് വോക്കിങ് ഡേയോടനുബന്ധിച്ച് ആരോഗ്യകായിക വിദ്യാഭ്യാസത്തിന്‍െറ ഭാഗമായി കുട്ടികള്‍ക്ക് ,നടത്തത്തിലൂടെ എങ്ങനെ ആരോഗ്യം മെച്ചപ്പെടുത്താനും നിലനിര്‍ത്താനും കഴിയും എന്ന് മനസ്സിലാക്കാന്‍ ഉതകുന്ന വീഡിയോ പ്രസന്‍േറഷന്‍ വാട്സ്ആപ്പ് വഴി നല്‍കി.

പൊതുവിദ്യാഭ്യാസമേഖലയില്‍ ,പൂര്‍ണ്ണമായും ഡിജിറ്റലാകുന്ന ആദ്യ സംസ്ഥാനം എന്ന നേട്ടം കേരളം കൈവരിച്ചിരിക്കുകയാണ്.2020 ഒക്ടോബര്‍12(തിങ്കള്‍) രാവിലെ11 മണിക്ക് ഹൈടെക് പ്രഖ്യാപനം മുഖ്യമന്ത്രി നടത്തി. അതിനെത്തുടര്‍ന്ന് നമ്മുടെ സ്കുളിലും ഹൈടെക് പ്രഖ്യാപനം നടന്നു.

GHS TRIKKULAM

ഒക്ടോബര്‍ 13 സംസ്ഥാന കായിക ദിനം, സ്പോട്സ് ക്ലബ്ബിന്‍െറ നേതൃത്വത്തില്‍ ആചരിച്ചു.കായിക കേരളത്തിന്‍െറ പിതാവായ ജി.വി.രാജയെകുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഉതകുന്ന വീഡിയോ കുട്ടികളില്‍ എത്തിച്ചു.

11

GHS TRIKKULAM

ലോക വിദ്യാര്‍ത്ഥി ദിനമായ ഒക്ടോബര്‍15 ന് രാവിലെ11 മണിക്ക് (ഭാരത സര്‍ക്കാര്‍ സാമൂഹ്യനീതിശാക്തീകരണ മന്ത്രാലയത്തിന്‍െറ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന നശാ മുക്തഭാരത് കാമ്പയിന്‍െറ ഭാഗമായി)ജെ.ആര്‍.സി.യുടെ നേതൃത്വത്തില്‍ കോവി‍ഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലഹരി വിരുദ്ധപ്രതിജ്ഞ എടുത്തു.

സ്കൂള്‍ തുറക്കുന്നത് നീണ്ടുപോകുന്നതിനാല്‍ ,19-10-2020 മുതല്‍ രാത്രി 7-9 മണി വരെ ക്ലാസ്സ് നടത്തി വരുന്നുണ്ട്.ആയത് സംബന്ധിച്ച് ടൈംടേബിള്‍ കുട്ടികള്‍ക്ക് നല്‍കിയിട്ടുണ്ട്.ഇതുമൂലം കുട്ടികള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ ദൂരികരിക്കാന്‍ കഴിയുന്നുണ്ട്. നശാമുക്ത് വിമുക്തിയുടെ ആഭിമുഖ്യത്തില്‍ JRC വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ പ്രതിജ്ഞ എഴുത്ത്,പ്രതിജ്ഞ ചൊല്ലല്‍ മത്സരങ്ങള്‍ നടന്ന‍ു.തൃക്കുളം സ്കൂളില്‍ നിന്നും 19 പേര്‍ പങ്കെടുത്തു.

12

GHS TRIKKULAM

നവംബര്‍ 1 കേരള പിറവി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടന്നു. നവംബര്‍2 മുതല്‍ രണ്ടാമത് ക്ലാസ്സ് പി.ടി എ നടന്നു.രക്ഷിതാക്കളുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. എല്ലാ മാസവും സബ്ജറ്റ് കൗണ്‍സിലിനുശേഷം SRG ചേർന്ന് ഒാണ്‍ലൈന്‍ ക്ലാസ്സ് അവലോകനവും, കുട്ടികളുടെ പഠന പുരോഗതിയും വിലയിരുത്താറുണ്ട്. പത്താംക്ലാസ്സിലെ കുട്ടിളുടെ പഠനപുരോഗതിക്കാവശ്യമായ പിന്‍തുണ നല്‍കാനായി അധ്യാപകരെ ചുമതലപ്പെടുത്തി. പഠന സൗകര്യങ്ങങ്ങള്‍ ഉറപ്പു വരുത്തുവാന്‍ കുട്ടികളുടെ വീട്ടില്‍ അധ്യാപകര്‍ സന്ദര്‍ശനം നടത്തുകയുണ്ടായി. വാട്സ് ആപ്പ് സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് മൊ‍ഡ്യൂളിന്‍െറ പ്രിന്‍െറ് വീട്ടിലെത്തിച്ചു കൊടുക്കാനും തീരുമാനമെടുത്തു. . ഈ ഭാഗങ്ങള്‍ കുട്ടികള്‍ പഠിക്കുന്നുണ്ടോ എന്നറിയാന്‍ അധ്യാപകര്‍ രക്ഷിതാക്കളെ വിളിച്ച് അന്വേഷിക്കാനും,മാതൃകാ ചോദ്യ പേപ്പറുകള്‍ നല്‍കാനും തീരുമാനിച്ചു.

ഗൃഹ സന്ദര്‍ശനം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്

നവംബര്‍ 14 ന് ശിശുദിനത്തോടനുബന്ധിച്ച് സ്കിറ്റ് അവതരണം,പാ്ട്ട,പ്രസംഗം തുടങ്ങിയ കലാപരിപാടികള്‍ നടന്നു.

13

GHS TRIKKULAM

ഡിസംബര്‍ 1 ന് ലോക എയിഡ്സ് ദിനത്തോടന‍ുബന്ധിച്ച് ക‍ുട്ടികള്‍ പോസ്റ്ററ‍ുകള്‍ നിര്‍ മ്മിച്ച‍ു നല്‍കി.

ജെ.ആര്‍.സി യ‍ുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച മാസ്ക്ക് തമന്ന സലാം പ്രധാന അധ്യാപകന് കൈമാറ‍ുന്ന‍ു.

23-12-2020 ന് google meet വഴിHM കോണ്‍ഫറൻസ് നടന്ന‍ു.SRG കണ്‍വീനര്‍,വിജയഭേരി കോഡിനേറ്റര്‍,PTA പ്രസിഡന്‍റ് ത‍ുടങ്ങിയവര്‍ പങ്കെട‍ുത്തു. ത‍ുടര്‍ന്ന് 24.12.2020 ന് HM ന്‍െറ അധ്യക്ഷതയില്‍ സ്‍ക‍ൂളില്‍ SRG Meeting നടന്ന‍ു.HM കോണ്‍ഫറന്‍ സില്‍ കിട്ടിയ നിര്‍ദ്ദേശങ്ങള്‍ പാലിക്ക‍ല്‍,ക്ലാസ് വിഭജനം ത‍ുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത‍ു. ത‍ുടര്‍ന്ന് നടന്ന എക്സിക്യ‍ൂട്ടീവ് meeting ല്‍ കോവി‍‍ഡ് മാനദണ്ഡങ്ങള്‍ പാലിച്ച‍ുകൊണ്ട് സ്ക‍ൂള്‍ നടത്തിപ്പ‍ു മായി സഹകരിക്കാന്‍ ധാരണയായി. 28-12-2020 ന് 10th std ലെ എല്ലാ ഡിവിഷനിലെയ‍ും PTA meeting നടന്ന‍ു.രക്ഷിതാക്കള്‍ക്ക‍ുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള‍ും,ക‍ുട്ടികള്‍ക്ക‍ുവേണ്ടിയ‍ുള്ള

ക്രമീകരണങ്ങളെപ്പറ്റിയ‍ും ചര്‍ച്ച നടന്ന‍ു.

എസ്.ആര്‍. ജി.

എക്സിക്യ‍ൂട്ടീവ് 14

പി.ടി.എ

GHS TRIKKULAM

1.1.2021 ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച‍ുകൊണ്ട് സ്‍ക‍ൂള്‍ ത‍ുറന്നു.

തിര‍ൂരങ്ങാടി പോലീസിന്‍െറ നേത‍ൃത്വത്തില്‍ നടന്ന "കോവിഡ്19 ഒര‍ു തിരനോട്ടം" പരിപാടിയില്‍ ഉപന്യാസ രചനാ മത്സരത്തില്‍ ക‍ൃഷ്ണപ്രിയ എച്ച്.എസ് വിഭാഗം വിജയിയായി തെരഞ്ഞെട‍ുക്കപ്പെട്ട‍ു.

ജന‍ുവരി12.2021 ന് അനീമിയ പ്രതിരോധ പ്രവര്‍ത്തനങ്ങള‍ുടെ ഭാഗമായി രക്തത്തിലെ ഹീമോഗ്ലോബിൻെറഅളവ് ച‍ുര‍ുങ്ങിയത്പന്ത്രണ്ടില്‍ എത്തിക്ക‍ുക എന്ന ലക്ഷ്യത്തോടെ വനിത ശിശ‍ുവികസന വക‍ുപ്പിൻെറനേത‍ൃത്വത്തില്‍ "ക്യാമ്പയിൻ-12"എന്ന പദ്ധതി ആരംഭിച്ച‍ു.

15

GHS TRIKKULAM

ജന‍ുവരി 21,എസ്.എസ്.എല്‍.സി.പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച ഫാത്തിമ സഫ,ഫാത്തിമ

N.K. USS നേടിയ ആര്‍ദ്ര,LSS നേടിയ കനിഷ്ക്ക് , സമീഹ,അനുശ്രീ,ആല്‍ബിന്‍ സാബു,വൈഷ്ണവ്എന്നി വിദ്യാര്‍ത്ഥികളെയുംഅനുമോദിച്ചു.

ക‍ൂടാതെ തദ്ദേശ സ്വയംഭരണ തെഞ്ഞെട‍ുപ്പില്‍ മത്സരിച്ച് വിജയിച്ച എക്സിക്യ‍ൂട്ടീവ് അംഗങ്ങളായ P.T.ഹംസ,

ഷാഹിന,വാഹിദ എന്നിവരെയ‍ും അഭിനന്ദിച്ച‍ു.

16

GHS TRIKKULAM

പ്രശസ്ത കവയിത്രി ശ്രീമതി സ‍ുഗതക‍ുമാരി ടീച്ചറ‍ുടെ ഒാര്‍മ്മയ്ക്കായി ടീച്ചറ‍ുടെ ജന്മദിനമായ ജന‍ുവരി 22 ന് ജ‍ൂനിയര്‍ റെഡ്ക്രോസിൻെറ നേത‍‍ൃത്വത്തില്‍ നടത്ത‍ുന്ന വ‍ൃക്ഷത്തൈ നടലിൻെറ (ഒര‍ു തൈ നടാം നമ‍ു ക്കമ്മയ്ക്ക‍ു വേണ്ടി) സബ്ജില്ലാതല (പരപ്പനങ്ങാടി) ഉദ്ഘാടനം ത‍ൃക്കുളം ഹൈസ്ക്ക‍ൂളില്‍ വെച്ച് നടന്ന‍ു.

ജന‍ുവരി26 റിപ്പബ്ലിക്ക് ദിനത്തില്‍ അദ്ധ്യാപകര്‍, പി.ടി. എ അംഗങ്ങള്‍ ഇവര‍ുടെ നേ‍ത‍ൃത്വത്തില്‍ പ്രധാന അദ്ധ്യാപകന്‍ പതാക ഉയര്‍ത്തി.

17

GHS TRIKKULAM

പ്രതിഭാ ലൈബ്രറിയ‍ുടെ നേത‍ൃത്വത്തില്‍ നടന്ന വായനാമത്സരത്തില്‍ ഹൈസ്ക്ക‍ൂള്‍ വിഭാഗത്തില്‍ ദേവിക ഒന്നാം സ്ഥാനം നേടി.

അദ്ധ്യാപകലോകം പ്രതിഭോത്സവം-2021 പരിപാടിയില്‍ ഡിജിറ്റല്‍ ആല്‍ബ നിര്‍മ്മാണത്തില്‍ മ‍ുഹമ്മദ് ഷഹര്‍ഷാന്‍ രണ്ടാം സ്ഥാനം നേടി.

18

GHS TRIKKULAM

ഫെബ്ര‍ുവരി11,12 തിയ്യതികളില്‍ തവന‍ൂരില്‍ വെച്ച് നടക്ക‍ുന്ന സര്‍വ്വോദയ മേളയോട് അന‍ുബന്ധിച്ച് മല പ്പ‍ുറം ജില്ലയിലെ ഗാന്ധിദര്‍ന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ രചന,ചിത്ര രചന(പെന്‍ സില്‍)മത്സരങ്ങള്‍ നടത്തി.

എസ്.എസ്.എല്‍.സി പരീക്ഷയ‍ുടെ മ‍ുന്നോടിയായി( ഫെബ്ര‍ുവരി ആദ്യവാരം)ക‍ുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്താൻ ഉതക‍ുന്ന ഒര‍ു മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ച‍ു.ക്ലാസ്സ് അഷ്റഫ് ചെട്ടിപ്പടി നയിച്ച‍ു.

19

s k n a Th