Data Loading...
ഭാരവാഹികൾ
പ്രസിഡന്റ്
സെക്രട്ടറി
റെജി തോട്ടത്തി
ഷിനോയ് എസ് ബി
വൈ .പ്രസിഡൻറ്
ജോ .സെക്രട്ടറി
ഷിജിത്ത് കെ
അഗിൽ കുമാർ സി കെ
ട്രഷറർ
ട്രഷറർ
ജിനേഷ് കെ
അനീഷ് കെ
എക്സിക്യൂട്ടീവ് അംഗങ്ങൾ
ജിജേഷ് കുമാർ പി
ബിനി അനീഷ്
ജിജേഷ് കെ
ആശങ്കൻ എ
അനീഷ് യു കെ
ശ്രീജിത്ത് മുല്ലോളി
രജീഷ് ടി
ഹുസൈൻ വേങ്ങാട്
ശ്രീജിത്ത് അരക്കൻ
നൈന എം
ഷിജു
പ്രവീൺ എ വി
സൂരജ് യു
ഷൈനി വി
സുധീഷ് വി വി
വിജേഷ് പി
ബിജേഷ് എം
MAGAZINE COMMITTEE
സൂരജ് യു
റെജി തോട്ടത്തി
ജിജേഷ് കുമാർ പി
വിജേഷ് പി
ഷൈനി വി
രജിത ഷാജി
സജീഷ് എം പി
ബിനി അനീഷ്
ഷിനോയ് എസ് ബി
ഷിജിത്ത് കെ
ശ്രീജിത്ത് അരക്കൻ
അനീഷ് കണ്ണോത്ത്
കവിത
അനീഷ് കണ്ണോത്ത്
കുട്ടിക്കാലം പകൽ കത്തിനിൽക്കും വഴി വിളക്കിനെഎറിഞ്ഞ്‌കെടുത്തിയിരുന്നെന്റെ ബാല്യം……! പ്രായം നമ്മൾക്ക് വയസായെന്ന് പറയുന്നുണ്ട്!! ഇന്നലകളിൽ ഓടിക്കയറിയ കുന്ന്……!
മഴ മണ്ണിനടിയിലെ വിത്ത്‌മുളച്ച് രണ്ടിലകളായി ആകാശത്തെ നോക്കി നന്ദി പറയുന്നു……!
അനുമോദനം
വിവിധ മേഖലകളിൽ മികവ് തെളിയിച്ച സഹപാഠികളായ കൂട്ടുകാരുടെ മക്കളെ അനുമോദിക്കുന്നു.
കവിത കൂട്ടുകാരി ഒറ്റ ബെഞ്ചിലിരുന്നൊറ്റ ഹൃദയമായ് കഴിഞ്ഞ നീ ഒട്ടുനാൾക്കിപ്പുറം വീണ്ടും ഒട്ടിനിൽക്കാൻ വരുന്നല്ലോ.. എത്രയോർമ്മകൾ പകുത്താലും പിന്നെയും ബാക്കിയായിടും നിന്റെ നേരിയ പിണക്കങ്ങൾ, മധുരിക്കുമിണക്കങ്ങളും. എന്നിനി കാണുമെന്ന് എന്റെ താളിലൊരു വരി എഴുതി തന്ന നീയല്ലോ എന്നുമെൻ സ്വപ്ന ദർശനം. ഒന്നു കാണുവാൻ ,ഒന്നിച്ചിരിക്കുവാൻ ഒത്തിരി കൊതിയോടെ കാത്തിരിക്കുന്നു ഞാൻ കൂട്ടുകാരി .. കാത്തിരിക്കുന്നു ഞാൻ കൂട്ടുകാരി, പ്രിയ കൂട്ടുകാരി...
ബിനി അനീഷ്
മെറൂണും വെള്ളയുമണിഞ്ഞ ബാല്യം
10 A
10 B
10 C
10 D
10 E
10 F
10 G
10 H
വേങ്ങാട് സ്കൂളിൽ ചേർന്ന ആദ്യ എക്സിക്യൂട്ടീവ് യോഗം.
ചിന്താശകലം
സാമൂഹിക വികസനം
ഫൗസിയ റഊഫ്
താൻ ഉൾപ്പെട്ട സമൂഹത്തിന് സ്വീകാര്യനായ അംഗമായി തീരാൻ ആവശ്യമായ മാനദണ്ഡങ്ങളും മൂല്യങ്ങളും നൈപുണികളും ആർജിക്കാൻ പ്രാപ്തനാക്കുന്ന വികസന പ്രക്രിയയാണ് സാമൂഹിക വികസനം.
ആധുനിക
മനുഷ്യൻ
തന്നിലേക്ക്
കൂടുതൽ
ഉൾവലിഞ്ഞിരിക്കുകയാണ്.എന്റെകാര്യം,എനിക്കെന്തു
കിട്ടും
കൂടുതൽ എന്ന
ചിന്തകളാണ് ഇന്ന് പലപ്പോഴും മുന്നിൽ നിൽക്കുന്നത്. സാമൂഹിക വികസനത്തെ സ്വാധീനിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് കുടുംബം.അതിന്റെ സ്വാധീനം ജീവിതാവസാനം വരെ തുടർന്ന് കൊണ്ടിരിക്കും.ഒരാൾ സാമൂഹിക സവിശേഷതകൾ ആദ്യം പഠിക്കുന്നത് മാതാ പിതാക്കളിൽ നിന്നാണ്.മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിക്കണോ ചിന്തിക്കണോ അവർക്ക് വേണ്ടി പണം ചെലവഴിക്കണോ എന്നൊക്കെ നമ്മൾ മനസിലാക്കുന്നത് കുടുംബ സാഹചര്യങ്ങളിൽ നിന്നാണ്. തന്റെ വീടിനു മുന്നിലുള്ള ഓടയിൽ കൂടി മലിന ജലം പോകുന്നുണ്ടെങ്കിൽ അത് തന്നെയും മറ്റുള്ളവരെയും ബാധിക്കുമെന്ന ബോധം സാമൂഹികത ഉണർത്തുന്നു.റോഡുകളും വനങ്ങളും മൃഗങ്ങളും പുഴകളും കടലുമൊക്കെ നമ്മുടെ ചിന്തകളിൽ ഉണ്ടാവണം.പ്രകൃതിയെ പരിഗണിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളാണ് നാം നടത്തേണ്ടത്.
വീടിനു മുന്നിൽ കലഹം നടക്കുമ്പോൾ തന്റെ പട്ടണം ചീഞ്ഞു നാറുമ്പോൾ തന്റെ കൂട്ടുകാരൻ ആക്രമിക്കപ്പെടുമ്പോൾ ഒന്നും അറിയാത്തത് പോലെ നിൽക്കാതെ നാം സാമൂഹ്യ ബോധത്തോടെ ഒരുമിച്ചു പ്രവർത്തിച്ചു അതിനു പരിഹാരം കാണണം . നമ്മുടെ കൂട്ടായ്മയും ലക്‌ഷ്യം വെക്കുന്നത് ഇത്തരത്തിലുള്ള സാമൂഹിക പങ്കാളിത്തമാണ്.ഇനിയും
ഒരുപാട്
സാമൂഹിക
പ്രതിബന്ധതയുള്ള
പ്രവർത്തികളുമായി നമ്മുടെ കൂട്ടായ്മ മുന്നോട്ട് വരുമെന്ന പ്രതീക്ഷയോടെ ...
ഓർമ്മക്കുറിപ്പ്
ഹാജറ പി
ഓർമകളിൽ ആ പഴയ കാലം നാം ഇന്നത്തെ കാലത്തെ സ്കൂൾ വിദ്യാഭ്യാസ കാലവും ഞങ്ങൾ പഠിച്ച കാലവും താരതമ്യം ചെയ്തു നോക്കിയാൽ ഓർത്തു ഓർത്തു മനസ്സിൽ കൊണ്ടുനടക്കാൻ പലവിധത്തിലുള്ള ഓർമ്മ മനസിന്റെ അകത്തളങ്ങളിൽ മായാതെ മറയാതെ ഇന്നും അവശേഷിക്കുന്നു.നമ്മുടെ ഹൈസ്കൂൾ കാലം കാൽനടയായി ചങ്ങാതിമാരൊത്തു വളരെയധികം നടന്ന്
സമയം ഓടിക്കിതച്ചു
ബെല്ലടിക്കുമ്പോഴേക്കും ഓടിയെത്താൻ ശ്രമിക്കുന്ന പരക്കപ്പാച്ചിൽ
ഇന്ന്
ഓർക്കുമ്പോൾ
മനസ്സിന്
വല്ലാത്തൊരു മൗനം.നല്ലൊരു ജീവിതം സമ്മാനിച്ച് നമ്മെ കൈവിട്ടുപോയ ആ ഹൈസ്കൂൾ കാലം ഇങ്ങനെയൊരു കൂട്ടായ്മയിലൂടെ പഴയ കാല സൗഹൃദം വീണ്ടെടുത്തു .മഴ പെയ്യാൻ ആകാശത്തു ഉരുണ്ടു കൂടിയ കാർമേഘത്തെ നോക്കി പാടവരമ്പിലൂടെ നടന്നു നീങ്ങിയതും കാറ്റിൽ പറത്തിയ കുടകൾ അകെ നനഞ്ഞു കുതിർന്ന് ,വീട്ടിലെത്താൻ പരിശ്രമിക്കുമ്പോൾ ബാഗും കൊണ്ട് നമ്മുടെ ഹൈസ്കൂൾ എന്നറിയപ്പെടുന്ന ആ മെട്ടയുടെ കുന്നിൽ നിന്ന് വീണ്‌തിരിഞ്ഞു നോക്കാതെ നടന്നതും ഓർക്കുന്നു.
പ്രഭാത സൂര്യന്റെ പൊൻപ്രഭ കണ്ടാൽ ആകാശത്തു വെയിൽ ചൂട് കഠിനമായാലും നമ്മുടെ ആ പഴയ സ്കൂൾ കാലം ഇനി എപ്പോഴെങ്കിലും തിരിച്ചു വരുമോ എന്ന് മനസ്സിനോട് മെല്ലെ ചോദിച്ചു പോകുന്നു.ഒരു പാട് കൂട്ടുകാരെ സമ്മാനിച്ച് ആ നല്ലകാലം കഴിഞ്ഞു പോയി. ജീവിതത്തിൽ സ്നേഹത്തിന്റെ പച്ചപ്പ് എന്നും നില നില്ക്കാൻ ഈ കൂട്ടുകാരോടൊത്തു ഇനിയും മുന്നോട്ട് പോകാം.
ചോറ്റുപാത്രം' 98 കൂട്ടായ്മ സമാഹരിച്ച തുക വിവിധ ചികിത്സാ സഹായ കമ്മിറ്റികളെ ഏൽപ്പിക്കുന്നു.
കവിത
ബാല്യകാലോർമ്മകൾ അറിവിന്റെ ആദ്യാക്ഷരങ്ങൾ പഠിക്കുവാൻ പുത്തനുടുപ്പിട്ട് പുസ്തക സഞ്ചിയുമായ് , അമ്മതൻ വിരൽ തുമ്പിൽ പിടിച്ച് സ്കൂൾ അങ്കണത്തിൽ എത്തിയതും അമ്മ എൻ അരികിലിരിക്കണമെന്നു പറഞ്ഞു ഞാൻ കരഞ്ഞതും കണ്ണീരിൽ കുതിർന്നാദ്യാക്ഷരം കുറിച്ച് കരഞ്ഞു കൊണ്ടൊരു ദിനം തള്ളി നീക്കിയതും ഒരു ചെറു പുഞ്ചിരിയിൽ ഞാൻ ഓർക്കുന്നു. പിന്നീടുള്ള ദിനങ്ങളത്രയും സന്തോഷത്തിന്റെത് മാത്രമായ് ഒത്തിരി കളികളും ചിരികളുമായ് അറിവിന്റെ ആദ്യാക്ഷരം നുകർന്നു ഞാൻ സ്നേഹവാക്കുകൾ ചൊരിഞ്ഞും , കൊച്ചു തെറ്റുകൾക്ക് ശിക്ഷ തന്നും തിരുത്തിയോരാ ഗുരുനാഥന്മാരെ ഓർക്കുന്നു ഞാനിന്നൊരുപാട് സ്നേഹത്തോടെ . കരഞ്ഞു കലങ്ങിയ കണ്ണുമായ് ഞാൻ അന്ന് കണ്ടൊരാ കൂട്ടുകാരിൽ ചിലർ ഇന്നും എന്റെ കൂട്ടുകാർ ..
ജിഷ കിഷോർ
കൈത്താങ്ങ്
സഹായ ഹസ്തവുമായി കൂട്ടുകാരന്റെ വീട്ടിൽ
ഒത്തു ചേരലിനു വേദിയായി സഹപാഠിയുടെ കല്യാണം -അനീഷിന്റെ വിവാഹ ആഘോഷ ചടങ്ങിൽ നിന്ന് ..
കഥ
ഓ
ഒരു ട്രെയിൻ യാത്ര
പ്രവീൺ. എ വി
ഫീസിലെ തിരക്ക് കഴിഞ്ഞ് ഞാൻ കൊൽക്കത്തക്ക് പോകാൻ വേണ്ടി റൂം ചെക്ക്ഔട്ട് ചെയ്ത് ഡൽഹി റെയിൽവേസ്റ്റേഷന്റെ മെയിൻ ഗേറ്റിൽ ഒരു ഓട്ടോവിൽ
വന്നിറങ്ങി. ഭക്ഷണം ലഭിക്കാത്ത ട്രെയിൻ ആയതുകൊണ്ട് റെയിൽവേ ഗേറ്റിൽ തന്നെ ഉണ്ടായിരുന്ന ഒരു ഹോട്ടലിൽ കയറി രണ്ട് ചപ്പാത്തി കഴിച്ചു.പക്ഷെ വിശപ്പ് മാറാത്ത പോലെ തോന്നിയപ്പോഴാണ് ഫ്രൂട്സ് കടയിൽ നല്ല ആപ്പിൾ എന്റെ ശ്രദ്ധയിൽപെട്ടത് .ഒരു കിലോ ആപ്പിൾ വാങ്ങി ഒരു കൈയിൽ ബാഗും മറുകയ്യിൽ ആപ്പിളുമായി ഞാൻ ഫ്ലാറ്ഫോമിലേക്ക് നടന്നു നീങ്ങി. അപ്പോഴാണ് രണ്ടു കുരങ്ങന്മാർ എന്റെ ആപ്പിൾ സഞ്ചി തട്ടിപറച്ചു കൊണ്ടുപോയത്എനിക്ക് വിഷമമൊന്നും തോന്നിയില്ല .അതിനും വിശപ്പൊക്കെ ഉണ്ടാകില്ലേ എന്ന് ചിന്തിച്ചു നടക്കുബോൾ ഞാൻ കണ്ടത് ആ കുരങ്ങന്റെ കൈയിൽ നിന്നും ഒരു ഭിഷ യാചിക്കുന്ന സ്ത്രീ ആ ആപ്പിൾ സഞ്ചി തട്ടിപ്പറിക്കുന്നതായിരുന്നു. ആ സ്ത്രിക്കാണ് ആ ആപ്പിൾ തിന്നാൻ യോഗം എന്ന് മനസ്സിൽ ചിന്തിച്ചു ഫ്ലാറ്ഫോമിലേക്ക് നടന്നു നീങ്ങി. ട്രെയിനിൽ എന്റെ ബർത്തിൽ കയറി ഞാൻ നേരത്തെ ഉറങ്ങി.പുലർച്ചെ 3 മണി ആയപ്പോൾ ട്രെയിൻ
ഏതോ സ്റ്റോപ്പിൽ നിന്നു .ഞാൻ കരുതി
സിഗ്നൽ പ്രശ്നമായിരിക്കും .ഞാൻ പിന്നെയും ഉറങ്ങാൻ കിടന്നു .പക്ഷേ
ഉറക്കം
വന്നില്ല.
ഞാൻ
പുറത്ത്
ഇറങ്ങി
,എന്താണ്
സംഭവിച്ചത്
എന്നറിയാൻ. അപ്പോഴാണ് 100 മീറ്റർ മാറി ട്രെയിനിൽ നിന്നുള്ള നിലവിളിയും നിറയെ ആംബുലൻസിന്റെയും വാഹനങ്ങളുടെയും ശബ്‌ദം ഞാൻ കേൾക്കുന്നത്. എനിക്ക് വെളിച്ചത്തിൽ കാണാം ഒരു ട്രെയിൻ ബോഗി റെയിൽവേ ട്രാക്കിൽ നിന്നും ഒരു പാടത്തേക്ക് തെറിച്ചു വീണിരിക്കുന്നു .ആ ട്രെയിൻ വെട്ടിപൊളിച്ചു ആൾക്കാരെ പുറത്തെടുക്കുന്നു. ഞാൻ സ്റ്റേഷന് പുറത്തുള്ള ആൾക്കാരോട് കാര്യം തിരക്കി അപ്പോഴാണ് മനസിലായത് മാവോയിസ്റ്റുകൾ ട്രാക്കിൽ വച്ച ബോബ് ആ ട്രെയിൻ പോകുബോൾ പൊട്ടിയിരിക്കുന്നു ..നിരവധി പേര് മരിച്ചിട്ടുണ്ടെന്നും മനസിലായി .പിന്നെ ആ ട്രെയിനിൽ ഉള്ളവരെല്ലാം ഈ വിവരം അറിഞ്ഞു.പോലീസ് വന്നു ,ട്രെയിനിന്റെ
ഉള്ളിൽ
ഇരിക്കാനുള്ള
നിർദ്ദേശം
തന്നു.എല്ലാവരും
ഭയത്തോടെ നിർദ്ദേശങ്ങൾ യഥാവിധി പാലിച്ചു. പിന്നെ ട്രെയിൻ വേറെ വഴി വൈകുന്നേരം ആകുബോഴേക്കും ഹൗറാ സ്റ്റേഷനിൽ എത്തി. പത്രം വാങ്ങി വായിച്ചപ്പോഴാണ് മനസിലായത് അന്നത്തെ ആ അപകടത്തിൽ 120 ഓളം യാത്രക്കാർ മരണപ്പെട്ടു എന്നത്. ജീവിതയാത്രയിൽ ഏറ്റവും ഭയാനകമായി തോന്നിയ യാത്ര ആയിരുന്നു അത്..
ദൂരങ്ങൾ കുറയുന്ന സൗഹൃദം...
സാമൂഹിക അകലത്തിന്റെ കാലത്ത് കൂടിച്ചേരലുകൾ ഓൺലൈൻ വഴി
ചോറ്റുപാത്രം കൂട്ടായ്മ രൂപീകരണ ചർച്ചകൾ- കണ്ണൂർ വിമാനത്താവളം മൂന്നാം ഗേറ്റ് പരിസരത്ത് .
പ്രശസ്ത ട്രെയിനർ നിസാർ പട്ടുവം ചോറ്റുപാത്രം കുടുംബങ്ങൾക്ക് വേണ്ടി നടത്തിയ ഓൺലൈൻ ക്ലാസ്സ് .
കവിത
പ്രജീഷ് വളയാൽ
പുരസ്ക ാരം
ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സര ഇനങ്ങളിൽ വിജയിയായ ഗ്രൂപ്പ് അംഗങ്ങൾക്കുള്ള പുരസ്ക ാര വിതരണം.
കവിത
മായാത്ത ഓർമ്മകൾ ഓർമകളുറങ്ങുന്ന പടി വാതിൽ മുന്നിൽ നാം ഏതേതു നാളിൽ ഒത്തു ചേരും ? പല വർണമല്ലാതെ ഇരു വർണമായ് നാം ഒരു നാളിലും ഒത്തു ചേരില്ലല്ലോ ഇനി ഒരു നാളിലും ഒത്തു ചേരില്ലല്ലോ ബെല്ലടിക്കുന്നേരം കാതിൽ മുഴങ്ങുന്ന കലപില ശബ്ദം നാം കേൾക്കില്ലല്ലോ പേനയും ബുക്കും ചോക്കും വടിയുമായ് ഗുരുനാഥർ മുന്നിൽ വരുകില്ലല്ലോ രാവിലെ മുറ്റത്ത് ചേരുന്നസംബ്ലിയിൽ നമ്മൾക്കിനി സ്ഥാനം തരുകില്ലല്ലോ ഹാജറിൻ പട്ടിക നോക്കി അദ്ധ്യാപകർ നമ്മൾ തൻ നാമം വിളിക്കില്ലല്ലോ ക്ലാസ്സിലുറങ്ങുന്ന വീരരെ പൊക്കുമ്പോൾ കേൾക്കും ബഹളം നാം കേൾക്കില്ലല്ലോ ഉത്തര പേപ്പർ ലഭിക്കുമ്പോൾ കേൾക്കുന്ന വ്യത്യസ്താഭിപ്രായം ഇനിയില്ലല്ലോ ചോറ്റുപാത്രത്തിലെ ചോറും കറികളും ഒരുമിച്ചിരുന്നുണ്ണാൻ കഴിയില്ലല്ലോ സ്റ്റോറിലെ ബുക്കും പേനയും പെൻസിലും തുള്ളി മഷിയും ലഭിക്കില്ലല്ലോ സഞ്ചയിക നിധിയിൽ ഒരു രൂപ പോലും ചേർക്കാൻ നമുക്കിനി ആവില്ലല്ലോ വിദ്യാലയാങ്കണം തന്നിലൊരുക്കുന്ന ഉത്സവം കൂടാൻ കഴിയില്ലല്ലോ പല പല കാരണം ചൊല്ലി ഉണ്ടാക്കുന്ന സമരം വിളി നമുക്കന്യമല്ലോ അവിടെയും ഇവിടെയും കാണുന്ന പ്രണയാർദ്ര നിമിഷങ്ങൾ കാണുവാൻ കഴിയില്ലല്ലോ ആ നല്ല കാലത്തിൻ മാധുര്യമെന്നു നാം ഒരുമിച്ചിരുന്നുണ്ണും കൂട്ടുകാരെ ....
രജിത ഷാജി
അനുഭവം ******* സജീഷ് എം പി
''ജംബോ സർക്കസ്'' കണ്ണൂർ പോലീസ് മൈതാനിയിൽ. കരിമ്പുലി, കടുവ,കരടി,സിംഹം ആനകളുടെ അഭ്യാസപ്രകടനങ്ങൾ.. ആകാശവാണിയിൽ സർക്കസ് പരസ്യം പൊടിപൊടിക്കുകയാണ്.. സർക്കസ് കൂടാരത്തിൻ്റെ മുകളിൽ ലൈറ്റിട്ടാൽ കണ്ണൂർ ജില്ല മുഴുവൻ ആകാശത്ത് അതിൻ്റെ വെളിച്ചം കാണുംപോലും. സ്കൂളിലെ കൂട്ടുകാർ ആരോ പറഞ്ഞതാണ് ... രാത്രിയായാൽ ആ വെളിച്ചം കാണാൻ ആകാശത്തേക്ക് നോക്കിയിരിക്കും ... ആ മഹാൽഭുതം. 'സർക്കസ് 'മനസ്സിൽ നിറയ്ക്കുന്നതിൽ വലിയ പങ്ക് എൻ്റെ അമ്മയ്ക്കും ഉണ്ട്. അണ്ടല്ലൂർ ഉള്ള അമ്മയുടെ മൂത്തമ്മയുടെ മക്കൾ അടക്കം അമ്മുമ്മയുടെ കുറച്ച് ബന്ധുക്കൾ സർക്കസ് കലാകാരൻമാർ ഉണ്ടായിരുന്നു .... സർക്കസ്സിൻ്റെ ഈറ്റില്ലമായിരുന്നല്ലോ തലശ്ശേരി. ജീവിതത്തിൻ്റെ രണ്ടറ്റവും തമ്മിലുള്ള അകലം കൂടിവരുമ്പോൾ മേൻമയുള്ളതേത് എന്ന തിരഞ്ഞെടുപ്പ് അസാധ്യമാണ്.. അങ്ങനെയാവാം ദുരിതപൂർണ്ണമെങ്കിലും ആളുകൾ സാഹസികതയുടെ വഴി തിരഞ്ഞെടുക്കാൻ നിർബന്ധിതരായത്... എന്തായാലും ചെറുപ്രായത്തിൽ
ആ വലിയ കൂടാരവും അതിലേ അൽഭുതലോകവും എന്നതിനപ്പുറം വേറൊരു ചിന്തയും എനിക്ക് തോന്നിയിട്ടില്ല... സ്കൂളിലെ പിള്ളരോട് ഞാൻ അടിച്ചുവിട്ട സർക്കസ് ബഡായികളൊക്കെ മേൽപ്പറഞ്ഞ അടിത്തറവെച്ച് ഉള്ളതായിരുന്നു.. ഞാൻ ആഗ്രഹിച്ചു എന്നതല്ലാതെ ഇതുവരെ കാണാത്ത ഒരു കാര്യമാണ് അത്. അങ്ങനെയാണ് സർക്കസ് കാണണം എന്ന ഒരു ആഗ്രഹം മനസ്സിലേക്ക് വന്നത്.. ഏട്ടനൊക്കെ കണ്ടിട്ടുണ്ട് ഞാൻ മാത്രമാണ് ... സർക്കസ്സ് കാണണം എന്ന എൻ്റെ ആഗ്രഹത്തെ ഒരു തരം വാശിയും ഭ്രമവും ആക്കുന്നതിൽ ഏട്ടൻ വഹിച്ച പങ്കും ചെറുതല്ല.. 'ആന' ക്രിക്കറ്റ് കളിക്കുന്നതും 'പുലി' തീവളയത്തിലൂടെ ചാടുന്നതും കോമാളികളുടെ തമാശകളും കൺമുന്നിലെന്നപോലെ വർണ്ണിക്കും...ദുഷ്ടൻ... അങ്ങനെ എൻ്റെ കരച്ചിലും ബഹളവും അൺസഹിക്കബിൾ ആയപ്പോൾ അമ്മ അച്ഛനോട് ഒരു റെക്കമെൻ്റ് നടത്തി. അമ്മ ഒരുകാര്യം നടത്തുമെന്ന് പറഞ്ഞാൽ അത് നടക്കും അതാണ് എൻ്റെ വിശ്വാസം... അച്ഛൻ ഒരുവിധം സമ്മതിച്ചു.. ''ശനിയാഴ്ച പോകാം..'' കല്ലുകൊത്തലാണ് അച്ഛന് പണി.. ശനിയാഴ്ചയാണ് പണയിൽ കൂലി തീർത്ത് കൊടുക്കുന്നത് ... 'ശനിയാഴ്ച വൈകുന്നേരം' ആ കാത്തിരിപ്പ് വർഷങ്ങൾ പോലെയാണ് കടന്നുപോവുന്നത്.. ''ഹോ...'' കൂട്ടുകാരോടൊക്കെ പറഞ്ഞു നമ്മളും പോന്നുണ്ട് ശനിയാഴ്ച ... അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് ശനിയാഴ്ച വൈകുന്നേരം വന്നു...നമ്മളെ കുളിപ്പിച്ചൊരുക്കി അമ്മയും ഒരുങ്ങി.
അച്ഛൻ എന്താപ്പാ വരാത്തത്...8 മണിക്ക് ആണ് പ്രദർശ്ശനം ശനിയാഴ്ച സാധാരണ വേഗം തന്നെ എത്തുന്നതാണ്... നേരം കുറേശ്ശേ ഇരുട്ടിത്തുടങ്ങി.. 6 മണി ആയി ... ഏഴുമണിയായി അച്ഛൻ എത്തിയില്ല... അവസാനം ഒരു 9 മണിയോടെ അച്ഛൻ എത്തി..അമ്മയ്ക്ക് ദേഷ്യം വന്ന് എന്തൊക്കെയോ പിറുപിറുത്തു...ഞാനും കുറേ ബഹളം കൂട്ടി.... പണിയും കൂലിയുമെല്ലാം നമ്മൾ ആഗ്രഹിക്കുംപോലെ കയ്യിൽ കിട്ടണമെന്നില്ലലല്ലോ... അന്ന് ലോഡും കയറ്റി പോയ വണ്ടി എവിടെയോ വെച്ച് ആക്സിഡൻ്റ് ആയി ആ ലോറിയിൽ സൈറ്റിൽ കളക്ഷന് പോയ പണമുതലളിയ്ക്കും ചെറുതല്ലത്ത പരിക്കുണ്ട് അറിഞ്ഞപാടെ...എൻ്റെ അച്ഛൻ അടക്കം തൊഴിലാളികൾ ഒരു ജീപ്പും പിടിച്ച് ആശുപത്രിയിലേക്ക് പുറപ്പെട്ടു... പിന്നെ അവിടെ വേണ്ടതെല്ലാം ചെയ്തായിരുന്നു മടക്കം... കയ്യിൽ പത്തുപൈസയില്ല.. കൂലി ചോദിക്കാൻ കഴിയുന്ന സാഹചര്യമല്ല... 'പിന്നെന്ത് സർക്കസ് '. അച്ഛൻ ഒന്നും പറയാതെയാണ് ഇറയത്തേതേക്ക് കയറിയത് കരഞ്ഞു തളർന്ന എന്നെ നോക്കി കവിളിൽ തലോടി... പണയിലാണെങ്കിൽ പണിയില്ല ...കൂലിയില്ല.. പതിയെ പതിയെ കൂട്ടിനു വന്ന നടുവേദന അച്ഛനെ തളർത്തി വർഷങ്ങൾ നീണ്ട ചികിൽസ ഒടുവിൽ മണിപ്പാലിൽ വെച്ചൊരു മേജർ സർജ്ജറി... ദീർഘകാലം വിശ്രമം ..
പിന്നീട് നാലു വയറുകൾ നിറയ്ക്കാൻ മറ്റുള്ളവരുടെ മുന്നിൽ ഞങ്ങൾ പിന്നിലായിപ്പോകാതിരിക്കാൻ അച്ഛൻ പെട്ട പാട് തന്നെയാണ് ഞാൻ കണ്ട 'സർക്കസ്' ...
അനുമോദനം
മികച്ച എൻ എസ് എസ് പ്രോഗ്രാം ഓഫീസർക്കുള്ള സംസ്ഥാന സർക്കാരിന്റെ ജില്ലാതല പുരസ്‌കാരത്തിന് അർഹനായ ഷിനോയ് എസ് ബി യെ ചോറ്റുപാത്രം കൂട്ടായ്മ ഉപഹാരം നൽകി ആദരിക്കുന്നു.
യാത്രാനുഭവം
ആദ്യയാത്ര
ക
ഷൈനി വി
ണ്ണൂരിനപ്പുറം മറ്റൊരിടം കാണാത്ത ഞാൻ യാത്രയിലാണ്.എവിടേക്ക് എന്നറിയാത്ത നീണ്ട യാത്ര.കാരണം കൂടെ ഉള്ളവർ
ലക്ഷ്യബോധമില്ലാത്തവരാണ്.ഒരു വണ്ടിയും ഡ്രൈവറും യാത്ര ചെയ്യാനുള്ള മനസ്സും ഉള്ള , ജീവിതം ആഹ്ലാദിച്ചു തീർക്കേണ്ടതാണെന്ന ചിന്തയുള്ളവർ. ഒരു കണക്കിന് പറഞ്ഞാൽ ശെരിയാണ്.ജീവിതം ആസ്വദിച്ച് തീർക്കേണ്ടത് തന്നെ.23 വർഷം വേണ്ടി വന്നു അങ്ങനെയൊരു യാത്ര എനിക്കാസ്വദിക്കാൻ . തലശ്ശേരിയിൽ നിന്ന് 8 പേരടങ്ങിയ യാത്ര ആരംഭിച്ചു .പരിഷ്കാരി അല്ലാത്ത ഞാൻ അച്ചടി ഭാഷ ബുദ്ധിമുട്ടി സംസാരിക്കുന്ന അവർക്കിടയിൽ ഏതോ കാട്ടുഭാഷ പോലെ എന്റെ ഭാഷ തട്ടിത്തെറിച്ചു എങ്ങോ പോയി. യാത്ര ത്രിശൂരിൽ ഒരു വലിയ വീടിന്റെ മുന്നിൽ അവസാനിച്ചു.വീടോ അതോ കൊട്ടാരമോ എന്നെനിക്ക് തോന്നി. രാത്രി അവിടെ ആയിരുന്നു.നല്ല ആൾക്കാർ.ഭക്ഷണം വിഭവ സമൃദ്ധമായിരുന്നു.പല രീതിയിൽ ഉള്ള ഭക്ഷണം, വേണ്ടുന്നത് കഴിക്കാം.തൃശൂർ കാർ എല്ലാവരും അങ്ങനെയാണോ അതിഥികളെ സ്വീകരിക്കുക അല്ലെങ്കിൽ പണമുള്ളതിന്റെ മാസ്മരികത ആണോ ..അറിയില്ല. അങ്ങനെ ഒരു രാത്രി അവിടെ തങ്ങി .രാവിലെ അവിടുന്ന് ആറു പേർ കൂടി ഞങ്ങളുടെ യാത്രയിൽ ചേർന്നു .നേരെ പളനിയിലേക്കാണ് ആദ്യം പോയത്.പിന്നീട് കൊടൈക്കനാലിന്റെ തുളച്ചു കയറുന്ന തണുപ്പിലേക്ക്....
തൃശൂരിലെ ഒരു ധനികനാണ് കൂടെയുള്ളത്.അതിന്റെ എല്ലാ ആനുകൂല്യവും യാത്രയിൽ ഉടനീളം ഉണ്ടായിരുന്നു.കാഴ്ചകൾ ഒക്കെ കണ്ട് രണ്ടു ദിവസം അവിടെ.. അന്ന് രാത്രി ധനികന്റെ ഭാര്യക്ക് കടുത്ത പനി .യാത്ര മതിയാക്കാം എന്ന അഭിപ്രായം വന്നു.തിരിച്ചു വീട്ടിലേക്ക്.. വിഷമത്തോടെ എല്ലാവരും യാത്രക്ക് തയാറായി.എവിടെയോ എത്തിയപ്പോൾ പനിക്കാരി ചോദിക്കുന്നത് കേട്ടു ,ഒന്ന് കാടു കയറിയാലോ ..കാടു കയറാൻ തീരുമാനിച്ചു.എവിടേക്കാണ് ഇവർ പോകുന്നത്?ഞാൻ ചുറ്റും നോക്കി.അവിടെ ഒരു ബോർഡ് ഉണ്ടായിരുന്നു.പറമ്പിക്കുളം വന്യ ജീവി സങ്കേതം. തമിഴ് നാട്ടിലൂടെ മാത്രം പ്രവേശനമുള്ള പറമ്പികുളത്തിന്ടെ പച്ചപ്പിലേക്ക് ഒരു യാത്ര,,,,നിറയെ പുളി മരങ്ങൾ സ്വാഗതമേകി നിൽക്കുന്നു.ടിക്കറ്റ് എടുത്ത് ഞങ്ങൾ വനത്തിനുള്ളിലേക്ക് കടന്നു.നേരെ ഇൻഫർമേഷൻ സെന്ററിലേക്ക്..ഞങ്ങൾക്കൊരു ഗൈഡിനെയും അവർ അനുവദിച്ചു തന്നു. ആന ,മയിൽ,കാട്ടുപോത്ത്,പക്ഷി,പൂമ്പാറ്റകൾ അകെ കൂടി ഒരു ചന്തം.ഭയചകിതരല്ലാതെ അവയൊക്കെ നടന്നു നീങ്ങുന്ന കാഴ്ച.നിത്യ ഹരിത വനങ്ങൾ ആകാശത്തെ മറച്ചു തലയെടുപ്പോടെ നിൽക്കുന്നു. കടുവ സങ്കേതമാണെങ്കിലും കാട്ടുപോത്തുകളുടെ ഒരു വിഹാര കേന്ദ്രമാണ് അതെന്നു എനിക്ക് തോന്നി.തൂണക്കടവ് ഡാമിനരികിൽ ധാരാളം മീൻ പിടുത്തക്കാർ ഉണ്ടായിരുന്നു.ഒരു വലിയ മീൻ ഞങ്ങൾ വാങ്ങി.ഭക്ഷണം ഞങ്ങൾ തന്നെ പാകം ചെയ്തു കഴിക്കുകയായിരുന്നു.
ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് കന്നി മരം തലയുയർത്തി നിൽക്കുന്ന കാഴ്ച ഒന്ന് കാണേണ്ടതാണ്.അതിനടുത്തു നിന്നപ്പോൾ ഞാനൊരു ഉറുമ്പിനോളം ചെറുതായതായി എനിക്ക് തോന്നി. രാത്രി ഏറെ ആയി.പറമ്പിക്കുളം ടൗണിൽ എത്തി.അവിടെ തന്നെ ആയിരുന്നു താമസവും.ടൌൺ എന്ന് പേര് മാത്രം.പ്രത്യേകിച്ച് കാണാൻ ഒന്നും ഉണ്ടായിരുന്നില്ല. പ്രൊജക്ടർ വച്ച് ഒരു തമിഴ് സിനിമ അവിടെ ആൾക്കാർ കണ്ടുകൊണ്ടിരിക്കുകയായിരുന്നു.ആദിവാസി നൃത്തവും പാട്ടും ഒക്കെ ഉണ്ടായിരുന്നു. ഉറങ്ങാൻ കിടന്നു.ഭയം കൊണ്ട് ഉറക്കം വന്നില്ല.ആനയുടെ ചിന്നം വിളി കേട്ടാണ് പിന്നെ കണ്ണ് തുറക്കുന്നത്.അതിരാവിലെ എല്ലാവരും ഒരുങ്ങിക്കൊണ്ടിരുന്നു. കാനന യാത്ര അവസാനിച്ചിട്ടില്ല.കാടിന്റെ ഉള്ളിലേക്ക് കടന്നപ്പോൾ അതിനൊരു അവസാനമില്ലാത്തതായി എനിക്ക് തോന്നി.ഏറുമാടത്തിൽ കയറി അവിടുത്തെ പ്രദേശമാകെ ഒന്ന് ചുറ്റും നോക്കി.എവിടെയും പച്ചപ്പ് മാത്രം.സുഖകരമായ കാറ്റ് തഴുകി തലോടി പോയി. മണിക്കൂറുകളോളം കാട് ചുറ്റി കണ്ടു.മുതലകൾക്ക് നടുവിലൂടെ മുളം ചങ്ങാടത്തിലെ യാത്ര എന്നെ കൂടുതൽ ആവേശ ഭരിതയാക്കി. ജീവിതം ഇതുപോലെ ആസ്വദിച്ച് തന്നെ തീർക്കണമെന്ന് പറമ്പിക്കുളം യാത്ര എന്നെ ഓർമിപ്പിച്ചു കൊണ്ടേ ഇരുന്നു.വീണ്ടും ഒരിക്കൽ കൂടി പുളി ,തേക്ക്, ചന്ദനം,ഈട്ടി,വന്യമൃഗങ്ങൾ,പക്ഷികൾ,ചെറു പൂമ്പാറ്റകൾ,കന്നി മരം ,തൂണക്കടവ് ഡാം ഏറുമാടം,മുളം ചങ്ങാടം ,ആദിവാസി നൃത്തം ഇവയൊക്കെ കാണാൻ...യാത്രയിൽ കാണാതെ പോയ കടുവയെ കാണാൻ....
കവിത
ഹൃദയ താളം എൻ മനമറിയുന്നോരാ മിഴിയെവിടെ എൻ ഹൃദയത്തിലൂറുന്ന ലയതാളമെവിടെ മാറുന്നുവോ നിൻ മൃദുസ്മേരം മാറുന്നുവോ ചിറകറ്റ് നീ അകലങ്ങളിൽ എരിയുന്ന കനലുകൾ തുടച്ചു നീക്കാൻ കൊതിച്ചൊരാ നാളുകൾ പകലുകൾ ഞാൻ മായുന്ന മറയുന്ന ചെറുനോവുകൾക്കിടയിൽ പിടഞ്ഞു വീണോരെൻ മനസ്സിന്റെ താളങ്ങൾ ചേർത്തു വയ്ക്കാനൊരുങ്ങുന്നൊരാ നേരം. അങ്ങകലെ കേട്ടു ഞാൻ ഒരു നീണ്ട ഗദ്‌ഗദം. എന്തിനീ വേദന എന്തിനീ നെടുവീർപ്പുകൾ പൊട്ടിച്ചെറിയുക നിൻ ശിലാ ബന്ധനങ്ങൾ തുടച്ചു നീക്കുക നീ - ആ തണുത്ത നാലു ചുവരുകൾ. ഞെട്ടിത്തരിച്ചു ഞാൻ വിറയ്ക്കുന്ന കൈകളാൽ ഒപ്പിയെടുക്കൂ എൻ അശ്രുബിന്ദുക്കളെ .. അറിയുന്നു ഞാനെന്റെ ഹൃദയതാളങ്ങൾ നിറയുന്നു എൻ മനം ചെറു ചുംബനങ്ങളാൽ എത്ര ലോലമീ നിൻ കര സ്പർശം എത്ര പവിത്രമീ നിൻ സ്വനങ്ങൾ അറിയുന്നു ഞാനെന്റെ ലയതാളങ്ങൾ അലിയുന്നു ഞാൻ എന്റെ ജീവിതത്തിൽ .
സിമി പറമ്പൻ
വിദ്യാർത്ഥികൾക്കുള്ള ടി വി വിതരണ ചടങ്ങ് തലശേരി ഡി ഇ ഓ യും വേങ്ങാട് സ്കൂൾ പൂർവ്വ അധ്യാപികയും ആയ അംബിക ടീച്ചർ നിർവഹിക്കുന്നു.
ടി വി വിതരണ ചടങ്ങിൽ നിന്ന്
വര വിജേഷ് പി
വെള്ളയുംമെറൂണും തുടക്കത്തിൽ ഈ യൂണിഫോം കളർ എനിക്ക് തീരെ ഇഷ്ടമായിരുന്നില്ല.പ്രത്യേകിച്ച് ഒരു ഭംഗിയുമില്ലാത്ത യൂണിഫോം കളർ ആണ് മെറൂണും വെളുപ്പും എന്ന് ഹൈസ്കൂളിൽ ചേരുന്നതിനു മുമ്പ് തന്നെ ചേട്ടന്മാരെയും ചേച്ചി മാരെയും ഈ യൂണിഫോമിൽ കണ്ടപ്പോൾ തോന്നാറുണ്ടായിരുന്നു. ചിലത് അങ്ങനെ ആണ്. നമുക്ക് പെട്ടെന്നങ്ങോട്ട് ഇഷ്ടമായെന്നും വരില്ല..അല്ലേലും അങ്ങനെ ഒരുപാട്കാര്യങ്ങളുണ്ടല്ലോ...! കാലമേറെ കഴിഞ്ഞിരിക്കുന്നു . കളികളുടെയും വികൃതികളുടെയും ഓർമകളുടെ നിറക്കൂട്ടുകൾ കൊണ്ട് സമ്പന്നമായ ഒരു കാലം തന്നെ ആയിരുന്നു.. വർഷങ്ങൾക്കിപ്പുറം ഉമ്മറത്തെ സോഫയിലിരുന്നു പോയ കാലത്തെ ഓർമ്മകൾ ചികഞ്ഞെടുക്കാൻ കാരണം വീടിനു മുന്നിലൂടെ പോയ ഗീത ബസും അതിൽ തിങ്ങി നിറഞ്ഞു നിൽക്കുന്ന സ്കൂൾ കുട്ടികളും ആയിരുന്നോ ? ആർക്കറിയാം.. ഓർമ്മകൾ ചിലപ്പോൾ അങ്ങനെയാണ്. ക്ഷണിക്കാതെ ചിലപ്പോൾ നിഴലായി നമ്മോട് കൂട്ട് കൂടും.. അല്ലെങ്കിൽ സൂര്യനെ പോലെ സായാഹ്നത്തിൽ കടലിൽ കത്തിയമരും, ചിലപ്പോൾ അതൊരു സുഖമുള്ള സംഗീതം പോലെ മഴയായി പെയ്തിറങ്ങും..ചില ഓർമ്മകൾ മനസിനെ വരിഞ്ഞു മുറുക്കുന്ന വേദനയായും മാറിയിട്ടുണ്ടാവില്ലേ? ഉമ്മ മേശ പുറത്തു കൊണ്ട് വെച്ച ചായയുടെ ചൂടാറി തുടങ്ങിയിരുന്നു. ചൂടാറിയ ചായയുടെ രുചിയും മാറും.. പലതും അങ്ങനെയാണല്ലോ.. ചൂടോടെ കിട്ടുമ്പോഴേ അതിനൊരു സുഖമുള്ളൂ.. ചൂടാറിയ ഓർമ്മകൾ പോലും നമ്മുടെ ചിന്തകളിൽ ഉണ്ടാവാറില്ലല്ലോ.. ഉരുണ്ട കൂടിയ മേഘങ്ങൾ കനിഞ്ഞാൽ ഇന്ന് നല്ലൊരു മഴ കിട്ടുമെന്ന് റോഡിലൂടെ പോകുമ്പോ കണ്ട ഗോപാലേട്ടൻ പറയുന്നുണ്ടായിരുന്നു ; ഒപ്പം കനല് പോലെ പൊള്ളിക്കുന്ന ചൂടിനൊരാശ്വാസവും! മുകളിലൂടെ വട്ടമിട്ടു കറങ്ങുന്ന ഫാനിന്റെ കാറ്റിൽ , പെയ്യാൻ മുട്ടി നിൽക്കുന്ന, മൂടി കെട്ടിയ ആകാശത്തിന്റെ ചേല് നോക്കി നിൽക്കെ ഓർമ്മകൾ വീണ്ടും ആ മൊട്ട കുന്നിലേക്ക് തന്നെ പോയി. ഓല മേഞ്ഞ ഷെഡിൽ ആയിരുന്നു എന്റെ ക്ലാസ്. സിമെന്റിടാത്ത മണ്ണ് കൊണ്ട് തേച്ച നിലത്തെ കുഴികൾ ഇടയ്ക്കിടെ ഡെസ്കുകളെ ഉഞ്ഞാലാട്ടുന്നുണ്ടായിരുന്നു.. വൈകുന്നേരം വീട്ടിലെത്തുമ്പോഴേക്കും കാലും ചെരുപ്പും പൊടി മണ്ണ് നിറഞ്ഞിട്ടുണ്ടാവും.. പലപ്പോഴും വെള്ള ഷർട്ടിലും പൊടിമണ്ണ് കൊണ്ട് ആരെങ്കിലും ചിത്രം വരച്ചിട്ടുമുണ്ടാകും. തൊട്ടടുത്ത പ്രദേശത്തെ പല UP സ്കൂളിലും പഠിച്ചു വന്ന വമ്പന്മാരൊക്കെ ഹൈ സ്കൂളിലെത്തിയപ്പോൾ ഒന്നൊതുങ്ങിയ പോലെ തോന്നി.. പക്ഷേ ആ തോന്നലിനു വലിയ ആയുസ് ഉണ്ടായിരുന്നില്ല.. സ്കൂൾ തുറന്നു ഒരാഴ്ച കഴിയുമ്പോഴേക് അവരുടെ തനി സ്വഭാവങ്ങൾ കാണിച്ചു തുടങ്ങി...
കോമ്പസ് കൊണ്ട് ഡെസ്കിൽ സ്വന്തം പേര് വടിവോടെ കൊത്തിയിടാനുള്ള തിരക്കിലായിരുന്നു ചിലർ.. മറ്റൊരു ടീച്ചറോടും കാണിക്കാത്ത സ്നേഹമായിരുന്നു പി ടി ടീച്ചർ വന്നപ്പോൾ പലരുടെയും മുഖത്ത് , ആദ്യമായി ഹൈ സ്കൂൾ ക്യാമ്പസ്സിലെ ഗ്രൗണ്ടിൽ കളിക്കാനുള്ള ആവേശം.. ഓല ഷെഡ് ആയതിനാൽ തന്നെ മഴ പെയ്യുമ്പോൾ പ്രത്യേക സുഖമാണ്. ക്ലാസ്സിന്റെ പിറകെ വശം കാട് പിടിച്ചു കിടക്കുന്ന സ്ഥലമായതിനാൽ കിളികളുടെ കളകളാരവം കേൾക്കാമായിരുന്നു.. ഉച്ച കഴിഞ്ഞാണ് മഴ പെയ്യുന്നതെങ്കിൽ ഓലഷെഡിനുള്ളിൽ ഇരുട്ട് പരന്നിട്ടുണ്ടാകും.. ബോർഡിൽ എഴുതിയത് വായിക്കാൻ ബുദ്ധിമുട്ടും.. കോരിച്ചൊരിയുന്ന മഴയുടെ ശബ്ദത്തിൽ ടീച്ചർമാർ ക്ലാസ് എടുത്താൽ കേൾക്കുക പോലും ഇല്ലായിരുന്നു.. മഴയോടൊപ്പം കാറ്റൊന്നു വീശിയടിച്ചാൽ , പിന്നെ മഴത്തുള്ളികൾ ടീച്ചറുടെ അനുവാദം ചോദിക്കാതെ നേരിട്ട് ക്ലാസ്സിലേക് കയറി വരും.. യൂണിഫോമിന്റെ പിറകിൽ മഴവെള്ളത്തിൽ പൊതിഞ്ഞ ചളിക്കുത്തുകളെ വക വെക്കാതെ, കനത്ത മഴയിൽ റോഡിലൂടെ കുത്തിയൊലിച്ചിറങ്ങിയ മഴവെള്ളച്ചാലുകളിൽ നിന്നും വെള്ളം തെറിപ്പിച്ചു നടന്ന വൈകുന്നേരങ്ങൾ.. നനഞ്ഞു കുളിച്ച യൂണിഫോമിൽ വീട്ടിൽ കയറി ചെന്നപ്പോൾ പനി വരുമല്ലോ എന്ന് പറഞ്ഞു പരിഭവിച്ചു തല തോർത്തി തന്ന ഉമ്മയും, മഴയിൽ നനഞ്ഞ പുസ്തകങ്ങൾ അടുപ്പിന്റെയടുത്ത് വെച്ച് ഉണക്കിയതും, മഴ പെയ്താൽ പിന്നെ എവിടെയോ പോയി ഒളിക്കുന്ന വൈദ്യുതിയും... അങ്ങനെ എത്രയെത്ര നൊസ്ൾറ്റാജിയകളാണ്.. മഴക്കാലത്തെ സ്കൂൾ ഓർമകൾക്ക് പനിനീർ പൂവിന്റെ സൗകുമാര്യമാണ്. മഴയോട് എപ്പോഴാണ് പ്രണയം തോന്നിയതെന്നറിയില്ല... അന്നും ഇന്നും എന്നെ വിട്ടു പിരിയാത്ത, എനിക്ക് പിരിഞ്ഞിരിക്കാൻ പറ്റാത്ത എന്റെ പ്രണയിനി ആണ് മഴ.. വരണ്ട മരുഭൂമിയിൽ പ്രവാസം ജീവിതം തുടങ്ങിയതോടെ ആ പ്രണയം പിന്നെയും ഗാഢമായി.. മഴ മനസും ശരീരവും ഒരു പോലെ കുളിരണിയുന്ന ഒരനുഭൂതിയാണ്, മഴ പെയ്യുമ്പോൾ സ്വപ്നങ്ങള് കൂടു കൂട്ടാത്തവരായി ആരുണ്ട്..? ഈ മഴയൊന്നു തോരാതിരുന്നെങ്കിൽ എന്ന് ആശിച്ചു പോകാറില്ലേ നാം പലപ്പോഴും... ? മഴ പെയ്യുമ്പോൾ നനഞ്ഞ മിഴികളുമായി , ഒരു മഴത്തുള്ളിയായി മഴയില് അലിഞ്ഞു ചേരാന് കൊതിച്ചു പോയ എത്രയോ നിമിഷങ്ങൾ ... ഗൃഹാതുരമായ ചിന്തകൾക്കു തീ കൊളുത്താൻ പെയ്തിറങ്ങിയ ഇന്നലെകൾ പോലെയാണ് മഴ! ഓല ഷെഡിലെ പച്ചപ്പ്‌തീർത്ത ഒരായിരം ഓർമ്മകൾ മനസ്സിൽ ഓളമിട്ട് കൊണ്ടേയിരുന്നു.. സമയം സന്ധ്യയോടടുത്തു.. അപ്പോഴേക്കും മഴത്തുള്ളികൾ ഓല മടലുകൾക്കിടയിലൂടെ മുറ്റത്തെ ഇന്റർ ലോക്കുകൾക്കിടയിലെ വിടവുകൾ ലക്‌ഷ്യം വെച്ച് നീന്തി തുടങ്ങിയിരുന്നു... യു പി സ്കൂളിൽ ആയിരുന്നപ്പോൾ ഉച്ച കഞ്ഞിയും ചെറു പയറോ കടല കറിയൊക്കെയോ
ഉണ്ടാകുമായിരുന്നു.. .. ഹൈ സ്കൂളിൽ എത്തിയപ്പോഴാണ് ആ ഉച്ചക്കഞ്ഞി ഒക്കെ ശരിക്കും മിസ് ആയത്.. ക്ലാസ് റൂമിന്റെ ഓരത്തു കെട്ടിയുണ്ടാക്കിയ കഞ്ഞി പുരയിലൂടെ കടന്നുപോവുന്ന കാറ്റിൽ, ഒരു പന്ത്രണ്ടു പന്ത്രണ്ടരയോടെ തന്നെ വെന്ത ചെറുപയറിന്റെയോ കടലയുടെയോ ഒക്കെ ഗന്ധം മൂക്കിലേക് അടിച്ചു കയറി വരുന്നത് ഇന്നും ഒരു ഗൃഹാതുരമായ ഓർമ തന്നെയാണ്.. ഉച്ച ബെല്ലടിക്കുന്നതിനു തൊട്ടു മുമ്പുള്ള പീരീഡ് , പലരുടെയും ചിന്ത കഞ്ഞി പുരകളിൽ നിന്നും വീശിയടിക്കുന്ന ആ കാറ്റിലൂടെ ക്ലാസിനു പുറത്തായിരിക്കും. പ്യൂൺ വന്നു ലോങ്ങ് ബെല്ലടിക്കുമ്പോഴേക്കും ബാഗിൽ നിന്നും പുറത്തെടുത്ത വെച്ച് തയ്യാറായി നിൽക്കുന്ന, കഞ്ഞി പാത്രവുമായി, കഞ്ഞി പുര ലക്ഷ്യമാക്കിയുള്ള ഓട്ടമായിരിക്കും ചിലർ.. ആദ്യം ക്യുവിൽ സ്ഥാനം പിടിക്കുന്നവന് ആദ്യം കഞ്ഞിയും കിട്ടും, നല്ല ആവി പറക്കുന്ന കഞ്ഞി, തൊട്ടു പിറകെ ചെറുപയറും.. കഞ്ഞി പെട്ടെന്ന് കുടിച്ചു കഴിഞ്ഞാൽ ഒരു ഗുണമുണ്ട് , രണ്ടു മണിക്ക് ക്ലാസ് തുടങ്ങുന്നത് വരെ കളിയ്ക്കാൻ ഒരു പാട് നേരവും കിട്ടും... എന്ത് കൊണ്ടാണെന്നറിയില്ല , എന്റെ ഹൈസ്കൂൾ പഠന കാലത്ത്, ഹൈ സ്കൂളുകളിൽ സർക്കാർ വക ഉച്ചകഞ്ഞിയുണ്ടായിരുന്നില്ല.. അത് കൊണ്ട് തന്നെ സ്കൂളിലെ പൈപ്പ് വെള്ളത്തിൽ ഉച്ച ഭക്ഷണം ഒതുക്കുന്ന പലരെയും കണ്ടിട്ടുമുണ്ട്.. സ്കൂളിനടുത്ത് വീടുള്ള എന്നെ പോലെയുള്ളവർക്ക് ഉച്ചക്ക് വീട്ടിൽ പോയി ഊണ് കഴിച്ചു വരാൻ പറ്റുമായിരുന്നു.. ചിലർ വീട്ടിൽ നിന്നും , രാവിലത്തെ തിരക്കിനിടയിലും 'അമ്മ തയ്യാറാക്കി വെച്ച, ചോറും ചമ്മന്തിയും ഉപ്പേരിയും കറിയുമൊക്കെ കുത്തി നിറച്ച, ചോറ്റു പാത്രവുമായിട്ടായിരുന്നു വരാറുള്ളത്.. ചോറ്റുപാത്രത്തിലെ ഇന്നത്തെ സ്പെഷ്യൽ എന്തായിരിക്കും എന്ന ആകാംക്ഷ മുൾ മുനയിലെത്തി നിൽകുമ്പോൾ , മാമൻ ഒന്ന് ബെല്ലടിച്ചെങ്കിൽ എന്ന് പ്രാർത്ഥിച്ചു പോകാത്തവർ കുറവായിരിക്കും.. കൂട്ടുകാരന്റെ പാത്രത്തിൽ മീൻ പൊരിച്ചതും, മുട്ട വറുത്തതും ഉണ്ടാകുമെന്ന പ്രതീക്ഷയോട് അവനോട് ചങ്ങാത്തം കൂടി ഉച്ചക്ക് അവന്റെ കൂടെ ചോറ് കഴിക്കാനിരിക്കുന്ന ചില വിരുതരുമുണ്ടായിരുന്നു.. രാവിലെ ഏഴു മണിക്ക് തന്നെ പണിക്കായി പാടാത്ത എത്തേണ്ടിയിരുന്നതിനാൽ അമ്മക്ക് ഉച്ച ഭക്ഷണം ഉണ്ടാക്കി കൊടുക്കാനാവാതിരുന്ന ഒരു സുഹൃത്തിന്റെ ഉച്ച ഭക്ഷണം പൈപ്പ് വെള്ളം മാത്രമായിരുന്നു എന്നതും മുറിവുള്ള ഓർമ്മകൾ ആണ് ; വർഷങ്ങൾക്കിപ്പുറവും! ഒരു പക്ഷെ ചിലർക്കെങ്കിലും, സ്കൂൾ ജീവിതം അനുഭവങ്ങളുടെ തീ ചൂളകൾ കൂടിയായിരിക്കും.. പറഞ്ഞു തുടങ്ങിയത് വെള്ളയും മെറൂണിൽ നിന്നുമാണ്.. ബയോളജി ടീച്ചർ പറഞ്ഞതനുസരിച്ച് എട്ട് ഇ യിൽ നിന്നും അവളുടെ നോട്ട് ബുക്ക് വാങ്ങാൻ വേണ്ടി പോയപ്പോഴാണ് അവളെ ആദ്യമായി മനസ്സിൽ പതിഞ്ഞത്.. വെളുപ്പും മെറൂണും
യൂണിഫോമിൽ മുടി രണ്ടായി മടഞ്ഞിട്ട , നെറ്റിയിൽ ചെറിയ പൊട്ടു തൊട്ട അവളുടെ കണ്മഷിയിട്ട മിഴികളിൽ കണ്ണുടക്കിയത് മുതൽ പിന്നീടങ്ങോട്ട് , ഒരു മായാ ജാലം പോലെ , പതിയെ പതിയെ മെറൂണും വെളുപ്പും ഞാൻ കാണാൻ കൊതിക്കുന്ന നിറമായി മാറി.. സ്കൂൾ അസംബ്ലി കൂടുമ്പോൾ അകലെ നിന്നും ഇടക്ക് അവളെ കാണുമ്പോൾ മെറൂണിനും വെളുപ്പിനും നല്ല ഭംഗി തോന്നി.. ഇടക്കെപ്പോഴോ മുഖാമുഖം കണ്ടു മുട്ടിയപ്പോൾ അവൾ സമ്മാനിച്ച നറു പുഞ്ചിരിക്ക് , പ്രതീക്ഷയുടെ , സൗഹൃദത്തിന്റെ സ്വപ്ന ഗോപുരം പണിയാൻ മാത്രം തീക്ഷ്ണത ഉണ്ടായിരുന്നു.. പത്താം ക്ലാസ്സ്‌കഴിഞ്ഞു ഹൈ സ്കൂൾ ജീവിതത്തോട് വിടപറഞ്ഞു, മട്ട കുന്ന് ഇറങ്ങി വരുമ്പോൾ, എനിക്ക് നഷ്ടമായി തോന്നിയത് , അവളെ കുറിച്ചുള്ള ഓർമ്മകൾ മാത്രമായിരുന്നു.. മനസ്സിൽ മൊട്ടിട്ട അവളോടുള്ള അനുരാഗം തീവ്രമാകും മുന്നേ, മൂന്ന് വർഷം മിന്നൽ വേഗതയിൽ കടന്നു പോയെങ്കിലും ബാല്യത്തിന്റെ നിഷ്കളങ്കതയിൽ എനിക്ക് അവളോട് തോന്നിയ ആ ഇഷ്ടം, മെറൂണിനും വെളുപ്പിനുമിടയിലെ ഏതോ നിറമായി മങ്ങി തുടങ്ങിയതെപ്പോഴാണെന്നറിയില്ല..അല്ലെങ്കിലും ജീവിതം അങ്ങനെ ആണല്ലോ.. കറുപ്പിനും വെളുപ്പിനുമിടയിൽ പിടി തരാതെ മുന്നോട്ടും പിന്നോട്ടും ആടിയുലയുന്ന നൗക പോലെയാണത്. മനസിലെ ക്ലാവ് പിടിച്ച ഒരായിരം ഓർമ്മകൾ വല്ലപ്പോഴെങ്കിലും ശുദ്ധീകരിച്ചെങ്കിലും, കഴിഞ്ഞു പോയ കാലത്തിന്റെ , ഋതുക്കളുടെ നന്മ നിറഞ്ഞ ആ ഓർമ്മകൾ നമുക്ക് ഒരിക്കൽ കൂടി വീണ്ടെടുക്കാം.. പെയ്തിറങ്ങാൻ കൊതിക്കുന്ന മണ്ണിന്റെ മണമുള്ള പുതു മഴ പോലെ, ആ സ്കൂൾ ജീവിതം നമുക്ക് ഒരു മയിൽ പീലിയായി ജീവിതത്തിന്റെ പുസ്തക താളുകളിൽ സൂക്ഷിക്കാം! നാം മണ്ണിലലിയും വരെ , ഒലിച്ചു പോവാത്ത പൂക്കളമായി ആ വസന്ത കാലം നമ്മുടെ മനസ്സിലുണ്ടാവട്ടെ...
സിയാദ് റഹ്‌മാൻ