Data Loading...

pdf_20220702_130649_0000 Flipbook PDF

pdf_20220702_130649_0000


135 Views
50 Downloads
FLIP PDF 4.81MB

DOWNLOAD FLIP

REPORT DMCA

ജീവശാസ്ത്രം സ്റ്റാൻഡേർഡ് 8

1. ജൈവവൈവിധ്യ തലമുറ * ജൈവവൈവിധ്യം *ജൈവവൈവിധ്യ ഷോഷണം

*ജൈവവൈവിധ്യ സംരക്ഷണം *ജൈവവൈവിധ്യ സംരക്ഷണനിയമങ്ങൾ

*തുടർപ്രവർത്തനങ്ങൾ

1.ജൈവവൈവിധ്യ തലമുറ

നമ്മുടെ ചുറ്റും ഉള്ള പ്രകൃതി എന്ത് മനോഹരമാണ്. നിരവധി ജീവികൾ അവയുടെ അവാസസ്ഥലം എന്നിവ ചേർന്ന് ഈ പ്രകൃതി എന്നും മനോഹരമാകുന്നു. എല്ലാ ജീവികളും കാണുന്നത് ഒരേ അവാസസ്ഥലത്തു ആണോ? എന്തുകൊണ്ട് ആകാം എങ്ങനെ ഉള്ള വ്യത്യാസങ്ങൾ ഉണ്ടാകാൻ കാരണം?

ജൈവവൈവിധ്യം ( biodiversity ) വിവിധ തരത്തിൽ ഉള്ള മൃഗങ്ങൾ,, സസ്യ ങ്ങൾ, സൂക്ഷ്മജീവികൾ ആയ ബാക്റ്റീരിയ, ഫജെയ് എന്നിവയും അവയുടെ ആവാസ രീതികളും ചേർന്നത് ആണ്‌ജൈവവൈവിധ്യം ഈ ജീവികൾ എല്ലാം നമ്മുടെ ജൈവവൈവിധ്യം മേഖല യെ സാരക്ഷിക്കുന്നു

സൂചകങ്ങൾ :നമുക്ക് ചുറ്റും കാണുന്ന വിവിധ ആവാസവ്യവസ്ഥ ഏതൊക്കെ? :ഇത്തരം ആവാസവ്യവസ്ഥ എങ്ങനെ പരസ്പരം ബദ്ധപ്പെട്ട് ഇരിക്കുന്നു?

ജൈവവൈവിധ്യം വിവിധ തരത്തിൽ 1. ആവാസവ്യവസ്‌ഥകളുടെ വൈവിധ്യം 2. സ്പിഷിസുകളുടെ വൈവിധ്യം 3. ജനിതക വൈവിധ്യം 1. അവാസവ്യവ സ്ഥകളുടെ വൈവിധ്യം

ആവാസവ്യവസ്ഥയിലെ ജീവിയ അജീവിയ ഘടകങ്ങൾ ചേർന്നതാണ് ഇവ

2. സ്പിഷിസുകളുടെ വൈവിധ്യം

ആവാസവ്യവസ്ഥയിൽ ഉൾപ്പെടുന്ന വിവിധ ജീവി സമൂഹങ്ങളെ ഇവ സൂചിപ്പിക്കുന്നു

3. ജനിതക വൈവിധ്യം ഒരേ വർഗ്ഗത്തിൽ ഉള്ള വിവിധ ജീവികളെ യാണ് ഇത് സൂചിപ്പിക്കുന്നത്



ജൈവവൈവിധ്യ ഷോഷണം നമ്മുടെ ഈ ജൈവവൈവിധ്യം ഇല്ലാതെ ആകാൻ എന്താണ് കാരണം എന്ന് നിങ്ങൾ ആലോചിച്ചു നോക്കിയിട്ട് ഉണ്ടോ?

ആവാസവ്യവസ്ഥയുടെ തകർച്ച എന്നത് പ്രകൃത്യായുള്ള ആവാസവ്യവസ്ഥ അതിൽ വസിക്കുന്ന സ്പീഷീസുകളെ സംരക്ഷിക്കാനുള്ള കഴിയാത്ത വിധം ഊഷരമായിപ്പോകുന്ന പ്രക്രിയയാണ് ജൈവിവിധ്യ ഷോഷണം #ഖനനം #മരംവെട്ടൽ എന്നിവ ഇതിനു കാരണം ആകുന്നു

!ഇത്തരം പ്രക്രിയ യുടെ കൂടുതൽ കാരണങ്ങൾ എന്തൊക്കെ എന്ന് കണ്ടത്തി സയൻസ് ഡയറി യിൽ കുറിക്കുക?

ജൈവവൈവിധ്യ സംരക്ഷണം ഈ ജൈവമേഖലയെ സാരക്ഷിക്കേണ്ടത് നമ്മൾ എല്ലാരും ചേർന്നു കൊണ്ടാണ് എന്താണ് ജൈവവൈവിധ്യ സംരക്ഷണം ഈ അവസമേഖല യിലെ എല്ലാം സംരക്ഷിക്കുക എന്നാണ്

*അവയെ അവയുടെ താമസസ്ഥലത്തു തന്നെ സംരക്ഷിക്കാൻ കഴിയും *മരങ്ങൾ നടാം *അവയുടെ അവിവുകൾ മറ്റുള്ളവരോ കൈ മാറുക *നിയമങ്ങൾ അനുസരിക്കുക

എല്ലാ വർഷവും മെയ്‌22 ലോക ജൈവവൈവിധ്യ ദിനം ആയി ആചരിക്കുന്നു ജൈവവൈവിധ്യ സംരക്ഷണ നിയമങ്ങൾ നമുക് ഇവരെ സംരക്ഷിക്കാൻ നിയമങ്ങൾ കൂടെ ഉണ്ട്

ജൈവവൈവിധ്യ സംരക്ഷണം നിയമം നിലവിൽ വന്നത് 2002 ഇൽ ആണ്‌ഭൂമിയിലെ എല്ലാ ജീവികൾക്കും തുല്ല്യ പരിഗണന ഗവണ്മെന്റ് ന്റെ അനുവാദം ഇല്ലാതെ ജൈവവൈവിധ്യ മുതൽ എടുക്കാൻ പാടില്ല എന്നിവ ഇതിൽ ഉൾപ്പെടുന്നു

കൂടാതെ കടുവ സംരക്ഷണ പദ്ധതി, അന സംരക്ഷണപദ്ധതി എന്നിവയും ഉൾപ്പെടുന്നു

കടുവ സoരക്ഷണ പദ്ധതി ഇന്ത്യ യുടെ ദേശിയ മൃഗം ആയ കടുവ യെ സംരക്ഷിക്കാൻ 1973 ഇൽ കൊണ്ട് വന്നത് ആണ്‌ഈ പദ്ധതി. ഇതിനു ശേഷം കടുവയുടെ എണ്ണത്തിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്

ആന സംരക്ഷണ പദ്ധതി 1991-92 ഇൽ ആനകളെ സംരക്ഷിക്കാൻ കേദ്ര പരിസ്ഥിതി ആരംഭിച്ചത് ആണ്‌ ഇത്.11 പ്രൊജക്റ്റ്‌കൾ ആണ്‌ ഉള്ളത്. ആനമല പറമ്പിക്കുളം ഇതിൽ ഉൾപ്പെടുന്നു.

പ്രധാന പഠനനോട്ടത്തിൽ ഉൾപ്പെടുന്നവ

:ജൈവവൈവിധ്യം എന്ത് എന്ന് കുട്ടികൾ മനസ്സിൽ ആകുന്നു :ജൈവവൈവിധ്യ സംരക്ഷണം എന്നതിന്റെ ആവശ്യം തിരിച്ചു അറിയുന്നു :വിവിധ ജൈവവൈവിധ്യ തലങ്ങൾ വ്യക്തമാകുന്നു :ജൈവവൈവിധ്യ സംരക്ഷണംഎങ്ങനെ ഒകെ നടക്കാം എന്ന് അറിയുന്നു :ജൈവവൈവിധ്യ സംരക്ഷണം നിയമങ്ങൾ പദ്ധതി കളെ പറ്റി അറിവ് നേടുന്നു

തുടർ പ്രവർത്തനങ്ങൾ

1.ജൈവവൈവിധ്യ സംരക്ഷണ നടക്കുന്നത് കൊണ്ട് നമുക്ക് എന്തെല്ലാം ഗുണങ്ങൾ ആണ്‌ഉണ്ടാകുക? 2.ജൈവവൈവിധ്യം വിശദീകരിക്കാവുന്ന വിവിധ മേഖലകൾ ഏതൊക്കെ? 3. ജൈവവൈവിധ്യ സംരക്ഷണം നടക്കുന്നതിൽ വനത്തിന്റെ പ്രാധാന്യം എന്ത് എന്ന് കണ്ടത്തി കുറിപ്പ് എഴുതുക