Data Loading...

ബഹിരാകാശ സഞ്ചാരികള്‍ Flipbook PDF

ബഹിരാകാശ സഞ്ചാരികള്‍


117 Views
57 Downloads
FLIP PDF 142.68KB

DOWNLOAD FLIP

REPORT DMCA

ബഹിരാകാശ സഞ്ചാരികള്‍ പതിപ്പ്

ഒരു ബഹിരാകാശവാഹനത്തെ നിയന്ത്രിക്കാനോ നയിക്കാനോ അതിലെ ഒരു സഹയാത്രികനാകാനോ വേണ്ടി ഒരു ബഹിരാകാശപരിപാടിയിൽ പരിശിലിപ്പിക്കപ്പെട്ട വ്യക്തിയാണ് ബഹിരാകാശസഞ്ചാരി. അമേരിക്കൻ ബഹിരാകാശസഞ്ചാരിയെ ആസ്ട്രോനോട്ട് എന്നും റഷ്യൻ ബഹിരാകാശസഞ്ചാരിയെ കോസ്മോനട്ട് എന്നും വിളിക്കുന്നു. വിദഗ്ദരായ ബഹിരാകാശയാത്രികരെയാണ് സാധാരണ ബഹിരാകാശസഞ്ചാരി എന്നു വിളിക്കുക, എന്നാൽ ചില സന്ദർഭങ്ങളിൽ ശാസ്ത്രജ്ഞന്മാരോ രാഷ്ട്രീയക്കാരോ പത്രപ്രവർത്തകരോ വിനോദസഞ്ചാരികളോ പോലുള്ള ഏതൊരു ബഹിരാകാശത്തേയ്ക്കു യാത്ര ചെയ്യുന്ന ആളുകളേയും ഈ പേരിൽ വിളിച്ചു വരുന്നുണ്ട്.

യൂറി ഗഗാറിന്‍ ഒരു സോവിയറ്റ് ബഹിരാകാശസഞ്ചാരിയാണ് യൂറി അലക്സെയ്‌വിച് ഗഗാറിൻ. 1934 മാർച്ച് 9ന് ക്ലുഷിനോ ഗ്രാമത്തിൽ ജനിച്ചു. ഇന്നത്തെ റഷ്യയിലെ സ്മൊളൻസ്ക് ഒബ്ലാസ്റ്റിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. 1961 ഏപ്രിൽ 12ന് ഇദ്ദേഹം ബഹിരാകാശത്തെത്തിയ ആദ്യ മനുഷ്യനായി. ഭൂമിയെ ഭ്രമണം ചെയ്ത ആദ്യ മനുഷ്യനും ഇദ്ദേഹമാണ്. ഇദ്ദേഹം പ്രപഞ്ചത്തിന്റെ കൊളംബസ് എന്നറിയപ്പെടുന്നു. വോസ്റ്റോക് 3കെഎ-2 എന്ന ബഹിരാകാശ വാഹനത്തിലായിരുന്നു ആ യാത്ര. ബഹിരാകാശസഞ്ചാര മേഖലയിലെ പ്രഥമദർശകൻ എന്ന നിലയിൽ ഇദ്ദേഹത്തിന് പല രാജ്യങ്ങളിൽനിന്നായി പല പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1968 മാർച്ച് 27ന് ഒരു പരിശീലനപ്പറക്കലിനിടെ മോസ്കോയ്ക്കടുത്തുവച്ച് മിഗ് ‌15 വിമാനം തകർന്നുണ്ടായ അപകടത്തേത്തുടർന്ന് അന്തരിച്ചു.

വാലന്റീന തെരസ്കോവ ആദ്യമായി ബഹിരാകാശ സഞ്ചാരം നടത്തിയ വനിതയാണ് വാലെന്റീന തെരഷ്ക്കോവ. 1937 മാർച്ച് 6-ന് റഷ്യൻ SFSR- യാരൊസ്ലാവ് ഒബ്ലാസ്റ്റിലെ മസ്ലെനിക്കൊവൊ ഗ്രാമത്തിൽ തെരഷ്ക്കോവ ജനിച്ചു. പിതാവ് ഒരു ട്രാക്റ്റർ ഡ്രൈവറും അമ്മ ഒരു തുണി വ്യവസായ തൊഴിലാളിയുമായിരുന്നു. സ്കൂൾ വിദ്യാഭ്യാസശേഷം അല്പകാലം ഒരു ടയർ ഫാക്റ്ററിയിൽ ജോലി നോക്കി. തുടർന്ന് എൻജിനീയറിങ് പഠനത്തോടൊപ്പം പാരച്ച്യൂട്ട് പരിശീലനവും നേടി. 1962-ൽ റഷ്യൻ വനിതാ ബഹിരാകാശ സംഘത്തിൽ അംഗത്വം ലഭിച്ചു.1963 ജൂൺ 16-ന് റഷ്യയുടെ വൊസ്തോക്-6 ബഹിരാകാശ വാഹനത്തിൽ സീഗൽ എന്ന കോഡ് നാമത്തിൽ ബഹിരാകാശയാത്ര നടത്തിയതോടെ പ്രസ്തുത രംഗത്തെ പ്രഥമ വനിത എന്ന അംഗീകാരം നേടി. റഷ്യൻ വ്യോമസേനാ അക്കാദമിയിൽ നിന്ന് 1969-ൽ ബഹിരാകാശ എൻജിനീയറിങ്ങിൽ ബിരുദവും 1977-ൽ ഡോക്റ്ററേറ്റും നേടി.1997 ഏപ്രിൽ 30-ന് റഷ്യൻ വ്യോമസേനയിൽനിന്നു വിരമിച്ചു.

രാകേഷ് ശര്‍മ ബഹിരാകാശത്തെത്തിയ പ്രഥമ ഭാരതീയനാണ് രാകേഷ് ശർമ (ജനനം: 1949 ജനുവരി 13). 1984 ഏപ്രിൽ 2-ന് റഷ്യൻ നിർമ്മിത സോയൂസ് ടി-11 എന്ന വാഹനത്തിലാണ് അദ്ദേഹം ശൂന്യാകാശത്തിലെത്തിയത്. സല്യൂട്ട് 7 എന്ന ബഹിരാകാശ നിലയത്തിൽ 8 ദിവസം അദ്ദേഹം ചിലവഴിച്ചു. ശൂന്യാകാശത്തിലെത്തുന്ന ലോകത്തിലെ 138-മത്തെ സഞ്ചാരിയായിരുന്നു അദ്ദേഹം.

കല്‍പ്പന ചൗള ബഹിരാകാശസഞ്ചാരം നടത്തിയ ആദ്യത്തെ ഇന്ത്യൻ വംശജയാണ് കൽപന ചൗള (1962 മാർച്ച് 17 - 2003 ഫെബ്രുവരി 1). ഇന്ത്യയിൽ ജനിച്ച് അമേരിക്കൻ പൗരത്വമെടുത്ത കൽപന, 2003ലെ കൊളംബിയ ബഹിരാകാശ വാഹന ദുരന്തത്തിൽ മരണമടഞ്ഞു. 1997ലും നാസയുടെ ബഹിരാകാശയാത്രയിൽ അംഗമായിരുന്നു.

സുനിത വില്യംസ് ബഹരാകാശത്ത് ഏറ്റവും അധികം ദിവസം കഴിച്ചുകൂട്ടിയ (195 ദിവസം) വനിതയാണ് സുനിത വില്യംസ് (ജനനം: സെപ്റ്റംബർ 19 1965, യൂക്ലിഡ്, ഒഹയോ). ദീപക് പാണ്ഡ്യയുടെയും ബോണി പാണ്ഡ്യയുടെയും മകളായി സുനിത 1965 സെപ്റ്റംബർ 19ന് ഓഹിയോവിലെ യൂക്ലിഡിലാണ് ജനിച്ചത്. അമേരിക്കൻ പൗരത്വമുള്ള സുനിത, പിതാവിലൂടെയും മാതാവിലൂടെയും യഥാക്രമം ഇന്ത്യൻ-സ്ലൊവേനിയൻ വംശപാരമ്പര്യം പിന്തുടരുന്നു.മൈക്കേൽ ജെ. വില്യംസ് എന്ന പോലീസ് ഓഫീസറെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ബഹിരാകാശയാത്രക്ക് നാസ തെരഞ്ഞെടുക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജയാണ് സുനിത വില്യംസ്. ആദ്യത്തേത് കല്പന ചൗള ആയിരുന്നു. സ്ലോവേനിയൻ വംശജ എന്ന നിലയിലും ഇവർക്ക് രണ്ടാം സ്ഥാനമാണുള്ളത്.