Data Loading...

snghss chempazhanthy Flipbook PDF

snghss chempazhanthy


118 Views
38 Downloads
FLIP PDF 39.26MB

DOWNLOAD FLIP

REPORT DMCA

കർമ്മപഥങ്ങളിലൂടെ

1

ഓൺലൈൻ ക്ലാസ് തുടങ്ങുന്നതിനുള്ള പ്രചോദനം ലോകത്താകെ ഭീതി പരത്തുന്ന കോവിഡ് 19 എന്ന മഹാമാരി പകരുന്ന സഹചര്യത്തിൽ എസ് എസ് എൽ സി പരീക്ഷ മുടങ്ങി ഏപ്രിൽ മുഴുവനും അദ്ധ്യാപകരും വിദ്യാർഥികളും വീടുകളിൽ കഴിഞ്ഞു ഇനി എന്താവും നമ്മുടെയും നമ്മുടെ കുട്ടികളുടെയും അവസ്ഥ എന്നറിയാതെ പോയ സമയം .... ഒരു അൺ എയ്ഡഡ് സ്കൂളിൽ നിന്നും ചെമ്പഴന്തി സ്കൂളിൽ പ്ലസ് വൺ ലേക്ക് ചേരാൻ ആഗ്രഹിച്ച കുട്ടിയെ ആ സ്കൂളിലെ അധ്യാപകർ അവിടെത്തന്നെ തുടരാൻ പ്രേരിപ്പിച്ചു .അവർ പറഞ്ഞ കാരണം ഇതായിരുന്നു. "എസ് എസ് എൽ സി പരീക്ഷയും കഴിഞ്ഞു ഇനി എന്നാണ് പ്ലസ് വൺ ക്ലാസുകൾ തുടങ്ങുക?ഇവിടെ തുടർന്നാൽ ഓൺലൈൻ ക്ലാസ്സിലൂടെ പഠിക്കാം " ഈ ചിന്തയാണ് ചെമ്പഴന്തി സ്കൂളിലെ അധ്യാപകർക്ക് മെയ് ആദ്യ വാരം മുതൽ തന്നെ ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങാനുള്ള പ്രചോദനമായത്

3

ആദ്യ പരീക്ഷണം എന്ന നിലയിൽ സൂം പ്ലാറ്റഫോമിൽ പ്രഥമാധ്യാപികയുടെ നേതൃത്വത്തിൽ അദ്ധ്യാപകർ ഒരു എസ് ആർ ജി മീറ്റിംഗ് കൂടി അതിൽ അദ്ധ്യാപകർ കൂട്ടായി തീരുമാനിച്ചതിൻപ്രകാരം കുട്ടികൾക്കായി ക്ലാസ് ഗ്രൂപ്പുകൾ വാട്സാപ്പിൽ തുടങ്ങുകയും ക്ലാസുകൾ ഗൂഗിൾ മീറ്റ് പ്ലാറ്റ് ഫോമിൽ ആരംഭിക്കുകയും ചെയ്തു .പക്ഷെ സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നോക്കം നിൽക്കുന്ന കുട്ടികളാണ് ഈ സ്കൂളിൽ അധികവും പഠിക്കുന്നത് അവർക്കു ഈ രീതിയിലുള്ള അധ്യയനത്തിൽ വരുന്ന സാമ്പത്തിക ബാധ്യത താങ്ങാൻ സാധിക്കാത്തതിനാലും ഇന്റർനെറ്റിന്റെ പരിധി കുറവായതിനാലും രക്ഷകർത്താക്കൾ ജോലിക്കു പോകുന്നത് കൊണ്ട് കുട്ടികൾക്ക് ക്ലാസുകൾ നഷ്ടപ്പെടുന്നത് കൊണ്ടും ഈ രീതി ഫലപ്രദമായില്ല. പിന്നീട് വാട്സാപ്പ് ഗ്രൂപ്പ് വഴി അധ്യാപകർ പാഠഭാഗങ്ങൾ ശബ്ദ സന്ദേശങ്ങളായും പഠിപ്പിക്കുന്ന ടോപ്പിക്കുകൾ ചിത്റരീകരിച്ചു വിഡിയോകളായും കുട്ടികൾക്ക് നല്കാൻ തുടങ്ങി..ഓരോ ദിവസവും ഓരോ വിഷയം എന്നരീതിയിൽ ആഴചയിൽ ഏഴു ദിവസം ഏഴു വിഷയം എന്ന് ടൈം ടേബിൾ ക്രമീകരിച്ചു ക്ലാസുകൾ വളരെ ഫലപ്രദമായി 08.05.2020 മുതൽ ആരംഭിച്ചു

4

ഈ സ്കൂളിലെ അദ്ധ്യാപകരുടെ ചില വീഡിയോ ക്ലാസുകൾ വിഷയം കണക്ക്

5

സോഷ്യൽ സയൻസ്

6

ഹിന്ദി ക്ലാസ്

7

മെയ് അവസാനം വരെ ഇങ്ങനെ എല്ലാ വിഷയങ്ങളിലും അദ്ധ്യാപകർ ക്ലാസുകൾ എടുക്കുകയും കുട്ടികളെ പഠനപ്രവർത്തനങ്ങളിൽ നിന്ന് വ്യതിചലിക്കാതിരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു.... ജൂൺ ഒന്നാം തിയതി മുതൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വിക്‌ടേഴ്‌സ് ചാനൽ വഴി ഫസ്റ്റ് ബെൽ ആരംഭിക്കുകയും ചെയ്തു.ആദ്യം സ്കൂളിൽ കുറച്ചു കുട്ടികൾക്ക് ചാനൽ കാണാനായി ടീവി ഇല്ലാതിരുന്ന ഒരു അവസ്ഥ ഉണ്ടായിരുന്നു..എന്നാൽ പൂർവ വിദ്യാർഥികളുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും അദ്ധ്യാപകരുടെയും സഹകരണത്തോടെ ടീവി ഇല്ലാതിരുന്ന കുട്ടികൾക്ക് ടീവി നൽകി... വിക്ടർസ് ചാനൽ ക്ലാസുകൾ കൃത്യമായി കുട്ടികൾ കാണുന്നുവെന്ന് അതാതു വിഷയം പഠിപ്പിക്കുന്ന അദ്ധ്യാപകർ ഉറപ്പു വരുത്തുന്നതോടൊപ്പം ആ ക്ലാസ്സുകളുടെ യു ട്യൂബ് ലിങ്ക് ഉടനെ തന്നെ കുട്ടികൾക്ക് വീണ്ടും വീണ്ടും കാണുന്നതിനായി വാട്സാപ്പിൽ പോസ്റ്റ് ചെയ്യുന്നതിനോടൊപ്പം ആ ക്ലാസുകൾ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ടുകളും ഡിസ്കഷൻ ക്ലാസ്സുകളും അന്നന്ന് തന്നെ കുട്ടികൾക്ക് നൽകി വരുന്നു 8

ഓരോ യൂണിറ്റ് കഴിയുമ്പോളും കുട്ടികളുടെ പഠന നിലവാരം അളക്കുന്നതിനായി ടെസ്റ്റ് പേപ്പർ ചോദ്യങ്ങൾ സമയബന്ധിതമായി കുട്ടികൾക്ക് വാട്സാപ്പിലൂടെ നൽകുന്നു രക്ഷകർത്താക്കളുടെ മേൽനോട്ടത്തിൽ കുട്ടികൾ പരീക്ഷ എഴുതുകയും ഉത്തരപേപ്പർ അദ്ധ്യാപകർക്കു ഫോട്ടോ എടുത്തു അയച്ചുകൊടുക്കുകയും ചെയ്യുന്നു അദ്ധ്യാപകർ മുഴുവൻ കുട്ടികളെയും ഫോൺ വിളിച്ചു പഠന നിലവാരവും ആരോഗ്യ വിവരങ്ങളുമെല്ലാം അന്വേഷിക്കാറുണ്ട് ഇതിനെല്ലാം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് നേതൃത്വം നൽകുന്നു

9

അദ്ധ്യാപകർ തയ്യാറാക്കിയ നോട്ടുകളും വർക്ക് ഷീറ്റും CHAPTER 2 PART 5 REVISION NOTE BASED ON THE VICTERS CHANNEL CLASS ON 17.07.2020

BIOLOGY UNIT TEST (PART 2)13.07.2020

Retina and the Photoreceptors റെറ്റിനയിലെ പ്രകാശഗ്രാഹികൾphotoreceptors are present in the retina. Rod cells and cone cells are the photoreceptors in the

retina. Rod cells are more in number than cone cells.

SNGHSS Chempazhanthy

SNGHSS Chempazhanthy

10

ഇതിനെല്ലാം പുറമെ യൂ പി തലത്തിൽ പഠ്യേതര പ്രവർത്തനങ്ങളും അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ നടന്നുവരുന്നു പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു വീട്ടിൽ പച്ചക്കറി തോട്ടം നിർമിക്കൽ ,ആഴ്ച തോറുമുള്ള വാർത്ത വായന ചന്ദ്രദിനാഘോഷം മുതലായവ ഇതുവരെ നടന്നു

11

THIRUVANANTHAPURAM EDUCATIONAL DISTRICT

തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ നൽകിവരുന്ന വർക്ക് ഷീറ്റുകൾ കൃത്യമായി കുട്ടികൾക്ക് കൊടുക്കുന്നു

BIOLOGY STANDARD IX ------------------------------------------------------------------------------BWS5 9

1 .On reading an article in a medical journal regarding heart transplantation Ruby is having some doubts.

“ In a heart transplantation procedure, a surgeon removes the diseased heart and sews the donor heart in place.He then attaches the major blood vessels to the donor heart.Most people who receive a heart transplant enjoy a good quality of life.”

Which will be the blood vessels attaching to the donor heart!!!

You may help her to clear her doubt by completing the following illustration with the help of the diagram.

A

G H C

B

കുട്ടികൾക്ക് വർക്ക് ഷീറ്റിന്റെ സമയം നേരത്തെ അറിയിക്കുന്നു , പരമാവധി കുട്ടികളെ എഴുതാൻ പ്രേരിപ്പിക്കുകയും അടുത്ത ദിവസം ഉത്തര സൂചിക കൊടുക്കുന്നതോടൊപ്പം വർക്ഷീറ്റിനെ കുറിച്ച് വിശദമായ ചർച്ചയും സംശയ നിവാരണവും നടത്തുന്നു

തിര‍ുവനന്തപ‍ുരം വിദ്യാഭ്യാസജില്ല സ്റ്റ‍ ാന്‍ഡേര്‍ഡ്

BWS5 8

VIII

1. ക‍‍ുഞ്ഞറയ്‍ക്ക‍ുള്ളിലെ ജീവരഹസ്യങ്ങള്‍ 1.

A - കോശഭിത്തി. B - ഫേനം. C - ലൈസോസോം.

2.

A - വ്യക്തമായ മര്‍മം ഉണ്ട്. B - സ്‍തരാവരണമ‍ുള്ള കോശാംഗങ്ങള്‍ ഇല്ല. C - മര്‍മസ്‍തരം ഉണ്ട്. D - വലിപ്പം ക‍ൂട‍ുതലാണ്.

3.

A – മര്‍മകം. B -മര്‍മകവ‍ും ക്രോമാറ്റിന്‍ ജാലികയ‍ും കാണപ്പെട‍ുന്ന ദ്രാവകഭാഗം. C – മര്‍മത്തെ ആവരണം ചെയ്‍ത് കാണ‍ുന്ന ഇര‍ുപാളികള‍ുള്ള സ്‍തരം. D – ക്രോമാറ്റിന്‍ ജാലിക.

4. (a) ഇലക്ട്രോണ്‍ മൈക്രോസ്ക ‍ ോപ്പ്. (b) A - കോംപൗണ്ട് മൈക്രോസ്‍കോപ്പ്. B - ആവര്‍ധനശേഷി അനേകലക്ഷം മടങ്ങ്. C - പ്രകാശസ്രോതസ് ഉപയോഗിക്ക‍ുന്ന‍ു. 5.

A - ഹരിതകണങ്ങള്‍ B - ആഹാരവസ്‍ത‍ുക്കള‍ുടെ സംഭരണം നടക്ക‍ുന്ന കോശങ്ങള‍ില്‍ ക‍ൂട‍ുതലായി കാണപ്പെട‍ുന്ന‍ു. C - സസ്യഭാഗങ്ങള്‍ക്ക് വിവിധ നിറങ്ങള്‍ നല്‍ക‍ുന്ന‍ു. D - കരോട്ടിന്‍ E - മഞ്ഞനിറം F - ച‍ുവപ്പ്, പര്‍പ്പിള്‍ നിറങ്ങള്‍ G - വര്‍ണകണങ്ങള്‍ H – അന്നജം

12

കുട്ടികൾ വീട്ടിൽ നിർമിക്കുന്ന പച്ചക്കറി തോട്ടം

13

ചന്ദ്രദിനത്തോടനുബന്ധിച്ചു എട്ടാം ക്ലാസ്സിലെ ദിയ നടത്തിയ പ്രസംഗം

14

ഈ വർഷത്തെ (2020-21) സോഷ്യൽ സയൻസ് ക്ലബിന്റെ പ്രവർത്തനം ശ്രീമതി സീന ടീച്ചറിന്റെ നേതൃത്വത്തിൽ ആരംഭിച്ചു,വാട്സ്ആപ് ഗ്രൂപ്പ് തുടങ്ങുകയും ദിനാചരണങ്ങൾ നടത്താൻ തീരുമാനിക്കുകയും ചെയ്തു.അതിന്റെ ഭാഗമായി ഓഗസ്റ്റ് 6,9 ദിവസങ്ങൾ ഹിരോഷിമ നാഗസാക്കി ദിനാചരണം ഓൺലൈൻ

ആയി നടത്തി .കുട്ടികളോട് സഡാക്കോ കൊക്കുകൾ നിർമ്മിക്കാൻ ആവശ്യപ്പെട്ടു, അണു ബോംബിന്റെ ഭീകരതയും യുദ്ധത്തിന്റെ ദുരിത മുഖവും സംബന്ധിച്ച പ്രസന്റേഷൻ തയ്യാറാക്കി കുട്ടികൾക്ക് ഗ്രൂപുകളിൽ അയച്ചു കൊടുത്തു. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങളുടെ ഔർ വീഡിയോ തയ്യാറാക്കി ,കൂടാതെ ദേശീയ പതാക നിർമ്മിക്കാനും ദേശഭക്തി ഗാനം ആലപിക്കാനും ഓൺലൈൻ പ്ലാറ്റഫോമിൽ അവസരമൊരുക്കി സ്വാതന്ത്ര്യ സമരത്തിന്റെ പ്രാധാന്യം,സ്വാതന്ത്ര്യ സമര സേനാനികളുടെ മഹത് വചനങ്ങൾ എന്നിവ ഉൾപ്പെടുത്തി പ്രസംഗമത്സരം സംഘടിപ്പിച്ചു കുട്ടികളുടെ പ്രവർത്തനങ്ങൾ കോർത്തിണക്കിയ വീഡിയോ നിർമ്മിച്ചു 15

വായന വാരത്തോടനുബന്ധിച്ചു കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പുകൾ അവതരിപ്പിക്കുന്നു

16

ഈ വർഷത്തെ ഗാന്ധി ജയന്തി ആഘോഷം ഓൺലൈൻ ആയി സംഘടിപ്പിച്ചു വിപുലമായി തന്നെ ആഘോഷിച്ചു ഗാന്ധിജിയുടെ ജീവചരിത്രം പ്രസന്റേഷൻ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിലൂടെ കുട്ടികളിൽ എത്തിച്ചു ഗാന്ധി പതിപ്പ് തയ്യാറാക്കി ഗാന്ധിജി കേരളത്തിൽ വന്നതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചു പ്രസംഗം വൃക്ഷ തൈ നടീൽ എന്നിവ സംഘടിപ്പിച്ചു ഗാന്ധിജിയുടെ ആശയങ്ങൾ അടങ്ങിയ പ്ലക്കാർഡുകൾ നിർമ്മിച്ച് ,ചിത്ര രചന,കവിതാലാപനം ഗാന്ധി ക്വിസ് ,വീടിന്റെ പരിസരശുചീകരണം എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ നടത്തി.

ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി ഗാന്ധിദർശൻ ക്ലബ്ബിലെ കുട്ടികൾ വീടുകളിൽ പ്ലാവിൻതൈ (ഗാന്ധി വൃക്ഷം) നടുന്നു നടു

17

ലോകത്താകെ ഭീതി പരത്തുന്ന കോവിഡ് 19 എന്ന മഹാമാരി പകരുന്ന സഹചര്യത്തിൽ ഈ അധ്യയനവർഷത്തിൽ സ്കൂളിൽ ക്ലാസുകൾ ആരംഭിച്ചില്ലെങ്കിലും വിദ്യാഭ്യാസവകുപ്പിന്റെ വിക്ടർസ് ചാനലിലൂടെയും ഓൺലൈൻ ക്ലാസ്സുകളിലൂടെയും ക്ലാസുകൾ നടന്നു

വരുന്നു..ദിനാചരണങ്ങളും വാട്സ്ആപ് ഗ്രൂപ്പുകൾ വഴി നടക്കുന്നു.വീടുകളിൽ തുടരുന്ന കുട്ടികളുടെയും രക്ഷകര്താക്കളുടെയും പുസ്തകവായന പ്രോത്സാഹിക്കുന്നതിനായുള്ള പുസ്തക വണ്ടി പദ്ധതി ഉദ്‌ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രിമതി സീന ടീച്ചർ ഒരു രക്ഷാകർത്താവിനു ഒരു പുസ്തകം നൽകിക്കൊണ്ട് നിർവഹിച്ചു

18

ഈ വര്ഷം കോവിഡ് 19 മഹാമാരി പടർന്നു പിടിക്കുന്നത് കൊണ്ട് വിദ്യാലയങ്ങൾ അടഞ്ഞു കിടക്കുകയാണ് എന്നാലും ഓൺലൈൻ ആയി ക്ലബ് പ്രവർത്തനങ്ങളും പഠന പ്രവർത്തനങ്ങളും നടന്നു വരുന്നു പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു വീട്ടിൽ പച്ചക്കറി തോട്ടം നിർമിക്കൽ , ആഴ്ച തോറുമുള്ള വാർത്ത വായന

ചന്ദ്രദിനാഘോഷം മുതലായവ ഇതുവരെ നടന്നു.സെപ്തംബര് ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണ

മത്സരം നടന്നു.കുട്ടികൾ വളരെ ഉത്സാഹത്തോടെ പങ്കെടുത്തു..

19

നേച്ചർ ക്ലബ് ന്റെ അഭിമുഘ്യത്തിൽ ശ്രിമതി ലക്ഷ്മി ടീച്ചറിന്റെ നേതൃത്വത്തിൽ ക്ലബ് അംഗങ്ങളുടെ വീടുകളിൽ കുട്ടികൾ വിപുലമായി കൃഷി ചെയ്യുകയും അതിന്റെ വിളവെടുപ്പ് നടത്തുകയും ചെയ്തു.............ഞങ്ങളുടെ കുട്ടി കർഷകരുടെ ഏതാനും ചിത്രങ്ങൾ....

20

വേൾഡ് സ്പേസ് വീക്ക് ആഘോഷങ്ങളുമായി ബന്ധപ്പെട്ടു വി എസ് എസ് സി അഞ്ചു മുതൽ പന്ത്രണ്ടാം ക്ലാസ്സു വരെയുള്ള കുട്ടികൾക്കായി ' റീച്

ഔട്ട് ടു സ്റ്റുഡന്റസ് ' പെയിന്റിംഗ് മത്സരങ്ങൾ എന്നിവ നടന്നു അധ്യാപകരുടെ മേൽനോട്ടത്തോടെ വളരെ മികച്ച രീതിയിലുള്ള പ്രകടനം കുട്ടികൾക്ക് കാഴ്ച വെക്കാൻ സാധിച്ചു.വി എസ് എസ് സി സയന്റിസ്റ്റുകളാണ് ക്‌ളാസ്സുകൾ കൈകാര്യം ചെയ്തതു...അവർ നമ്മുടെ കുട്ടികളുടെ ഊർജ്വസ്വലതയേയും അച്ചടക്കത്തെയും പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി.....നമ്മുടെ കൊച്ചു മിടുക്കർ വരച്ച ഏതാനും ചില ചിത്രങ്ങൾ ഇവിടെ ചേർക്കുന്നു..

21

PTA Meeting കൃത്യമായി ക്ലാസ് പി ടി എ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സീന ടീച്ചർ ന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട് ...ഇപ്പോൾ ഈ സ്കൂളിൽ നടക്കുന്ന എല്ലാ പഠന പ്രവർത്തനങ്ങളിലും രക്ഷകർത്താക്കൾ പൂർണ തൃപ്തരാണെന്നു മീറ്റിംഗിൽ അവർ അഭിപ്രായപ്പെട്ടു...അവരുടെ ഭാഗത്തു നിന്നും എല്ലാ സഹകരണങ്ങളും ഉണ്ടാകുമെന്നും ഉറപ്പു പറഞ്ഞു

SRG Meeting Details Date

Meeting Details

28.04.2020

SRG Meeting

14.5.2020

PTA HS Students

15.05.2020

PTA UP Students

16.05.2020

SRG

02.06.2020

SRG (agenda-TV Smartphone Laptop data collection

12.07.2020

PTA HS Students

13.07.2020

PTA UP Students

19.07.2020 5.00 PM

PA 10th Students

19.07.2020 6.30 PM

DEO മീറ്റിംഗിലെ കാര്യങ്ങൾ ചർച്ച ചെയ്തു 23