9788194357407 Flipbook PDF

Author:  s

75 downloads 113 Views 4MB Size

Recommend Stories


Porque. PDF Created with deskpdf PDF Writer - Trial ::
Porque tu hogar empieza desde adentro. www.avilainteriores.com PDF Created with deskPDF PDF Writer - Trial :: http://www.docudesk.com Avila Interi

EMPRESAS HEADHUNTERS CHILE PDF
Get Instant Access to eBook Empresas Headhunters Chile PDF at Our Huge Library EMPRESAS HEADHUNTERS CHILE PDF ==> Download: EMPRESAS HEADHUNTERS CHIL

Story Transcript

ആദാമിെ� പാലവും രാമെ� േസതുവും

Nadakkavu, Kozhikode, Kerala, 673011 Tel:0495–4020666 www.insightpublica.com e-mail: [email protected] Adaminte Palavum Ramante Sethuvum Ravichandran C (Malayalam Study) First Insight Edition: October 2019 Copyright©Reserved All Rights reserved. No Part of this Publication may be reproduced, stored in a retrieval system, or transmitted, in any form, or by any means, electronic, mechanical, photocopying, recording or otherwise, without the prior permission of the publisher. ISBN 978-81-943574-0-7 Printed and Published by Insightinpublica Printers & Publishers Pvt. Ltd.

ആദാമിന്റെ പാലവും രാമന്റെ സേതുവും രവിചന്ദ്രൻ സി

"Reality is that which, when you stop believing in it, doesn’t go away" Philip K. Dick



ഇരുട്ടുകീറുന്നൊരു വജ്രസൂചി

ത ജീവിതത്തിന്റെ മൂടുപടം ക�ൊണ്ട് മലയാളിയുടെ മനുഷ്യ ജീവിതം ആഛാദനം ചെയ്യാനുള്ള വ്യഗ്രത ഒരു ഭാഗത്ത് സജീവമായി നടക്കുമ്പോഴും മനുഷ്യത്വത്താൽ പ്രച�ോദിതമായ മാനവ ചിന്തകളാൽ പ്രകാശപൂരിതമാണ് കേരളം എന്ന് മനസ്സി ലാകുമ്പോൾ നമുക്ക് ഏറെ സന്തോഷവും ഉത്സാഹവും ലഭിക്കുന്നു. അത്തരമ�ൊരു ആഹ്ലാദമാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കുമ്പോൾ ഞങ്ങൾ അനല്പമായി അനുഭവിക്കുന്നത്. യുക്തിവിചാരവും ശാസ്ത്രീയ ചിന്താധാരയും നവ�ോത്ഥാനന്തരം പതുക്കെ പതുക്കെ പടിയിറങ്ങുന്നത് നമ്മൾ കാണുന്നു. യാഥാസ്ഥി തികത്വത്തെ സ്വീകരിക്കാനുള്ള ഒരു തയ്യാറെടുപ്പ് മലയാളിബ�ോധം നടത്തുകയാണ�ോ എന്ന് നാം സംശയിച്ചു പ�ോകുന്ന സംഭവ വികാ സങ്ങൾക്കാണ് വർത്തമാന കേരളം സാക്ഷ്യം വഹിക്കുന്നത്. ഇത്തരമ�ൊരു സന്ദർഭത്തിലാണ് യുക്തിവിചാരത്തിന്റെ നവ തരംഗമായി സ്വതന്ത്ര ചിന്ത കേരളീയ പ�ൊതുബ�ോധത്തിൽ സജീ വമായിത്തീരുന്നത്. ഇരുട്ടുകീറുന്നൊരു വജ്രസൂചിയായി അത് നമ്മെ ഉത്സാഹഭരിതമാക്കുന്നു. ഊഹാപ�ോഹങ്ങളെയും വിശ്വാസ പ്രമാണ ങ്ങളെയും അടിസ്ഥാനമാക്കി കെട്ടിപ്പൊക്കുന്ന യാഥാസ്ഥിതികത്വ ത്തിന്റെ നെടുങ്കോട്ടകളെ അക്രമിക്കുകയാണ് സ്വതന്ത്ര ചിന്തകൾ. അതിൽ അഗ്രഗാമിയായ രവിചന്ദ്രൻ സി.യുടെ സ്വപ്നാടനത്തിൽ ഒരു ജനത, ആദാമിന്റെ പാലവും രാമന്റെ സേതുവും എന്നീ രണ്ടു പുസ്തകങ്ങൾ ഞങ്ങൾ ഇത്തരുണത്തിൽ പ്രസിദ്ധീകരിക്കുകയാണ്. നവ�ോത്ഥാനത്തിന്റെ ഇടർച്ചകൾക്ക് മുമ്പിൽ ഈ ചിന്തകൾ പ്രകാശം പരത്തുക തന്നെ ചെയ്യും. പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ അനുമതി നൽകിയ രവിചന്ദ്രൻ സിയ�ോട് നന്ദി, സ്നേഹം. സുമേഷ് ഇൻസൈറ്റ്

ക�ൊട്ടാരക്കര താലൂക്കിലെ പവിത്രേശ്വരം വില്ലേജിൽ 1970-ൽ ജനനം. ശ്രീ. കെ ചന്ദ്രശേഖരൻപിള്ളയുടേയും പരേതയായ ശ്രീമതി പി ഓമനയമ്മയുടേയും മകൻ. സെന്റ്ജൂഡ് ഹൈസ്‌ക്കൂൾ,മുഖത്തല, എസ്.എൻ. ക�ോളജ്, ക�ൊല്ലം എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഇംഗ്ലീഷ്, ഇക്കണ�ോമിക്സ്, പ�ൊളിറ്റിക്സ്, ഹിസ്റ്ററി, സ�ോഷ്യോളജി, ഫില�ോസഫി, ക�ോമേഴ്‌സ്, മലയാളം, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ എന്നീ വിഷയങ്ങളിൽ പ�ോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം നേടിയിട്ടുണ്ട്. കേരളാ പബ്ലിക് സർവ്വീസ് കമ്മീഷൻ ഓഫീസിൽ 11 വർഷത്തെ സേവനം. ഇപ്പോൾ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ക�ോളേജിൽ ഇംഗ്ലീഷ് ഡിപ്പാർട്ടു മെന്റിൽ അസിസ്റ്റന്റ് പ്രൊഫസർ. കൃതികൾ: നാസ്തികനായ ദൈവം, മൃത്യുവിന്റെ വ്യാകരണം, പകിട 13: ജ്യോതിഷഭീകരതയുടെ മറുപുറം, ബുദ്ധനെ എറിഞ്ഞ കല്ല്, ബീഫും ബിലീഫും, മസ്തിഷ്കം കഥ പറയുമ്പോൾ(വിവർത്തനം), അമ്പിളിക്കുട്ടന്മാർ, സുവിശേഷ വിശേഷം: വെള്ളയിൽ വരുമ്പോൾ, വാസ്തുലഹരി: ചൂഷണത്തിന്റെ കന്നിമൂലകൾ, സ്വപ്നാടനത്തിൽ ഒരു ജനത E-mail: [email protected] Blog: nasthikanayadaivam.blogspot.com

രവിചന്ദ്രൻ സി

മി

ഇന്ത്യ എന്റെ രാജ്യമാണ്

ക്കപ്പോഴും എതിർപ്പ് നിർമ്മിക്കപ്പെടുന്നത് അറിവുളവാക്കുന്ന അസ്വസ്ഥതയിൽ നിന്നായിരിക്കും. വിഷയത്തെപ്പറ്റിയുള്ള സമ്പൂർണ്ണമായ അജ്ഞതയും രൂക്ഷമായ പ്രതിഷേധത്തിന് ജന്മം ക�ൊടുക്കാം. രാമസേതുവുമായി ബന്ധപ്പെട്ട് ഇന്ന് തെരുവിലിറങ്ങു ന്നവരിൽ മഹാഭൂരിപക്ഷവും ഇതിലേത് ഗണത്തിൽപെടുന്നുവെന്ന് കാണാൻ പ്രയാസമില്ല. വിവാദങ്ങളെപ്പറ്റിയുള്ള പുസ്തകങ്ങൾ അവയെ തളർത്തുകയ�ോ വളർത്തുകയ�ോ ചെയ്യാമെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. എങ്കിലും ഇവിടെ പ്രസ്താവിക്കുന്നത് മരം മഴുവിന�ോട് പറയാനിടയുള്ളത് മാത്രമാകുന്നു. രാഷ്ട്രശരീരത്തിൽ മതം നിർമ്മിക്കുന്ന തിരുമുറിവുകൾ പ്രാർ ത്ഥനക�ൊണ്ട് പരിഹരിക്കാവുന്നതല്ല. എൺപതുകൾക്കൊടുവിലെ രാമജന്മഭൂമി-ബാബറി മസ്ജിദ് വിവാദം രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം തന്നെ മാറ്റിയെഴുതി. വർഷങ്ങൾക്ക് ശേഷം ഇന്ന് തിരി ഞ്ഞുന�ോക്കുമ്പോൾ രാജ്യത്തെ ഓര�ോ പൗരനും അതുക�ൊണ്ടുണ്ടായ ആത്യന്തികനേട്ടമെന്തായിരുന്നുവെന്ന ച�ോദ്യം നമ്മെ ന�ോക്കി പരിഹസിക്കുന്നുണ്ട്. അതിരുകവിഞ്ഞ മതബ�ോധമുള്ള സമൂഹങ്ങ ളിൽ കാലുഷ്യവും അസ്വസ്ഥതകളും കൃത്രിമമായി സൃഷ്ടിക്കുവാൻ എളുപ്പമാണ്. അധികാരത്തോടുള്ള അസഹ്യമായ ആസക്തി മാത്രം കൈമുതലായ രാഷ്ട്രീയനേതൃത്വം പഴകിയ ഇതിവൃത്തങ്ങളുമായി വീണ്ടുമെത്തുന്നതിൽ അത്ഭുതപ്പെടാനാവില്ല. തങ്ങൾക്ക് മടുത്താലും ജനം മാറുന്നില്ലെന്ന തിരിച്ചറിവാകാം ഇത്തരം അനാകർഷകമായ ആവർത്തനങ്ങൾക്ക് നിദാനമാകുന്നത്. രാഷ്ട്രീയം ഒരു കെട്ടുകഥയിലേക്ക് പരിമിതപ്പെടുന്നത് ജനാധി പത്യത്തിൽ സംഭവിക്കാൻ പാടില്ലാത്ത ഒരു തമാശയാകുന്നു. നാമം ച�ൊല്ലി അധികാരം പിടിച്ചെടുക്കുമ്പോൾ ഒരേസമയം കാല്പനികവും മനംമടുപ്പിക്കുന്നതുമായ ഒരവസ്ഥ സംജാതമാകുന്നുണ്ട്. സത്യത്തിൽ ആദാമിന്റെ പാലവും രാമന്റെ സേതുവും 7

ഇന്ത്യൻ രാഷ്ട്രീയത്തിലെ സറിയലിസ്റ്റ് പരിണാമത്തേയാണിത് സൂചി പ്പിക്കുന്നത്. പ്രത്യയശാസ്ത്ര ബാദ്ധ്യതയില്ലാത്ത ജനതയ്ക്ക് ഭൂതകാലം കൃത്രിമമായ ആശ്വാസവും വ്യാജമായ അഭിമാനവും ക�ൊണ്ടുവരും. അപകർഷതാബ�ോധത്തെ അന്ധതക�ൊണ്ട് മറയ്ക്കാനാവും എന്നത് ചരിത്രസത്യമെന്ന നിലയിൽ തന്നെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. അറിയാതിരിക്കുന്നതിലൂടെ അസ്വസ്ഥതകളെ പുറംതള്ളാമെന്നാണ് നാം പരിചയിക്കുന്നത്. അറിയാതിരിക്കുക എന്നതുപ�ോലെ നിർണ്ണാ യകമായ രാഷ്ട്രീയപ്രവർത്തനം തന്നെയാണ് അറിയിക്കാതിരിക്കുക എന്നതും. പെരുന്നാളിന് തീൻമേശകൾ നിറയ്ക്കാനായി വണ്ടിയിൽ കയറ്റി ക�ൊണ്ടുപ�ോകുന്ന കാലിക്കൂട്ടത്തെപ�ോലെ ഒരു ജനതയെ പ�ോളിംഗ് ബൂത്തിലേക്ക് ആട്ടിതെളിക്കാനായി അവതാരങ്ങൾ പ്രത്യക്ഷപ്പെടു മ്പോൾ എല്ലാ അവതാരങ്ങളും ആവശ്യത്തിന്റെ സൃഷ്ടിയാണെന്ന പ്രഖ്യാപിത തത്വത്തിന് വണ്ണം വെക്കുകയാണ്. സ്വപ്നങ്ങളിൽ ജീവിക്കാതിരിക്കുക എന്നത് ഏത�ൊരു വിശ്വാസിയും ക�ൊണ്ടുനട ക്കുന്ന ശരാശരി യുക്തിബ�ോധമാണ്;എന്നാൽ സ്വപ്നങ്ങൾ വിറ്റഴിക്കു ന്നതിന് അത്തരം നിയന്ത്രണങ്ങൾ ബാധകമാകുന്നില്ല. അകലുന്ന തെരഞ്ഞെടുപ്പിൽ അവതാര സാദ്ധ്യതകൾ നനഞ്ഞ് കുതിരുമെന്ന റിയാവുന്നവരാണ് വിസിലടിച്ച് കളി ക�ൊഴുപ്പിക്കുന്നത്. വ�ോട്ടെ റെന്നനിലയിൽ ശ്രീരാമൻ നമുക്കപരിചിതനല്ല. ജാതീയമായി ഛിന്നഭിന്നമായികിടക്കുന്ന ഒരു സമൂഹത്തെ പ�ൊതുദൈവങ്ങളെ ചൂണ്ടിക്കാട്ടി ഉത്തേജിപ്പിക്കുക എന്നത് ബുദ്ധി ഉപയ�ോഗിച്ചുള്ള കളി തന്നെ. വിചിത്രമെന്നു പറയട്ടെ, മുന്നോട്ട് പ�ോകുന്തോറും നമ്മുടെ ആയുധങ്ങൾ കൂടുതൽ പ്രാചീനമാകുകയാണ്. ശ്രീരാമൻ, ത്രിശൂലം, കുറി, ചരട്, യന്ത്രം, രാമായണം ഒക്കെ ഒരു ജനതയ്ക്ക് വ്യാജമായ പ്രതീക്ഷകൾ ക�ൊണ്ടുവരുന്നു. മതം ക�ൊണ്ടുവന്നതാര് എന്ന ച�ോദ്യത്തിന് “പ്രഥമ വിഢ്ഡിയെ കണ്ടെത്തിയ ആദ്യത്തെ ചതിയൻ’’എന്ന വിഖ്യാത ഉത്തരം നമ്മുടെ മുന്നിലുണ്ട്. വിജ്ഞാനം അവസാനിക്കുന്നിടത്ത് മതം ആരംഭിക്കു കയാണ്. കരയിൽ ഒരു ക്ഷേത്രം, കടലിൽ കുറെ പവിഴപ്പുറ്റുകൾ! 21-ാം നൂറ്റാണ്ടിലെ ഓര�ോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന കാരണങ്ങൾ ചുട്ടെടുക്കുന്ന ‘സാംസ്‌ക്കാരികപ്രവർത്തനം’ വിപുല മാകുകയാണ്. പുറംകടലിൽ അറിയപ്പെടാതെകിടന്ന മണൽതിട്ടക ളാണ് രാജ്യത്തിന്റെ ഭദ്രതയും ഐശ്വര്യവും നിലനിർത്തിയതെന്ന് പ്രചരിപ്പിക്കാനും വിശ്വസിക്കാനും വിസമ്മതിക്കാത്ത വലിയ�ൊരു ജനവിഭാഗം ഈ രാജ്യത്തുണ്ട്. ആത്മസുഖത്തിനായി ഒരു ജനതയെ 8 ആദാമിന്റെ പാലവും രാമന്റെ സേതുവും

മുഴുവൻ നിർദ്ദയമായി കബളിപ്പിക്കുന്നവര�ോട് നമുക്കെങ്ങനെ പ�ൊറു ക്കാനാവും? സ്വന്തം കണ്ണുകൾ വിറ്റ് കമനീയമായ ചിത്രങ്ങൾ വാങ്ങി കൂട്ടുന്നവരെപ്പറ്റി ഫലിതം ചമയ്ക്കാനാവില്ല. ബൗദ്ധികവും വൈകാ രികവുമായ വിഷമവൃത്തങ്ങളിലേക്ക് സ്വയം വലിച്ചെറിയുന്നവരെ ഓർമ്മപ്പെടുത്തേണ്ടത് വിൽ ഡ്യൂറണ്ടിനെ തന്നെയാണ്: ‘സത്യം നിങ്ങളെ സമ്പന്നനാക്കിയെന്നു വരില്ല;പക്ഷേ അത് തീർച്ചയായും നിങ്ങളെ സ്വതന്ത്രനാക്കും. രവിചന്ദ്രൻ സി

ആദാമിന്റെ പാലവും രാമന്റെ സേതുവും 9

ഉള്ളടക്കം ഇന്ത്യ എന്റെ രാജ്യമാണ് ........................................................................................... 7 ഭാഗം 1 ഒരേ കടൽ: പാക് ഉൾക്കടൽ, മന്നാർ ഉൾക്കടൽ, പാക് കടലിടുക്ക് ............................................................... 17 ഐതീഹ്യങ്ങളുടെ പെരുമഴ .................................................................................. 25 ദൂരം കുറയുന്നു, ഇന്ധനം ലാഭം.............................................................................. 28 ലങ്കയ്ക്ക് പറയാനുള്ളത് ................................................................................................. 31 വിചിത്രമായ പരിസ്ഥിതി വാദം: കേരളത്തിന് അനുഗ്രഹം! തമിഴ്‌നാടിന് ശാപം? ............................................................................................... 33 നാസ വരുന്നു .................................................................................................................. 39 അന്വേഷണങ്ങൾ കണ്ടെത്തലുകൾ ................................................................ 41 സേതുബന്ധനത്തിന്റെ നാൾവഴി ..................................................................... 44 പാതകളുടെ ജീവചരിത്രം ....................................................................................... 49 രാമൻ ക�ോടതിയിൽ .................................................................................................. 53 വാദം: അനുകൂലം, പ്രതികൂലം................................................................................ 59 ഭാഗം 2 ചില ഭൂമിശാസ്ത്ര സങ്കൽപ്പങ്ങൾ .......................................................................... 68 തമിഴ്‌നാട്ടിലെ രാമൻ ................................................................................................. 78 തുടൽ പ�ൊട്ടിക്കുന്ന പ്രതിഷേധം ...................................................................... 82 പതിനേഴര ലക്ഷം വർഷം! -കണക്കിലെ കളികൾ............................ 86 പാമ്പൻ പാലവും രാമേശ്വരത്തെ വിശേഷവും ....................................... 91 ഹിന്ദുവിനെ ആരു രക്ഷിക്കും? ............................................................................. 95 ഭാഗം 3 രാമന്റ കഥ, രാമായണത്തിന്റേയും .................................................................... 101 ഇ.വി.ആറും രാമായണവും .................................................................................... 128 രാമായണത്തിലെ സേതുബന്ധനം .................................................................. 161 ദൈവനിർമ്മാണത്തിലെ ബ്രാഹ്മണ തന്ത്രം............................................ 165

ആമുഖം

1957

രാമനിൽ നിന്ന് സേതുവിലേക്കുള്ള ദൂരം

ഒക്ടോബർ 5-ലെ സ�ോവിയറ്റ് ദേശീയപത്രമായ പ്ര വ്ദയിലെ പ്രധാനവാർത്ത ശീതകാലത്തെ നേരിടാൻ സ�ോവിയറ്റ് സർക്കാർ നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ചായിരുന്നു. ഒപ്പം സ�ോവിയറ്റ് കമ്മ്യൂണിസ്റ്റ്പാർട്ടിയുടെ നയപരിപാടികളും പ്രഖ്യാപനങ്ങളും. എന്നാൽ ആദ്യപേജിൽ ഒരു ചെറിയ വാർത്ത ഒറ്റപ്പെട്ടു കിടന്നിരുന്നു. മനുഷ്യനിർമ്മിതമായ ആദ്യ ബഹിരാകാ ശവാഹനമായ സ്പുട്‌നിക് വിജയകരമായി വിക്ഷേപിച്ചുവെന്നതാ യിരുന്നു ‘ടാസ് ’ റിപ്പോർട്ടായി വന്ന ആ വാർത്ത. ഒരു മാസത്തി നുശേഷം മ�ോസ്‌ക്കോ തെരുവിലെ ഒരു നായയ്ക്ക് ലെയ്ക എന്ന പേരിട്ട് അതിനെ സ്പുട്‌നിക്കിൽ കയറ്റി ബഹിരാകാശത്തെത്തിച്ച് റഷ്യ വീണ്ടും ചരിത്രം കുറിച്ചു. കൃത്രിമ ശ്വാസ�ോച്ഛ്വാസത്തിനുള്ള സൗകര്യം വരെ വാഹനത്തിൽ ഒരുക്കി 10 മണിക്കൂർ ലെയ്ക്കയുടെ ജീവൻ നിലനിറുത്താനും അവർക്ക് സാധിച്ചു. ഈ നേട്ടത്തോടും തണുപ്പൻ മട്ടിലാണ് സ�ോവിയറ്റ് സർക്കാർ പ്രതികരിച്ചത്. പ്രസി ഡന്റ് ക്രൂഷ്‌ചേവ് അഭിനന്ദനം ഒറ്റ വാചകത്തില�ൊതുക്കി ഉറങ്ങാൻ പ�ോയി. സ്പുട്‌നിക്കിൽ നിന്ന് റേഡിയ�ോ തരംഗങ്ങൾ സ്വീകരിച്ച പാശ്ചാത്യറേഡിയ�ോ സ്വീകരണികൾ വഴി വിവരം പുറത്തറിഞ്ഞു. ല�ോകം അത്ഭുതം ക�ൊണ്ട് തരിച്ചുപ�ോയ ആ വാർത്ത പാശ്ചാത്യ മാധ്യമങ്ങൾ അതിശയ�ോക്തിയ�ോടെ വിളമ്പി. ന്യൂയ�ോർക്ക് ടൈംസും ഗാർഡിയനുമടക്കമുള്ള പാശ്ചാത്യ മാധ്യമ ങ്ങളുടെ മുൻപേജ് ലെയ്ക്കയെ കുറിച്ചുള്ള വിശേഷങ്ങളുമായി നിറഞ്ഞ് തുളുമ്പിയപ്പോൾ ആഘ�ോഷിക്കാൻ മറന്ന വിജയമായി ക്രൂഷ്‌ചേവിന് പ�ോലും ത�ോന്നിയിരിക്കണം. നമുക്ക് സ�ോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർ ട്ടിയുടെ രീതികളെ അനുകൂലിക്കുകയ�ോ പ്രതികൂലിക്കുകയ�ോ ചെയ്യാം. ആദാമിന്റെ പാലവും രാമന്റെ സേതുവും 13

പക്ഷേ മതത്തെ മയക്കിയിട്ട 70 വർഷങ്ങളിൽ വിവിധ രംഗങ്ങളിൽ സ�ോവിയറ്റ് റഷ്യ കൈവരിച്ച നേട്ടം സമാനതകളില്ലാത്തതാണ്. അവർ നേട്ടങ്ങളിൽ മതിമറന്നാഹ്‌ളാദിച്ചില്ല, നിസ്സാരമായതിനെ താല�ോലിച്ചതുമില്ല. വിവാദപ്രളയത്തിൽ മുങ്ങിച്ചാവാൻ വെമ്പുന്ന ഒരു ജനതയാണ് നാം. അസത്യങ്ങളും അർദ്ധസത്യങ്ങളും കാട്ടുതീ പ�ോലെ പരക്കുമ്പോൾ, യാഥാർത്ഥ്യം അനാഥമാകുന്നു. ഒരു താരതമ്യ ത്തിന് നാം തുനിയേണ്ടതാണെന്ന് ത�ോന്നിപ്പോകുന്നു.യാഥാർത്ഥ്യം മടുപ്പുളവാക്കുംവിധം തണുത്തിരിക്കുന്നു. അത് മനസ്സിലാക്കുന്നതിൽ ആവേശകരമായി എന്താണുള്ളത്? രാമസേതു വിവാദം എന്നത് ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടയിലു ള്ള പാക് കടലിടുക്കിലൂടെ കപ്പലുകൾക്ക് സഞ്ചരിക്കാവുന്ന ഒരു സമുദ്രപാത നിർമ്മിക്കുന്നതിനെ സംബന്ധിച്ചുള്ള തർക്കമാണെന്ന് നമുക്കറിയാം. രാജ്യത്താകെ വൻ വികസന-ത�ൊഴിൽ സാദ്ധ്യതകൾ നൽകാൻ ശേഷിയുള്ള നിർദ്ദിഷ്ട കപ്പൽപാത നിർമ്മിക്കുമ്പോൾ അതിനായി പാക് കടലിടുക്കിലുള്ള ചില മണൽതിട്ടകളും പവി ഴപുറ്റുകളും നീക്കം ചെയ്യേണ്ടതുണ്ട്. രാമായണത്തിൽ പാരാമർ ശിക്കപ്പടുന്നപ�ോലെ ശ്രീരാമന് വേണ്ടി വാനരസേന 17 ലക്ഷം വർഷം മുമ്പ് നിർമ്മിച്ച രാമസേതുവിന്റെ തിരുശേഷിപ്പാണ് ഈ മണൽതിട്ടകളെന്ന് വാദിച്ചാണ് സംഘപരിവാർ രംഗത്തെത്തിയത്. ‘മനുഷ്യനിർമ്മിതമായ’ രാമസേതുവിന്റെ അവശിഷ്ടങ്ങൾ കപ്പൽ പാതയ്ക്കായി നീക്കം ചെയ്യരുതെന്നവർ ശഠിക്കുന്നു. എന്നാൽ ഇത് കടലിന്നടിയിൽ സാധാരണ രൂപം ക�ൊള്ളാറുള്ള പ്രകൃതിദത്തമായ പവിഴപുറ്റുകൾ മാത്രമാണെന്നാണ് ശാസ്ത്രം വിലയിരുത്തുന്നത്. 1998-ൽ വാജ്‌പേയി സർക്കാർ അംഗീകരിച്ചവതരിപ്പിക്കുക യും 2005 ജൂലൈ മാസം 2-ന് പ്രധാനമന്ത്രി മൻമ�ോഹൻസിംഗ് ഉത്ഘാടനം ചെയ്യുകയും ചെയ്ത സേതുസമുദ്രം പദ്ധതിക്ക് 2427 ക�ോടി രൂപ മുതൽമുടക്ക് പ്രതീക്ഷിക്കുന്നുണ്ട്. ഈ മണൽതിട്ടകൾ ഹിന്ദുക്കൾക്ക് രാമന്റെ സേതുവാണെങ്കിൽ മറ്റ് മതവിഭാഗങ്ങൾ ക്കത് വേറെ ചിലതാണ്. ക്രിസ്ത്യാനികളും മുസ്‌ളീങ്ങളും രാമസേതു സങ്കൽപ്പം അംഗീകരിക്കുന്നില്ല. ആദാമുമായി ബന്ധപ്പെടുത്തിയാണ് മുസ്‌ളീങ്ങൾ ഈ മണൽതിട്ടകളെ കാണുന്നത്. ഇന്ന് ശ്രീരാമന്റെ കാര്യത്തിൽ ഹിന്ദുത്വശക്തികൾ കാട്ടുന്ന അതിവൈകാരികത നാളെ മറ്റു മതക്കാർക്കും ആകാവുന്നതേയുള്ളു എന്ന് താൽപര്യം. ശാസ്ത്രീയ പഠനങ്ങളെ നിരാകരിച്ച് വാല്മീകിയുടേയും തുളസിദാ സിന്റേയും രാമായണമാണ് തെളിവായി സംഘപരിവാർ ഉന്നയി ക്കുന്നത്! രാജ്യം രാമായണമനുസരിച്ച് മുന്നോട്ട് പ�ോകണമെന്ന 14 ആദാമിന്റെ പാലവും രാമന്റെ സേതുവും

തീരുമാനം അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് മതേതരവാദികളുടെ എതിർപ്പ് ക്ഷണിച്ച് വരുത്തുന്നത്. രാമസേതുവിവാദം കത്തിപ്പടർ ന്നപ്പോൾ കേന്ദ്രഗവൺമെന്റ് സേതുസമുദ്രം പദ്ധതി സംബന്ധിച്ച് സുപ്രീംക�ോടതിയിൽ ശാസ്ത്രീയ വസ്തുതകളുടെ അടിസ്ഥാനത്തിൽ സമർപ്പിച്ചിരുന്ന സത്യവാങ്മൂലം തിടുക്കത്തിൽ പിൻവലിച്ചിരു ന്നു. ശ്രീരാമനിലൂടെ ഒരു രാഷ്ട്രീയ തിരിച്ചുവരവ് പ്രതീക്ഷിച്ചവരെ തീർത്തും നിരാശരാക്കിയാണ് കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ പിന്നോട്ടടിച്ചത്. ഇത്രപെട്ടെന്ന് കാര്യങ്ങൾ മരിവിപ്പിക്കപ്പെടുമെന്ന് ഹിന്ദുത്വശക്തികൾ പ�ോലും നിനച്ചിട്ടുണ്ടാവില്ല. തിരിച്ചടി നേരിട്ട സംഘപരിവാർ വഴിപാടായി പ്രക്ഷോഭങ്ങൾ തുടരുന്നുവെങ്കിലും ല�ോക്‌സഭാ തെരഞ്ഞെടുപ്പ് ഉടനെയില്ലെങ്കിൽ രാമസേതു വിവാദം ക�ൊണ്ട് ബി.ജെ.പി-ക്ക് പ�ോലും വലിയ ഗുണമില്ലെന്ന അവസ്ഥ യാണുള്ളത്. അപ്പോഴും രാഷ്ട്രതാല്പര്യങ്ങൾക്ക് സംഭവിച്ച കനത്ത തിരിച്ചടി അസ്വസ്ഥജനകമായി അവശേഷിക്കും. 140 വർഷമായി നിരവധി പാതകൾ പരിഗണിക്കുകയും വിവിധ കാരണങ്ങളാൽ ആദ്യത്തെ അഞ്ചുപാതകളും ഉപേക്ഷിക്കുകയും ചെയ്ത ചരിത്രമാണ് സേതുസമുദ്രം പദ്ധതിക്കുള്ളത്. ഉത്ഘാടനം ചെയ്യപ്പെട്ട ആറാമത്തെ പാതയും ഉപേക്ഷിക്കപ്പെടുമ�ോ എന്ന ആശങ്ക നിലനിൽക്കുന്ന സാഹ ചര്യത്തിൽ ഇത്തരം വിവാദങ്ങളിലൂടെ രാഷ്ട്രത്തിന് നഷ്ടപ്പെടുന്നതെ ന്ത് എന്നൊരന്വേഷണത്തിന് കാലികപ്രസക്തിയുണ്ടെന്ന് കരുതുന്നു.

ആദാമിന്റെ പാലവും രാമന്റെ സേതുവും 15

രവിച�ൻ സി

ആദാമിെ� പാലവും രാമെ� േസതുവും ഊഹാേപാഹ�െള�ം വിശ�ാസ �മാണ�െള�ം അടി�ാനമാ�ി െക�ിെ�ാ�� യാഥാ�ിതികത��ിെ� െന�േ�ാ�കെള അ�മി�� സ�ത� ചി�കൾ. നേവാ�ാന�ിെ� ഇടർ�കൾ�് ��ിൽ �കാശം പര�� ചി�കൾ...

ISBN 978-81-943574-0-7

Study ` 210

www.insightpublica.com facebook.com/insightpublica

insight publica

Get in touch

Social

© Copyright 2013 - 2024 MYDOKUMENT.COM - All rights reserved.