Data Loading...
lk mzgazine2020_jmphs Flipbook PDF
lk mzgazine2020_jmphs
180 Views
75 Downloads
FLIP PDF 7.43MB
അക്ഷരം
ഡിജിറ്റൽ മാഗസിൻ
മലയാലപ്പുഴ 2019 - 2020
ജെ എം പി ഹൈസ്കൂൾ
പ്രഥമാധ്യാപികയുടെ പേജ് മലയാലപ്പുഴ ജെ.എം.പി. ഹൈസ്കൂളിലെ ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ തയ്യാറാക്കിയ അക്ഷരം എന്ന മാസികയാണിത് . ആധുനിക വിവരസാങ്കേതിക വിദ്യയുടെ രംഗത്ത് കുട്ടികള്‍ ഏറെ മുന്നേറിക്കൊണ്ടിരിക്കുകയാണ് . എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് ആയി മാറിക്കഴിഞ്ഞു. കമ്പ്യൂട്ടര്‍ രംഗത്തെ കുട്ടികളുടെ അറിവും അനുഭവവും ഈ മാഗസിന്‍ നിര്‍മാണത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. 'അക്ഷര'ത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.
ജസ്സി കെ.ജോണ്‍ ഹെഡ്മിസ്ട്രസ്
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കുന്ന 'അക്ഷരം' ഡിജിറ്റൽ മാഗസിന് എല്ലാ ഭാവുകങ്ങളും നേരുന്നു....
എം. ജി. സുരേഷ് പിറ്റിഎ പ്രസിഡണ്ട്
അക്ഷരം ഡിജിറ്റൽ മാഗസിൻ
ജെ എം പി ഹൈസ്കൂൾ മലയാലപ്പുഴ
മുഖമൊഴി മലയാലപ്പുഴ ജെ.എം.പി.ഹൈസ്കൂളിലെ ലിറ്റില്‍ കൈറ്റ്സുകള്‍ തയ്യാറാക്കിയ അക്ഷരം ഡിജിറ്റൽ മാഗസിൻ ആണിത്. ഐടി രംഗത്ത് ഗ്രാമത്തിലെ കുട്ടികൾ ഒട്ടും പിന്നോട്ടല്ലെന്ന് ഈ കുട്ടികള്‍ തെളിയിച്ചു കൊണ്ടിരിക്കുന്നു. ആനിമേഷനും പ്രോഗ്രാമിങും മൊബൈല്‍ ആപ് നിർമ്മാണവുമായി അവർ മുന്നേറുകയാണ്. കൂട്ടത്തിൽ ഇങ്ങനെയൊരു മാഗസിൻ പ്രവർത്തനത്തിനും സമയം കണ്ടെത്തി. അറിവിന്റെ അനന്തവിഹായസ്സിലേക്ക് പറന്നുയരുന്ന ഇവർ മലയാളം ടൈപ്പിംഗ് പഠിച്ചതിന്റെ പരിശീലനക്കളരിയായി ഈ മാഗസിന്‍ നിര്‍മാണം ഏറ്റെടുത്തു. ലിബര്‍ ഓഫീസ് റൈറ്ററും ജിമ്പും ഇങ്ക്സ്കേപ്പും ആണ് പ്രധാനമായും ഉപയോഗിച്ചിട്ടുള്ള സോഫ്റ്റുവെയറുകള്‍. സ്കൂളിലെ പഠനസമയം നഷ്ടപ്പെടുത്താതെ അധികസമയം കണ്ടെത്തിയാണ് ഇതിന്റെ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചത്. സഹകരിച്ച എല്ലാവര്‍ക്കും നന്ദി.
വന്ദന റ്റി സ്റ്റാഫ് എഡിറ്റര്‍
എഡിറ്റോറിയല്‍ ജെ.എം.പി. ഹൈസ്കൂളിലെ കുട്ടിപ്പട്ടങ്ങള്‍ തയ്യാറാക്കിയ മാഗസിനാണിത്. അക്ഷരം എന്നാണ് ഞങ്ങള്‍ ഈ മാഗസിനു നല്കിയ പേര്. ഒരിക്കലും നാശമില്ലാത്ത അറിവിന്റെ അക്ഷയഖനി തേടിയുള്ള ഞങ്ങളുടെ യാത്ര തുടങ്ങിയിട്ടേയുള്ളൂ. വിവരവിനിമയ സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകള്‍ ലിറ്റിൽ കൈറ്റ്സുകളായി ഞങ്ങൾ നേടിക്കൊണ്ടിരിക്കുകയാണ്. വിവരവിനിമയ സാങ്കേതിക വിദ്യ വികാസം പ്രാപിച്ചത് ഈ അടുത്ത സമയത്താണെങ്കില്‍ കൂടിയും ഇതിന്റെ സ്വാധീനത്തിൽ നിന്നും ഒഴിഞ്ഞുമാറി ജീവിക്കുവാനേ കഴിയുകയില്ല. ഇനിയും ഞങ്ങൾക്കേറെ മുന്നേറുവാനുണ്ട്. ലിറ്റില്‍ കൈറ്റ്സ് ഞങ്ങള്‍ക്ക് പുതിയ പാത ഒരുക്കി തരുന്നു. ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഞങ്ങള്‍ ഈ മാഗസിന്‍ നിര്‍മിച്ചിരിക്കുന്നു. കാണുക, വായിക്കുക, ക്രിയാത്മക നിർദ്ദേശങ്ങള്‍ തരിക. ഞങ്ങളുടെ സ്കൂള്‍ നിങ്ങള്‍ക്കു നല്കുന്ന സ്നേഹസമ്മാനമാണിത്. സ്നേഹപൂര്‍വം ഗോപി നന്ദൻ ജി ചീഫ് എഡിറ്റര്‍
സബ് എഡിറ്റേഴ്സ്
നന്ദു. കെ.എസ്
നയന സുരേഷ്
അഭിദേവ് എം
ധനുഷ് കൃഷ്ണ വി
അർച്ചന
രോഹിത റോയി
മേഘ്ന ജ്യോതിലാൽ
ആരതി രാജ്
ഉള്ളടക്കം സ്കൂള്‍ ചരിത്രം സിനിമ നിരൂപണം - ഇട്ടിമാണി മെയ്ഡ് ഇൻ ചൈന - ആര്യ ശ്രീ രതീഷ് 8 എ കവിത -മഴയെന്നോടു പറഞ്ഞത് -ദേവദർശ് ഇ ആര്‍ 10 എ പുസ്കക നിരൂപണം -അഗ്നിച്ചിറകുകൾ - സ്നേഹ രാജ് 10 എ ചെറുകഥ – നിഴൽ ചിത്രങ്ങള്‍ - അഞ്ജു കെ എസ് 10 എ ചെറുകഥ – കുടുംബം - ആര്യ ശ്രീ രതീഷ് 8 എ ചെറുകഥ – ഒരു അമ്മയും കുഞ്ഞും - അമൃത എസ് നായർ 8 എ കൃഷി പഴം ചൊല്ലുകള്‍ ചോദ്യോത്തരങ്ങള്‍ കവിത – മഴയുടെ സന്തോഷം - ബിജിത വിജയൻ 8 എ ലേഖനം - കാലാവസ്ഥാവ്യതിയാനവും കേരളവും - അർഷ ഷാജി 10 എ ചലച്ചിത്രനിരൂപണം - ശ്രേയ ആര്‍ 8 എ ബഷീര്‍ദിന ക്വിസ് പുസ്തകാസ്വാദനം - ഇളങ്കോ അടികൾ കവിത – സ്വപ്നത്തിന്റെ സംഗീതം - അഭിനവ് എച്ച് 9 എ ശൈലികള്‍ - ഗംഗ പ്രകാശ് 9 എ ചിത്രങ്ങള്‍
സ്കൂള്‍ ചരിത്രം
ജെ.എം.പി. ഹൈസ്കൂള്‍, മലയാലപ്പുഴ സബ് ജില്ല വിദ്യാഭ്യസ ജില്ല റവന്യൂ ജില്ല
: : :
പത്തനംതിട്ട പത്തനംതിട്ട പത്തനംതിട്ട
ആമുഖം പത്തനംതിട്ട ജില്ലയില്‍ നിന്നും ഏകദേശം 10 കി.മീ. അകലെ സ്ഥിതിചെയ്യുന്ന പ്രകൃതി രമണീയമായ ഗ്രാമമാണ് മലയാലപ്പുഴ. തെക്കേ അതിര്‍ത്തിയില്‍ അച്ചന്‍ കോവിലാറും വടക്കുകിഴക്ക് പമ്പയുടെ കൈവഴിയായ കല്ലാറും അവയ്ക്കിടയില്‍ കുറെമലനിരകളും നിറഞ്ഞതാണ് മലയാലപ്പുഴ ഗ്രാമം. സസ്യജാതി വൈവിധ്യ സമ്പന്നമായ ഈ മണ്ണിലേക്ക് നഗരവത്കരണത്തിന്റെ ചുടുകാറ്റ് വീശിത്തുടങ്ങിയിട്ടുണ്ട്. കാര്‍ഷികവൃത്തിയെ ജീവതാളമായി സ്വീകരിച്ച ജനങ്ങളാണ് കൂടുതലെന്നതിനാല്‍ നെല്ലും വാഴയും കപ്പയും കാച്ചില്‍, ചേന, ചേമ്പ് തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങളും ചീര, വെണ്ട, പയര്‍ തുടങ്ങിയ പച്ചക്കറികളും ഇവിടെ ധാരാളമായി കാണാം. തെങ്ങും കാപ്പിയും കുറവല്ല. എങ്കിലും കൂടുതല്‍ സ്ഥലവും റബ്ബര്‍ കയ്യേറിയിരിക്കുന്നു. പച്ചപ്പട്ടു പുതച്ച മലനിരകളോടുകൂടിയ ഒരു മനോഹര ഭൂപ്രദേശമാണിവിടം. സാമ്പത്തിക സാമൂഹിക വിദ്യാഭ്യാസ രംഗങ്ങളില്‍ വളരെ പിന്നോക്കാവസ്ഥയിലായിരുന്ന ഗ്രാമാന്തരീക്ഷം ഇന്ന് അഭിവൃദ്ധിയുടെ പാതയിലാണ്. മലയാലപ്പുഴ ഗ്രാമപഞ്ചായത്തില്‍ ഏഴാം വാര്‍ഡില്‍ (കിഴക്കുപുറം) ഇലക്കുളം എന്ന സ്ഥലത്ത് സ്കൂള്‍ സ്ഥിതി ചെയ്യുന്നു.
ഫീഡിംഗ് ഏരിയ മലയാലപ്പുഴ പഞ്ചായത്തില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ നിന്നും വടശ്ശേരിക്കര പഞ്ചായത്തിലെ തലച്ചിറ, കുമ്പളത്താമണ്‍ പ്രദേശങ്ങളില്‍ നിന്നും ഉള്ള കുട്ടികള്‍ ഈ സ്കൂളില്‍ ചേര്‍ന്നു പഠിക്കുന്നു. ഫീഡിംഗ് സ്കൂളുകള്‍ പ്രധാനപ്പെട്ട ഫീഡിംഗ് സ്കൂളുകള്‍ രണ്ടെണ്ണമാണ്. 1. എന്‍.എസ്.എസ്. യു.പി.സ്കൂള്‍, മലയാലപ്പുഴ 2. എസ്.എന്‍.ഡി.പി.യു.പി. സ്കൂള്‍, മലയാലപ്പുഴ എസ്.എന്‍.ഡി.പി.യു.പി. സ്കൂള്‍, തലച്ചിറ, എസ്.പി.എം.യു.പി. സ്കൂള്‍, വെട്ടൂര്‍ എന്നിവിടങ്ങളില്‍ നിന്നും കുറച്ചു കുട്ടികള്‍ വന്നു ചേരാറുണ്ട്. വിദ്യാലയ ചരിത്രം - സംക്ഷിപ്തം ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ സ്മരണയ്ക്കായി ജവഹര്‍ലാല്‍ മെമ്മോറിയല്‍ പഞ്ചായത്ത് ഹൈസ്കൂള്‍ എന്ന പേരില്‍ 1966 ജൂണ്‍ 1 ന് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. അന്ന് മലയാലപ്പുഴ പഞ്ചായത്തില്‍ സെക്കണ്ടറി വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. പത്തനംതിട്ടയിലോ കോന്നിയിലോ എത്തി പഠിക്കുന്നതിന് അക്കാലത്ത് ഗതാഗതസൗകര്യവും അപര്യാപ്തമായിരുന്നു. എസ്.എന്‍.ഡി.പി.യു.പി.സ്കൂളും എന്‍.എസ്.എസ്.യു.പി.സ്കൂളും ഹൈസ്കൂളായി ഉയര്‍ത്തപ്പെടുന്നതിനു വേണ്ടി പരിശ്രമിച്ചുവെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ അവഗണിക്കപ്പെട്ടു. ഈ സാഹചര്യത്തില്‍ മലയാലപ്പുഴ പഞ്ചായത്ത് കമ്മിറ്റി മുന്‍കൈയെടുത്ത് പഞ്ചായത്തിലെ പിന്നോക്ക പ്രദേശമായ ഇലക്കുളം കുന്നിന്‍പുറം തെരഞ്ഞെടുത്തു. ഗവര്‍ ണര്‍ ഭരണകാലമായിരുന്നു അന്ന്. അദ്ദേഹത്തിന്റെ പേഴ്സണല്‍ അസിസ്റ്റന്റായിരുന്ന പി.ആര്‍.പ്രസാദ് അനുമതി നല്‍കിയതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എന്‍.എന്‍.സദാനന്ദന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി സ്കൂള്‍ ആരംഭിക്കുന്നതിനു തീരുമാനിച്ചു. പ്രഥമ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍ 1. ശ്രീ. എന്‍.എന്‍. സദാനന്ദന്‍ (പഞ്ചായത്ത് പ്രസിഡന്റ്) 2. ശ്രീ. കെ.റ്റി. തോമസ്, കല്ലുങ്കത്തറ (വൈസ് പ്രസിഡന്റ്) 3. ശ്രീ. വി.ആര്‍. വേലായുധന്‍ നായര്‍ (പഞ്ചായത്ത് മെമ്പര്‍) 4. ശ്രീ. എം.എന്‍. മാധവന്‍ നായര്‍ (പഞ്ചായത്ത് മെമ്പര്‍) 5. ശ്രീ. പി.ജി. ഫിലിപ്പ് (പഞ്ചായത്ത് മെമ്പര്‍) ശ്രീ. വി.കെ. വാസുപിള്ള (പഞ്ചായത്ത് മെമ്പര്‍)ശ്രീ. റ്റി.എന്‍. നാണുനായര്‍ (പഞ്ചായത്ത് മെമ്പര്‍) 1. ശ്രീ. കെ.അയ്യപ്പന്‍ (പഞ്ചായത്ത് മെമ്പര്‍) 2. ശ്രീമതി ഇ.കെ. ചെല്ലമ്മ (പഞ്ചായത്ത് മെമ്പര്‍) പഞ്ചായത്തിന്റെ സാമ്പത്തിക സ്ഥിതി സ്കൂള്‍ സ്ഥാപിക്കുന്നതിന് അനുകൂലമായിരുന്നില്ല. പതിനായിരം രൂപയില്‍ താഴെയായിരുന്നു സര്‍ക്കാര്‍ ഗ്രാന്റ് ഉള്‍പ്പെടെ പഞ്ചായത്തിന്റെ വരുമാനം. സ്കൂള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം സമീപവാസികളായ പതിമൂന്നു വീട്ടുകാര്‍ സംഭാവന ചെയ്തു. സ്ഥലം സംഭാവന ചെയ്തവര്‍ 1. രാമന്‍ നായര്‍ രാമന്‍ നായര്‍, നടുവലേത്ത് പുത്തന്‍വീട്, മലയാലപ്പുഴ 2. നാരായണിയമ്മ കുഞ്ഞുകുട്ടിയമ്മ, താന്നിനില്ക്കുന്നതില്‍, മലയാലപ്പുഴ 3. നീലി ജാനകി, നടുവിലേത്ത്, മലയാലപ്പുഴ
4. 5. 6. 7. 8. 9. 10. 11. 12. 13.
കുഞ്ഞിപ്പെണ്ണമ്മ ഗൗരിയമ്മ, പുത്തന്‍ നിരവേല്‍, മലയാലപ്പുഴ ഗോപാലന്‍ നായര്‍ പങ്കജാക്ഷന്‍ നായര്‍, വേങ്ങശ്ശേരില്‍, മലയാലപ്പുഴ കല്യാണിയമ്മ ഭവാനിയമ്മ, വേങ്ങശ്ശേരില്‍, മലയാലപ്പുഴ ഗൗരിക്കുട്ടി വിലാസിനി , താന്നിനില്ക്കുന്നതില്‍, മലയാലപ്പുഴ കുഞ്ഞന്‍ നാണു, നടുവിലേത്ത്, മലയാലപ്പുഴ നീലി നാരായണി, നടുവിലേത്ത് വടക്കേതില്‍, മലയാലപ്പുഴ നാരായണിയമ്മ പങ്കജാക്ഷിയമ്മ, താന്നിനില്ക്കുന്നതില്‍, മലയാലപ്പുഴ നാരായണിയമ്മ തങ്കമ്മ, താന്നിനില്ക്കുന്നതില്‍, മലയാലപ്പുഴ കുഞ്ഞുപെണ്ണമ്മ തങ്കമ്മ, താന്നിനില്ക്കുന്നതില്‍, മലയാലപ്പുഴ കുഞ്ഞുപെണ്ണമ്മ ദേവകിയമ്മ, താന്നിനില്ക്കുന്നതില്‍, മലായലപ്പുഴ ജനങ്ങളുടെ സഹകരണത്തോടുകൂടി ഓലമേഞ്ഞ താത്കാലിക ഷെഡ്ഡില്‍ ക്ലാസ്സുകള്‍ ആരംഭിച്ചു. 1969 ല്‍ സ്കൂളിന്റെ പ്രധാന കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം നിര്‍വഹിച്ചത് അന്നത്തെ മുഖ്യമന്ത്രി ശ്രീ. ഇ.എം.എസ്.നമ്പൂതിരിപ്പാട് ആണ്. തുടര്‍ന്ന് ജനകീയ പങ്കാളിത്തത്തോടെ മറ്റു കെട്ടിടങ്ങളും ഉപകരണങ്ങളും കുട്ടികളുടെ ശ്രമഫലമായി കളിസ്ഥലവും ഉണ്ടാക്കി. ഗവണ്മെന്റില്‍ നിന്നു ലഭിച്ച ഗ്രാന്റ് സ്കൂള്‍ നിര്‍ മാണത്തിനു പ്രയോജനപ്പെട്ടു. 1966-67 ല്‍ നാലു ഡിവിഷനുകളിലായി എട്ടാം ക്ലാസ്സ് ആരംഭിച്ചു. തുടര്‍ന്നുള്ള വര്‍ ഷങ്ങളില്‍ 9, 10 ക്ലാസ്സുകളും. 1969 ലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ആദ്യബാച്ച് പരീക്ഷ എഴുതി. പത്തനംതിട്ട ഗവ.സ്കൂള്‍ ആയിരുന്നു സെന്റര്‍. 38% കുട്ടികള്‍ വിജയിച്ചു. അന്ന് 10 ശതമാനം കുട്ടികള്‍ എസ്.ക്കാരായിരുന്നു. എസ്.റ്റി.വിഭാഗക്കാര്‍ കുറവായിരുന്നു. ആണ്‍, പെണ്‍ കുട്ടികളുടെ അനുപാതം തുല്യനിലയിലായിരുന്നു. ഈ വിദ്യാലയത്തില്‍ പഠിച്ചു ജയിച്ചവരില്‍ പിഎച്ചഡി നേടിയവരും ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും നിയമബിരുദധാരികളും അധ്യാപകരും രാഷ്ട്രീയനേതാക്കളും ധാരാളമുണ്ട്. ഇന്നും ഈ വിദ്യാലയത്തില്‍ നിന്നും പഠിച്ചിറങ്ങുന്നവര്‍ ഉന്നതപഠനരംഗത്തും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും സാമൂഹ്യജീവിതത്തിന്റെ വിവധ രംഗങ്ങളിലും ഉന്നതനിലവാരം പുലര്‍ത്തുന്നു. ഇപ്പോള്‍ കേരളസര്‍വകലാശാല വൈസ് ചാന്‍സലറായിരിക്കുന്ന ശ്രീ. വി.പി. മഹാദേവന്‍ പിള്ള ഈ സ്കൂളിലെ പൂര്‍വവിദ്യാര്‍ത്ഥിയാണ്. സ്കൂള്‍ ഭരണം, ഫണ്ടുകള്‍ 1966 ല്‍ മലയാലപ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ ആരംഭിച്ച ഈ സ്കൂളിന്റെ നിയന്ത്രണം 2010 വരെയും മലയാലപ്പുഴ ഗ്രാമപഞ്ചായത്തിനായിരുന്നു. ഇക്കാലയളവില്‍ സ്കൂളിന്റെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ധനസഹായം പഞ്ചായത്ത് ഫണ്ടില്‍ നിന്നും ലഭിച്ചു. 2010 ജനുവരിയില്‍ കേരളത്തിലെ 104 പഞ്ചായത്ത് സ്കൂളുകളും സര്‍ക്കാര്‍ ഏറ്റെടുത്ത് ഗവണ്മെന്റ് സ്കൂളുകളാക്കി മാറ്റി. (02/01/2010 ലെ സ.ഉ.(എം.എസ്) നം. 2/2010 പൊ.വി.വ.) ഇതിനെ തുടര്‍ന്ന് സ്കൂളിന്റെ നിയന്ത്രണം പത്തനംതിട്ട ജില്ലാ പഞ്ചായത്തിനായി. 2014-15 അധ്യയനവര്‍ഷത്തില്‍ ഈ സ്കൂള്‍ ഹയര്‍സെക്കണ്ടറി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. 47 കുട്ടികളുമായി +1 സയന്‍സ് ബാച്ച് ആരംഭിച്ചു. 2015-16 അധ്യയന വര്‍ഷം മുതല്‍ കൊമേഴ്സ് ബാച്ച് കൂടി അനുവദിച്ചിട്ടുണ്ട്. ഹൈസ്കൂളിന്റെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് ഹയര്‍സെക്കണ്ടറി പ്രവര്‍ത്തിച്ചു കൊണ്ടിരുന്നത്. ഈ വര്‍ഷം +1 ക്ലാസ്സില്‍ ചേര്‍ന്ന എല്ലാ കുട്ടികളും സ്കൂള്‍ ചെയ്ഞ്ച് സമയത്ത് ഓപ്ഷന്‍ നല്കി മറ്റു സ്കൂളുകളിലേക്കു പോയതിനാല്‍ ക്ലാസ്സ് നടക്കുന്നില്ല. ബഹു.കേരള റവന്യൂ കയര്‍ വകുപ്പുമന്ത്രി അഡ്വ.അടൂര്‍ പ്രകാശ് അദ്ദേഹത്തിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ പുതിയ കെട്ടിടം നിര്‍ മിക്കുന്നതിനായി അനുവദിച്ചിട്ടുണ്ട്. കെട്ടിടം പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു.
കൂടാതെ പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ നിന്നും എസ് .എസ്.എ ഫണ്ട് ഉപയോഗിച്ച് 32 ലക്ഷം രൂപ മുതല്‍മുടക്കില്‍ ഒരു പുതിയ കെട്ടിടം നിര്‍മ്മിച്ചിട്ടുണ്ട്. 30 ലക്ഷം രൂപയുടെ അറ്റകുറ്റപണികളും നടത്തുന്നതിന്കഴിഞ്ഞ വര്‍ഷം തന്നെ തീരുമാനിച്ചിരുന്നെങ്കിലും പണി പൂര്‍ത്തിയായിട്ടില്ല. പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ നിന്നും 100 വീതം ബഞ്ചും ഡസ്കും കഴിഞ്ഞ വര്‍ഷം ലഭിച്ചു. കൂടാതെ ഒരു ലക്ഷം രൂപയുടെ ലബോറട്ടറി ഉപകരണങ്ങളും ലഭിച്ചു. ആര്‍.എം.എസ്.എ.യില്‍ നിന്നും കഴിഞ്ഞവര്‍ഷം അമ്പതിനായിരം രൂപ സ്കൂള്‍ ഗ്രാന്റും ഒന്‍പതിനായിരം രൂപ പെണ്‍കുട്ടികള്‍ക്കുള്ള സെല്‍ഫ് ഡിഫന്‍സ് ട്രയിനിംഗിനുമായി ലഭിച്ചു.
പൊതുവിദ്യാഭ്യാസത്തിന്റെ പ്രസക്തി കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം നേരിടുന്ന വെല്ലുവിളി ഏറ്റവും തീവ്രമായ രീതിയില്‍ ഈ വിദ്യാലയവും നേരിടുന്നു. ഒന്നാം ക്ലാസ്സുമുതല്‍പൊതുവിദ്യാലയങ്ങളില്‍ എത്തുന്ന കുട്ടികളുടെ കുറവ് ഹൈസ്കൂള്‍ ക്ലാസ്സുകളിലും അനുഭവിക്കുന്നു. ഇതിനു കാരണം അംഗീകൃത – അനംഗീകൃത ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ ബാഹുല്യമാണ്. മലയാലപ്പുഴ ഗ്രാമപഞ്ചായത്തില്‍ ഇംഗ്ലീഷ് സ്കൂളുകളുടെ എണ്ണം കുറവാണ്. 15 ഉം 20 ഉം കിലോമീറ്റര്‍ അകലെയുള്ള സ്കൂളുകളില്‍ നിന്നും വാഹനമെത്തി കുട്ടികളെ കൊണ്ടുപോകുന്നു. കുട്ടികളുടെ മാനസിക നിലവാരത്തിന് അനുയോജ്യമാല്ലാത്ത അശാസ്ത്രീയമായ വിദ്യാഭ്യാസരീതിയാണ് ഈ സ്കൂളുകളിലുള്ളതെന്ന് മാതാപിതാക്കള്‍ തിരിച്ചറിയുന്നില്ല. നാടും നാട്ടുകാരുമായി യാതൊരു ബന്ധവുമില്ലാതെ വളരുന്ന ഈ കുട്ടികള്‍ക്ക് മാതൃഭാഷ അന്യമാകുന്നു. ഭാവിയില്‍ ഈ സംസ്കാരവുമായി പൊരുത്തപ്പെട്ടു പോകാനാവാതെ കഷ്ടപ്പെടേണ്ടി വരുന്നു. മലയാലപ്പുഴയിലെ എല്ലാ പൊതുവിദ്യാലയങ്ങളും നല്ല നിലവാരം പുലര്‍ ത്തുന്നവയാണ്. ചില രക്ഷിതാക്കളുടെ ദുരഭിമാനവും കുട്ടികളെ നടത്തി സ്കൂളില്‍ അയയ്ക്കുന്നതിനുള്ള വിമുഖതയും ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ തെരഞ്ഞെടുക്കുന്നതിന് പ്രേരണയാകുന്നു. കോന്നി, കുമ്പഴ, പത്തനംതിട്ട, പ്രമാടം, മൈലപ്ര എന്നിവിടങ്ങളിലുള്ള ചില എയ്ഡഡ് വിദ്യാലയങ്ങളും സൗജന്യ വാഹന സൗകര്യവും മറ്റു പ്രലോഭനങ്ങളും നല്കി കുട്ടികളെ കൊണ്ടുപോകുന്നുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പത്താം ക്ലാസ്സില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികളും ഉയര്‍ന്ന ഗ്രേഡോടുകൂടി പാസ്സാകുന്ന ഈ സ്കളില്‍ ചേര്‍ ക്കാതെ കുട്ടികളെ വളരെ ദൂരേക്കു വിടുന്നതിനുള്ള കാരണം രക്ഷിതാക്കളുടെ ദുരഭിമാനവും ആ സ്കൂളുകളില്‍ നിന്നും ലഭിക്കുന്ന സൗജന്യ സമ്മാനങ്ങളും മാത്രമാണ് . സമൂഹത്തിന്റെ ശക്തമായ ഇടപെടലിലൂടെ പൊതുവിദ്യാലയങ്ങളുടെ പ്രവര്‍ത്തനം ശക്തമാക്കുകയും മാതൃഭാഷയിലൂടെ അറിവു നേടുന്നതു കൊണ്ടുള്ള നേട്ടം രക്ഷിതാക്കളെ ബോധ്യപ്പെടുത്തുകയും ചെറിയ ക്ലാസ്സു മുതല്‍ ഇംഗ്ലീഷ് ഭാഷ ശരിയായി പഠിപ്പിക്കുകയും വാഹനസൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്താല്‍ ഈ ഹൈസ്കൂള്‍ ഉള്‍പ്പെടെ ഈ പഞ്ചായത്തിലുള്ള എല്ലാ പൊതുവിദ്യാലയങ്ങളും രക്ഷപ്പെടും.
സിനിമ നിരൂപണം ഇട്ടിമാണി മെയ്ഡ് ഇൻ ചൈന ആര്യ ശ്രീ രതീഷ് 8 എ അടുത്ത കാലത്തിറങ്ങിയ ഒരു കുടുംബചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന. ഈ സിനിമ ചൈനീസ് പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. നർമ്മ രസപ്രധാനമായ ഈ സിനിമയിൽ ഹൃദയസ്പർശിയായ രംഗങ്ങൾ കോർത്തിണക്കിയിട്ടുണ്ട്. സ്വത്തിനെ മാത്രം സ്നേഹിക്കുന്ന പുതുതലമുറ രക്ഷിതാക്കളെ വൃദ്ധസദനങ്ങളില്‍ ഏൽപ്പിക്കുന്നതാണ് പ്രമേയം. പ്രധാന ലൊക്കേഷൻ കുട്ടനാട് ആണെങ്കിലും ചൈനയും പശ്ചാത്തലമായി വരുന്നുണ്ട്. വർഷങ്ങൾക്കു മുമ്പ് ചൈനയിൽ നിന്നു വന്ന കുടുംബത്തിലെ കുട്ടിയാണ് ഇട്ടിമാണി. നാട്ടിലെത്തി ചൈനീസ് രുചിക്കൂട്ടുകളോടെ ഒരു റസ്റ്റോറന്റ് തുടങ്ങുന്നു. ബാല്യകാലം മുതൽ അടുത്തറിയാവുന്ന ത്രേസ്യ ചേട്ടത്തിയെ ഇട്ടിമാണി സ്വന്തം അമ്മയുടെ സ്ഥാനത്താണു കണ്ടത്. വർഷങ്ങൾക്കുശേഷം ത്രേസ്യച്ചേട്ടത്തിയുടെ മക്കൾ ആ വീട്ടിലേക്കു വരികയാണ്. പലവിധത്തിലുള്ള ആഹാരസാധനങ്ങളൊരുക്കിവച്ച് അമ്മ അവരെ സ്വീകരിക്കുന്നു. പക്ഷേ, അമ്മയെ കാണാനല്ല മക്കൾ എത്തിയത്. അമ്മയുടെ സ്വത്തുവകകൾ എഴുതി വാങ്ങി് അമ്മയെ വൃദ്ധസദ നത്തിലാക്കി മടങിപ്പോകുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അതിനായി അവർ പലപല അടവുകൾ എടുത്തു. ഇട്ടിമാണി ഒരു കൊള്ളപ്പലിശക്കാരനാണ്. അലധികൃതമായ സ്വത്ത് അദ്ദേഹത്തിനുണ്ട്. ത്രേസ്യച്ചേട്ടത്തിയെ നന്നായി അറിയാവുന്ന ഇട്ടിമാണി മക്കളുടെ വരവിന്റെ ലക്ഷ്യം വ്യക്തമായറിഞ്ഞു. പലതവണ ഇത് അവരോടു പറഞ്ഞങ്കിലും വിശ്വസിച്ചില്ല. ചെറുപ്പതിതൽ തന്നെ ഇവരുടെ ഭർത്താവു മരിച്ചിരുന്നു. കുട്ടികളെ നോക്കി വളർത്തുവാനായി അവർ പുനർവിവാഹത്തിനു തയ്യാറായില്ല. അങ്ങനെയിരിക്കെ ചേട്ടത്തിക്ക് ഹാർട്ട് അറ്റാക്കുണ്ടായി. മക്കളുടെ പ്രതികരണം അറിഞ്ഞ അവര്‍ക്ക് വലിയ സങ്കടമായി. ഒരു നാടകമെന്നപോലെ ഇട്ടിമാണി ത്രേസ്യച്ചേട്ടത്തിയെ വിവാഹം കഴിക്കുന്നതായി അഭിനയിച്ചു. മക്കൾ ഇട്ടിമാണിയെ പേടിപ്പിച്ചോടിക്കാൻ നോക്കി. ഇട്ടിമാണി ഇതിലൊന്നും കുലുങ്ങിയില്ല. ഇട്ടിമാണിയുടെ അമ്മയും ത്രേസ്യാച്ചേട്ടത്തിയും ചേർന്ന് സ്വത്ത് വീതം വയ്ക്കുന്നതായി പ്രചരിപ്പിച്ചു. അങ്ങനെ ചെയ്താൽ രണ്ടാനച്ഛന്റെ കയ്യിലാകും സ്വത്ത്. ഏതോ കള്ളത്തരത്തിലൂടെ ഇട്ടിമാണി കള്ളനാണെന്ന് മക്കൾ അമ്മയെ വിശ്വസിപ്പിച്ചു. സ്വത്ത് മക്കൾക്കു തന്നെ എഴുതിക്കൊടുക്കുവാന്‍ അവർ തീരുമാനിച്ചു. എന്നാൽ ഇട്ടിമാണിയുടെ പക്ഷത്താണ് ശരിയെന്നു തെളിഞ്ഞു. അമ്മയുടെ സ്നേഹവും കരുതലും മനസ്സിലായ മക്കൾ അമ്മയെ തിരിച്ചുവിളിക്കുന്നു. കൊള്ളപ്പലിശക്കാരനായ ഇട്ടിമാണി സ്വത്തിൽ പകുതി വൃദ്ധസദനത്തിനു നല്കുന്നു. എനിക്ക് ഇഷ്യപ്പെട്ട രംഗം ഇട്ടിമാണിയും അമ്മയും ചൈനീസ് ഭാഷയിൽ സംസാരിക്കുന്നതാണ്. ഇതിലെ ചൈനീസ് പാട്ടും രസകരമാണ്. ഈ കഥ എനിക്ക് ഇഷ്ടമാകുവാൻ കാരണം സ്വന്തം അമ്മയുടെ സ്നേഹവും മഹത്ത്വവും ഈ സിനിമ കാട്ടിത്തരുന്നു. നമ്മൾ ആരോടു ദേഷ്യപ്പെട്ടാലും പിണങ്ങിയാലും അമ്മയോട് അങ്ങനെ ഒരിക്കലും ചെയ്യാൻ പാടില്ല.
ഇട്ടിമാണിയായി മോഹൻലാലാൽ തകര്‍ത്ത് അഭിനയിക്കുന്നു. ഇട്ടാമാണിയുടെ അമ്മയായി അഭിനയിക്കുന്നത് കെപിഎസി ലളിതയാണ്. രണ്ടുപേരുടെയും അഭിനയം എടുത്തുപറയേണ്ടതാണ്. എം.ജി. ശ്രീകുമാറിന്റെ പാട്ടും ശ്രദ്ധേയമാണ്.
കവിത മഴയെന്നോടു പറഞ്ഞത് ദേവദർശ് ഇ ആര്‍ 10 എ ഈ മഴ വന്നു കാതില്‍ പറഞ്ഞു......... ഈ കാറ്റു മെല്ലെ മായുന്നതെന്തേ? കാലത്തിൻ കാലം തീരുന്നുവല്ലോ..... കാറ്റിന്റെ വേഗം മായുന്നുവല്ലോ....... മഴയെത്ര വന്നാലും വീണ്ടും വരുന്നു... വെയിലെത്ര വന്നാലും വീണ്ടും വരുന്നു...... എന്തൊക്കെ വന്നാലും ജീവിതമെന്നതു രണ്ടാമതൊന്നില്ല... ജീവിതം വേഗം തീരുന്നുവല്ലോ... കാലത്തിന്‍ നേരം തീരുന്നുവല്ലോ.... മായുന്ന ലോകം കുടുന്നുവല്ലോ... ഭൂഗോളം മെല്ലെ കറങ്ങുന്നുവല്ലോ... മായുന്ന ലോകത്തൽ അതിരുകൾ സൃഷ്ടിക്കും മനുഷ്യാ നീയോർക്കുക നീയാണേറ്റവും വലിയ ദൈവസൃഷ്ടി.
പുസ്കക നിരൂപണം അഗ്നിച്ചിറകുകൾ സ്നേഹ രാജ് 10 എ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുൾ കാലാമിന്റെ വിഖ്യാതമായ ആത്മകഥയാണ് ഈ പുസ്തകം. രാമേശ്വരത്തെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച പ്രതിഭാധനനായ അബ്ദുള്‍ കലാം ഇന്ത്യയുടെ രാഷ്ട്രപതിയായി മാറിയ അസാധാരണമായ ജീവിതയാഥാർത്ഥ്യമാണ് ഈ പുസ്തകത്തിന്റെ പ്രമേയം. ഒപ്പം അദ്ദേഹത്തിന്റെ പ്രധാന പ്രവർത്തന മേഖലയായ ഇന്ത്യൻ മിസൈൽ ടെക്നോളജിയിടെ ഒരു ചരിത്രവും ഈ പുസ്തകത്തിൽ പറയുന്നുണ്ട്. അദ്ദേഹം ചെറുപ്രായത്തിലേ തുടങ്ങിയ പ്രയത്നവും വിജയവും വായനക്കാർക്ക് പ്രചോദനം നല്കുന്നതാണ്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ച് പൂർത്തീകരിച്ച സ്കൂൾ വിദ്യാഭ്യാസത്തെപ്പറ്റിയും ഫീസടയ്ക്കുവാൻ പണം കണ്ടെത്തുന്നതിനായി ചെയ്ത ജോലികളെക്കുറിച്ചും ഈ പുസ്തകത്തിൽ പറയുന്നുണ്ട്. കോളേജ് വിദ്യാർത്ഥിയായിരുന്ന കാലത്ത് സാമ്പത്തിക ഞെരുക്കം മൂലം അദ്ദേഹം സസ്യഭുക്കായി മാറി. വ്യോമസേനയിൽ ഒരു പൈലറ്റാവുക എന്നതായിരുന്നു അദ്ദേഹത്തിന്റെ മോഹം. അദ്ദേഹം അതിനുമപ്പുറമെത്തി. ഇന്ത്യയുടെ മിസൈൽമാനായി. രാഷ്ട്രപതിയായി. ജനമനസ്സിലെ പൂജാവിഗ്രഹമായി മാറി.
കഥ നിഴൽ ചിത്രങ്ങൾ അഞ്ജു കെ എസ് 10 എ ഒരിടത്ത് മനോഹരമായ ഒരു ഗ്രാമമുണ്ടായിരുന്നു. അവിടെ അതിമനോഹരമായി ചിത്രം വരയ്ക്കുന്ന ഒരു പെൺകുട്ടിയും. പക്ഷേ അവൾക്കു കണ്ണു കാണാൻ പറ്റില്ല. തന്റെ മനസ്സിൽ തോന്നുന്ന ഇരുൾ അതിമനോഹര ചിത്രങ്ങളാക്കി മാറ്റി അവൾ. ഒരിക്കൽ അവളുടെ കഴിവു മനസ്സിലാക്കിയ ഒരു യുവതി അവളെ ഏറെ സഹായിച്ചു. അടുത്ത നഗരത്തിൽ നടന്ന ചിത്രരചനാ മത്സരത്തിൽ അവളെ പങ്കെടുപ്പിച്ചു. കാഴ്ചയില്ലാത്തവരെ ചിത്രരചനാ മത്സരത്തിൽ പങ്കെടുപ്പിക്കുവാൻ പാടില്ല എന്നി ചിലർ പറഞ്ഞെങ്കിലും ആ സ്ത്രീയുടെ ശ്രമഫലമായി അവളും പങ്കെടുത്തു. അവൾക്ക് ഒന്നാം സ്ഥാനം. അവളുടെ കഴിവ് എല്ലാവരും അംഗീകരിച്ചു. അവളുടെ ചിത്രങ്ങൾ പ്രശസ്തമായി. ഒരു ഇന്റര്‍വ്യൂവിൽ അവളുടെ വലിയ സ്വപ്നം വെളിപ്പെടുത്തി. തനിക്കു സഹായെ ചെയ്ക് തന്നെ താനാക്കിയ ആ ദേവതയുടെ ചിത്രം വരയ്ക്കണമെന്ന്. കാലം അവളുടെ അന്ധതയില്‍ ചില മാറ്റങ്ങളൊക്കെ വരുത്തി. കാഴ്ച പതുക്കെ തിരിച്ചു വന്നു തുടങ്ങി. കാലം നിഴലിൽ നിന്ന് അവളെ പതിയെ മോചിപ്പിച്ചു.
കഥ കടുംബം ആര്യശ്രീ രതീഷ് 8 എ പണ്ടൊരുക്കൽ ഒരിടത്ത് ഒരു ധനികന്‍ ജീവിച്ചിരുന്നു. അയാളുടെ മക്കളെ യാതൊരുവിധ ദുഃഖവും അറിയിക്കാതെയാണ് അദ്ദേഹം വളർത്തിയത്. വസ്ത്രവും ആഭരണവും എല്ലാം അവശ്യത്തിലധികം. കണ്ണു നിറയാൻ അവരെ അനുവദിച്ചതേയില്ല. അങ്ങനെ ആ കുടുബം സന്തോഷത്തോടെ ജീവിച്ചു. കുറച്ചു കാലങ്ങൾക്കു ശേഷം കുട്ടികളെ ഉപരിപഠനത്തിനായി ദൂരദിക്കുകളിലെക്ക് അയച്ചു. പഠനം പൂർത്തി.യായതോടൊപ്പം വിദേശത്ത് ജോലിയുമായി. തിരിച്ചെത്തിയത് കുന്നോളം ധനവുമായാണ്. മൂത്ത മകളുടെ വിവാഹം നിശ്ചയിച്ചു. സ്വത്തിൽ പാതി മകൾക്കു നല്കി. ആഴശ്യത്തിലധികം സ്വർണവും അതിലും കൂടുതൽ സ്നേഹവും നല്തി മകളെ അയച്ചു. വിവാഹ ശേഷം മകളുടെ വരവ് വല്ലപ്പോഴുമായി. വളരെ കാലത്തിനു ശേഷം മകള്‍ അവരെ കാണാനെത്തി. സ്നേഹം തുളുമ്പുന്ന കണ്ണുകളോടെ അച്ഛനമ്മമാർ സ്വാഗതം ചെയ്തു. ഇളയ മകന്റെയും വിവാഹം കഴിഞ്ഞു. അവൻ ജോലിയുമായി വിദൂരദേശത്ത്. മക്കളുടെ സാമീപ്യമില്ലാത്ത വീട്ടിൽ അച്ഛനമ്മമാർ ഒറ്റയ്ക്ക്. അധികകാലം കഴിയും മുമ്പ് അച്ഛന് അസുഖമായി. അച്ഛന്റെ മരണം ഉറപ്പായ ഘട്ടത്തിൽ മക്കൾ സ്വത്ത് വീതം വയക്കുന്ന ചർച്ചയിലായിരുന്നു. സ്വത്തിന്റെ കാര്യത്തില്‍ തീരുമാനമെടുത്ത് മക്കൾ മടങ്ങി. രോഗം ബാധിച്ച അച്ഛനമ്മമാരെ നോക്കാനാരുമില്ല. ജീവിതാവസാനത്തില്‍ അവർ ആർക്കും വേണ്ടാത്ത പേക്കോലമായി. അവർ കണ്ട കിനാവുകളെല്ലാം തകർന്നു. പണത്തിന്റെ കണക്കില്‍ മക്കൾ സ്നേഹം മറന്നു. നിഴൾ ചിത്രങ്ങളായി അവർ മാറി.
കഥ ഒരു അമ്മയും കുഞ്ഞും അമൃത എസ്.നായർ 8 എ ഒരിടത്തൊരിടത്ത് ഒരു അമ്മയും ആറു വയസ്സുള്ള ഒരു കുഞ്ഞും ഉണ്ടായിരുന്നു. ആ അമ്മയും കുഞ്ഞും പട്ടിണിയിലാണ്. ഒരു കുഞ്ഞുവീട്ടിലാണ് അവരുടെ താമസം. ആ അമ്മയ്ക്ക് ആരും ജോലി കൊടുത്തില്ല. താണ ജാതിക്കാരെന്നു പറഞ്ഞ് ഓടിച്ചു. എന്നിട്ടും എവിടെ നിന്നെങ്കിലും കുറച്ച് ആഹാരമെങ്കിലും കുഞ്ഞിന് കൊടുക്കുമായിരുന്നു. അമ്മ പട്ടിണിയും കിടക്കും. താൻ കഴിച്ചില്ലെങ്കിലും തന്റെ മകൻ കഴിച്ചാൽ മതി എന്നാണ് അമ്മയുടെ വിചാരം. സ്വന്തം അച്ഛനെവിടെ എന്ന് ആ കുട്ടിക്ക് അറിയില്ലായിരുന്നു. അച്ഛനില്ല എന്ന സങ്കടം അറിയിക്കാതെയാണ് ആ കുട്ടിയെ അമ്മ വളർത്തിയത്. അത്രയും കഷ്ടപ്പെടുന്നുണ്ട് ആ അമ്മ. പാവങ്ങളുൂടെ സങ്കടം കാണാൻ ആരെങ്കിലുമുണ്ടാകും.
കൃഷി പഴംചൊല്ലുകൾ ആര്യശ്രീി രതീഷ് 8 എ മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കില്ല. കതിരിൽ വളം വയ്ക്കരുത്. വിത്തു ഗുണം പത്തു ഗുണം. കാണം വിറ്റും ഓണം ഉണ്ണണം. ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു ക൧തുകം. വിളയുന്ന വിത്ത് മുളയിലറിയാം മുളയിലറിയാം വിള കർക്കിടക ചേന കട്ടിട്ടെങ്കിലും തിന്നണം. കണ്ടം വിറ്റ് കാളയെ വാങ്ങുുമോ? വളമേറിയാൽ കൂമ്പടയ്ക്കും പതിരില്ലാത്ത കതിരില്ല. കാലത്തെ വിതച്ചാൽ നേരത്തെ കൊയ്യാം.
ചോദ്യോത്തരങ്ങൾ ആര്യശ്രീ രതീഷ് 8 എ കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട്? - മനമപുഴ കേരലത്തിൽ ഏറ്റവും കൂടുതൽ നദികള്‍ ഒഴുകുന്ന ജില്ല? - കാസറഗോഡ് കേരളത്തിന്റെ ഗംഗം എന്ന് അറിയപ്പെടുന്ന നദി? - ഭാരതപ്പുഴ കേരളത്തിലെ ആദ്യത്തെ ജലവൈത്യുതി പദ്ധതി? - പള്ളിവാസൽ കേരളത്തിൽ ഉപ്പു സത്യാഗ്രഹം നടന്നത് എവിടെ? - പയ്യന്നൂര്‍
കവിത മഴയുടെ സന്തോഷം ബിജിത വിജയന്‍ 8 എ ദേ! ഞാനിതാ പ്രകൃതിയായ് ആശ്വാസമായ് അരികത്തായ് വന്നു നില്ക്കും വേനല്‍ച്ചൂടിനെ തണുപ്പിച്ച് ജീവജാലങ്ങൾക്ക് ആശ്വാസമായ് പുഴകളും, നദികളും ജലശയങ്ങളില്‍ നിറച്ച് മണ്ണില്‍ പുതുമണം നിറച്ച് മഴ ആസ്വദിപ്പിക്കാൻ മലകളും കുന്നുകളും മഞ്ഞാൽ മൂടി ചെറുജീവനെ ആശ്വാസമായി, ആഹ്ലാദമായി അനുഗ്രഹമായി ഞാനിതാ വരുന്നു. അരികത്തായി വന്നു നില്ക്കും അകാശം കാര്‍മേഘങ്ങളായി മൂടി നിറഞ്ഞ് തിങ്ങി നിറയുന്നു. മനസ്സു പോലെ, മഴത്തുള്ളികൾ മുത്തു പോലെ, പ്രകൃതിയില്‍ വന്നു പതിച്ച് പുതുമണം വാരി വിതറുന്ന അനുഗ്രഹവും മഴയില്‍ കളിച്ചു രസിപ്പിക്കാന്‍ അരികത്തായി വന്നുദിക്കും മഴയിൽ കുളിര്‍മ പോലെ സഞ്ചാരമായ് ഞാനിതാ വന്നു നില്ക്കുന്നു. പറവകൾ പോലെ കൂടണയാൻ ചെറുനന പോലെ നിശ്വാസം പകരാന്‍ മാനത്തെ വികൃതിയായ് ഞാനിതാ വന്നുദിക്കും ഒരു മഴപോലും നിശ്വാസം പകരാൻ ഒരു വേനലില്‍ നിന്നും കര കയറ്റാൻ ആശ്വാസമായ് ഞാന്‍ പെയ്തിറങ്ങാം ഞാൻ പോകുമീ വഴിയിലൂടെ ഒരു നാളില്‍ മറയാത്തൊരോർമ്മ പോലെ ഞാൻ പെയ്തിറങ്ങാം.
ലേഖനം കാലാവസ്ഥാ വ്യതിയാനവും കേരളവും അർഷ ഷാജി 10 എ നമ്മുടെ കേരളമെന്നല്ല, ഇന്ത്യയെന്നല്ല, ലോകമെമ്പാടും കാലാവസ്ഥാമാറ്റത്തിന്റെ തിക്തഫലം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. വര്‍ ഷകാലവും ശിശിരകാലവും ഹേമന്തകാലവും പഴയതിൽ നിന്നും മാറിയിരിക്കുന്നു. നാം ഇന്നു കാണുന്ന കേരളത്തെ രൂപപ്പെടുത്തിയത് ഇവിടുത്തെ കാലാവസ്ഥയാണ്. സന്തുലിതമായ ഒരു പ്രകൃതി വ്യവസ്ഥ ഇവിടെയുണ്ടായിരുന്നു. നാം ഇന്നു കാണുന്ന കേരളത്തിന്റെ ഈ രൂപമാറ്റത്തില്‍ തന്നെ കാലാവസ്ഥയ്ക്ക് സുപ്രധാനമായ പങ്കുണ്ട്. മനുഷ്യരാശിയുടെ തന്നെ മാറ്റത്തിലും കാലാവസ്ഥയ്ക്ക് പങ്കുണ്ട്. മനുഷ്യന്‍ ചെയ്തു കൂട്ടുന്ന ഓരോ ദുഷ്പ്രവൃത്തിക്കും പ്രകൃതിമാതാവ് പകരം ചോദിക്കുന്നത് കാലാവസ്ഥയില്‍ വ്യതിയാനം സൃഷ്ടിച്ചാണ്. ഇപ്പോള്‍ തന്നെ കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തമായ പ്രളയമുണ്ടായത് തന്നെ കാലാവസ്ഥയുടെ ഒരു കളിയാണ്. വർഷകാലം സമയം തെറ്റി വന്ന് പേമാരിയായി മാറി ഈ കേരളം തന്നെ വള്ളത്തിനടിയിലാക്കി. ലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രയാസമുണ്ടായി. പ്രകൃതിയിൽ മനുഷ്യന്‍ ചെയ്തുകൂട്ടിയ ഓരോ പ്രവൃത്തിക്കും പ്രകൃതി മാതാവു തന്നെ ശിക്ഷ കല്പിച്ചതു പോലെ. കാലം തെറ്റി പെയ്ത മഴയില്‍ കേരളം ഒലിച്ചു പോയി. വെയിലും മഴയും മാറി മാറി വന്നു. കാലാവസ്ഥയുടെ താളാത്മകത തന്നെ മാറിപ്പോയി. എല്ലാം അജ്ഞാതം പോലെ. എല്ലാം തന്നെ പലപല നേരങ്ങളിലുമായി. കാലാവസ്ഥയുടെ ഈ ഗതിയിനി മാറണമെങ്കില്‍ നാം തന്നെ മുന്നിട്ടിറങ്ങിയാലേ ശരിയാകൂ. അടിക്കടിയുള്ള ഈ പ്രളയം നമ്മളാൽ മാറ്റുവാൻ കഴിയില്ലെങ്കിലും പ്രകൃതിയെ ശമിപ്പിക്കാനും കാലാവസ്ഥാ വ്യതിയാനത്തെ തെല്ല് അടക്കിനർത്തുവാനും നമ്മളാൈൽ കഴിഞ്ഞാൽ അത് മഹാഭാഗ്യം. പ്രകൃതിയോട് ഇന്ന് നാം കാണിക്കുന്ന ചൂഷണങ്ങളും മറ്റും ഒരു പരിധിവരെ കുറച്ച് നമ്മുടെ പണ്ടത്തെ നാടാക്കി മാറ്റാന്‍ നമുക്ക് ശ്രമിക്കാം. അതിലൂടെയെങ്കിലും ഈ വിനാശകാലമൊഴിയുമെന്ന് നമുക്ക് ചിന്തിക്കാം. നാം ഒറ്റക്കെട്ടായി നിന്ന് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കണം. അതിലൂടെ കാലാവസ്ഥാ വ്യതിയാനമുണ്ടാകുന്നതിനെ ഒരു പരിധി വരേക്ക് നിയന്ത്രിക്കുകയുെം ചെയ്ത് നമ്മ ുടെ പഴയ കാലാവസ്ഥയും നമ്മ ുടെ പണ്ടത്തെ അതിസുന്ദരമായ കേരളത്തെയും തിരിച്ചു പിടിക്കാൻ നമ്മളാൽ കഴിയുമെന്ന് ശൂഭാപ്തി വിശ്വാസത്തോടെ ശ്രമിക്കാം. നമ്മുടെ പണ്ടത്തെ കേരളം നമുക്കു സൃഷ്ടിക്കാാം ഒരുമയോടെ ഒറ്റക്കെട്ടായി നാം നമ്മുടെ പ്രകൃതിയെ ചൂഷണം ചെയ്യില്ലയെന്ന് നിലപാട് കൈക്കൊള്ളുകയാണങ്കിൽ നമുക്ക് പണ്ടത്തെ കേരളവും കാലാവസ്ഥയും തിരിച്ചു വരും എന്നതില്‍ സംശയിക്കേണ്ട.
ചലച്ചിത്ര നിരൂപണം ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പൻ 5.25 ശ്രേയ ആര്‍ 8 എ പ്രധാന നടീനടന്മാര്‍ - സുരാജ് വെഞ്ഞാറമൂട്, സൗബിൻ താഹിർ, സൂരജ് ഈ സിനിമയിൽ ആദ്യം കാണിക്കുന്നത് ഒരു റോബോട്ട് ജപ്പാനിൽ ഒരു രോഗിയുടെ ഹോം നഴ്സ് ആയി ജോലി ചെയ്യുന്നതാണ്. വയ്യാത്ത ആൾക്ക് റോബോട്ട് ചായയിട്ടു കൊടുക്കുന്നു. ചായ കുടിച്ചിട്ട് ചായ കൊള്ളില്ല എന്നു പറഞ്ഞ് റോബോട്ടിന്റെ മുഖത്തേക്ക് ചായ എടുത്തൊഴിക്കുന്നു. ചൂടു ശരീരത്തു വീണപ്പോള്‍ റോബോട്ടിന് ദേഷ്യം വരുന്നു. റോബോട്ട് അയാളുടെ കഴുത്ത് പിടിച്ച് ഞെരിച്ചു കൊല്ലുന്നതാണ് കാഷിക്കുന്നത്. കഥ തുടങ്ങുമ്പോള്‍ കാണിക്കുന്നത് വയസ്സായ സുരാജ് വെഞ്ഞാറമ്മൂടിനെയാണ്. സുരാജിന്റെ മകനാണ് സൗബിൻ. അയാളുടെ ഭാര്യ മകന്റെ കൊച്ചിലേ തന്നെ മരിച്ചു പോയി. അങ്ങനെയിരിക്കെ ഒരു ദിവസം മകന് ജപ്പാനിൽ ജോലികിട്ടി. ജോലിക്ക് പോയേ പറ്റൂ എന്നു പറഞ്ഞ് മകൻ വാശി പിടിക്കുന്നു. അച്ഛന്‍ പറഞ്ഞു, പോകണ്ടാ, നീ പോയാൽ പിന്നെ എന്നെ നോക്കാൻ ആരാ? മകൻ പറഞ്ഞു അച്ഛനെ നോക്കാൻ ഒരു ഹോം നഴ്സിനെ വ.യ്ക്കാം. മകൻ ജപ്പാനിലേക്ക് പോകുന്നു. ഹോം നഴ്സിനെ ഒന്നും പിടിക്കുകയില്ല. ഓരോ കാരണം പറഞ്ഞ് പറഞ്ഞുവിടും. മകന്‍ ജപ്പാനിൽ വച്ച് തന്റെ കൂടെ ജോലി ചെയ്യുന്ന ഒരു പെൺകുട്ടിയെ പരിചയപ്പെടുന്നു. തന്റെ പ്രശ്നം ആ കുട്ടിയോടു പറയുന്നു. അത് ഒരു ജപ്പാൻകാരിയാണ്. അപ്പോ& ആ കുട്ടി പറയുന്നു, തന്റെ വീട്ടിലും ഇതേ പ്രശ്നമുണ്ടായിരുന്നു. ഒരു റോബോട്ടിനെ വച്ചാണ് പ്രശ്നം പരിഹരിച്ചത്. ഇപ്പോ& അച്ഛന്‍ മരിച്ചുപോയി. ആ ങോബോട്ടിനെ കൊണ്ടുപോകാം. അങ്ങനെ മകൻ റോബോട്ടുമായി നാട്ടിലെത്തുന്നു. ആദ്യം അച്ഛന് ആ യന്ത്രം ഇഷ്ടമായില്ല. പിന്നെ പതുക്കെ അതിനോടടുത്തു. പിന്നെ റോബോട്ടായി എല്ലാം. മകൻ പോയിട്ട് മടങ്ങിവരുമ്പോള്‍ ആ പെൺകുട്ടിയും കൂടെയുണ്ട്. റോബോട്ടിനെ കൊണ്ടുപോകാനാണ് അവർ എത്തിയത്. അച്ഛൻ പറഞ്ഞു, ഞാൻ ഇവനെ ആർക്കും തരില്ല. പിറ്റെ ദിവസം നോക്കുമ്പോൾ റോബോട്ടിനെയും കൊണ്ട് അച്ഛൻ ഒരു വനത്തിലേക്ക് പോകുന്നു. അച്ഛനെയും റോബോട്ടിനെയും കാണാതെ മകൻ ഒടുവിൽ കാട്ടിലെത്തുന്നു. റോബോട്ട് പറയും ഞാൻ ഒരു മനുഷ്യനല്ല, എനിക്ക് വികാരങ്ങളില്ല. അച്ഛൻ വീഴാൻ പോകുമ്പോൾ മകൻ അച്ഛനെ താങ്ങുന്നു. ആ സമയത്ത് ആ റോബോട്ടിന്റെ ശത്രു അതിന്റെ തല ഒടിച്ചു കൊണ്ടു പോകുന്നു. മകൻ ഓടിയെത്തുമ്പോൾ റോബോട്ട് മകന്റെ കഴുത്തിൽ പിടിക്കുന്നു. അവസാനം റോബോട്ടിന്റെ നിശ്ചലമായ അവസ്ഥയിൽ കഥഅവസാനിക്കുന്നു.
ക്വിസ് - വിഷയം - വൈക്കം മുഹമ്മദ് ബഷീർ അമൃത എസ് നായർ 8 എ 1. വൈക്കം മുഹമ്മദ് ബഷീറിന്റെ ആദ്യത്തെ കൃതി? ഉത്തരം - പ്രേമലേഖനം (1942) 2. വൈക്കം മുഹമ്മദ് ബഷീർ ജനിച്ച വര്‍ഷം? ഉത്തരം - 1908 3. ബഷീറിന്റെ ആദ്യ കഥയുടെ പേര്? ഉത്തരം - എന്റെ തങ്കം 4. വൈക്കം മുഹമ്മദ് ബഷീറിന് ലഭിച്ച ഏറ്റവും വലിയ പുരസ്കാരം? ഉത്തരം - പത്മശ്രീ പുരസ്കാരം 5. ഗാന്ധിജിയുടെ ആഹ്വാനപ്രകാരം ബഷീർ പങ്കെടുത്ത സമരം? ഉത്തരം - കോഴിക്കോട്ടു വച്ചു നടന്ന ഉപ്പുസത്യാഗ്രഹം 6. വൈക്കം മുഹമ്മദ് ബഷീറിന്റെ ആത്മകഥ? ഉത്തരം - ഓർമ്മയുടെ അറകൾ 7. ചോദ്യോത്തര രൂപത്തിൽ ബഷീർ എഴുതിയ പുസ്കകം? ഉത്തരം - നേരും നുണയും 8. വൈക്കം മുഹമ്മദ് ബഷീർ മരിച്ച വർഷം? ഉത്തരം - 1994 ജൂലൈ 5 9. ബഷീറിന്റെ എടിയേ എന്ന ആത്മകഥ എഴുതിയതാര്? ഉത്തരം - ഫാബി ബഷീർ 10. വൈക്കം മുഹമ്മദ് ബഷീർ എറണാകുളത്തു സ്ഥാപിച്ച ബുക്ക് സ്റ്റാളിന്റെ പേര്? ഉത്തരം - സർക്കിൾ ബുക്ക് സ്റ്റാള്‍ 11. ബഷീറിന് കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ച വർഷം? ഉത്തരം - 1970 12. ബഷീറിന്റെ ജന്മസ്ഥലമായ തലയോലപ്പറമ്പ് ഏതു ജില്ലയിലാണ്? ഉത്തരം - കോട്ടയം 13. വൈക്കം മുഹമ്മദ് ബഷീറിന്റെ ബാലസാഹിത്യ കൃതി? ഉത്തരം - സര്‍പ്പയജ്ഞം 14. ആകാശമിഠായി കഥാപാത്രമായി വരുന്ന ബഷീർകൃതി? ഉത്തരം - പ്രേമലേഖനം 15. ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്നത് ആരെ? ഉത്തരം - വൈക്കം മുഹമ്മദ് ബഷീർ
ജീവചരിത്രക്കുറിപ്പ് വൈക്കം മുഹമ്മദ് ബഷീർ 1908 ജൂലൈ 5 ന് വൈക്കം മുഹമ്മദ് ബഷീർ ജനിച്ചു. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് തലയോലപ്പറമ്പിൽ ജനിച്ചു. പിതാവ് കായി അബ്ദു റഹിമാൻ. ബേപ്പൂർ സുൽത്താൻ എന്നു വിളിക്കുന്നു. കോഴിക്കോട്ടു വച്ചു നടന്ന ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തു. സ്വാതന്ത്ര്യ സമരസേനാനിയായി ജയിലിൽ ദീർഘകാലം കിടന്നു. തലയോലപ്പറമ്പിലുള്ള മലയാളം സ്കൂളിലും വൈക്കം ഇംഗ്ലീഷ് സ്കൂളിലും പഠിച്ചു. ഇന്ത്യന്‍ നാഷണൽ കോൺഗ്രസിൽ ചേർന്ന് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കോഴിക്കോട്ടു വച്ചു നടന്ന ഉപ്പു സത്യാഗ്രഹത്തിൽ പങ്കുകൊണ്ടു. അതിന്റെ പേരിൽ മർദ്ദനത്തിനിരയാകുകയും ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്തു. പത്തു വർഷത്തോളം ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു. പിന്നീട് ആഫ്രിക്ക, അറേബ്യ തുടങ്ങിയ രാജ്യങ്ങളിലും സഞ്ചരിച്ചു. പ്രധാനകൃതികളെല്ലാം ഇന്ത്യന്‍ ഭാഷകളിൽ മാത്രമല്ല, ലോകഭാഷകളിലും തർജ്ജിമ ചെയ്തിട്ടുണ്ട്. പ്രേമലേഖനം, മതിലുകള്‍, പാത്തുമ്മയുടെ ആട്, വിശ്വവിഖ്യാതമായ മൂക്ക്, ന്റുപ്പുപ്പാക്കൊരാനേണണ്ടാർന്ന്, ബാല്യകാലസഖി, ആനപ്പൂട, ജന്മദിനം, ശബ്ദങ്ങള്‍ എന്നിവ പ്രധാന കൃതികള്‍. 1995 ജൂലൈ 5 ന് അന്തരിച്ചു. കേന്ദസാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി, പദ്മശ്രീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ആദ്യ കഥ എന്റെ തങ്കം, ആദ്യ കൃതി പ്രേമലേഖനം.
പുസ്തകാസ്വാദനം ചിലപ്പതികാരം - ഇളങ്കോ അടികള്‍
പ്രാചീന തമിഴ് സാഹിത്യത്തിലെ പ്രശസ്ത കഥാകാവ്യമാണ് ചിലപ്പതികാരം. കേരളീയനെന്നു വ്യവഹരിക്കുന്ന ഇളങ്കോ അടികള്‍ രചിച്ചതാണ് ഈ കാവ്യം. ഇതിഹാസ മാനങ്ങളുള്ള ഈ കൃതിയിൽ കണ്ണകി, കാവലൻ, മാധവിമാരുടെ ദുരന്തകഥ വർണ്ണോജ്ജ്വലമായി ആഖ്യാനം ചെയ്യപ്പെടുന്നു. കാവ്യാത്മകതയും നാടകീയതയും മുറ്റിയ അനേകം ലംഗങ്ങൾ ഈ കൃതിയിലുണ്ട്. ദ്രാവിഡ സംസ്കാരത്തിന്റെ ഉജ്ജ്വല പ്രതീകമായി ഈ കൃതി ശോഭിക്കുന്നു. ഇളങ്കോ അടികളുടെ ജീവിത കാലം എ ഡി രണ്ടാം നൂറ്റാണ്ടാണ്. ചേരരാജാവായ നെടും ചേരലാതന്റെ രണ്ടു പുത്രന്മാരിൽ ഇളയവനായിരുന്നു ഇദ്ദേഹം. മൂത്തയാൾ ചെങ്കുട്ടവന്‍. ചെറുപ്പത്തിൽ തന്നെ ഇളങ്കോ സന്ന്യാസം സ്വീകരിച്ചിരുന്നു. വഞ്ചിക്കുളത്തുള്ള വൈദിക ശാലയിൽ ചേർന്ന് സാഹിത്യം, തത്ത്വചിന്ത, മതം തുടങ്ങിയവ അഭ്യസിച്ചു. തമിഴിലെ പഞ്ചമഹാകാവ്യങ്ങളിലൊന്നാണ് ചിലപ്പതികാരം.
കവിത സ്വപ്നത്തിന്റെ സംഗീതം അഭിനവ് എച്ച് 9 എ ഒരിക്കൽ ഒരു രാത്രിയിലെ സ്വപ്നത്തിൽ ഞാനേകനായി, ഒരു മാന്ത്രിക വനത്തിലെ വെളിച്ചത്തിൽ നിന്നു മനസ്സു നിറയെ കാഴ്ചകൾ, അവിടെ പാടിയ പക്ഷികൾ സത്യത്തിന്റെ ദേവതകളായിരുന്നു. മിന്നിത്തിളങ്ങിയ നക്ഷത്രങ്ങൾ സ്നേഹത്തിന്റെ ദേവതകളായിരുന്നു. അവിടെ ഒഴുകിയ അരുവികൾ സമാധാനത്തിന്റെ ദേവതകളായിരുന്നു. ആ നിദ്രയുടെ നാട്ടിലെ മാന്ത്രികവനത്തിൽ ഏകനായി ആ മാന്ത്രികത്തോപ്പിലെ വെളിച്ചത്തിൽ ഞാൻ, സ്നേഹത്തിന്റെ ആത്മാക്കളായി ആ നക്ഷത്രങ്ങൾ.
കടങ്കഥകൾ വിശാൽ എസ് കുമാർ 9 എ ➢ ➢ ➢ ➢ ➢ ➢ ➢ ➢ ➢ ➢ ➢ ➢ ➢ ➢ ➢ ➢ ➢
അകത്തു തി തെറുത്തു, പുറത്തു മുട്ടയിട്ടു - കുരുമുളക് അടയുടെ മുമ്പിൽ പെരുമ്പറ - തേനീച്ചക്കൂട് അടയ്ക്കും തുറക്കും കിങ്ങിണി പത്തായം - കണ്ണ് അടി പാറ, നടു വടി , മീതെ കുട - ചേന അമ്മ കൊലുന്നനെ, മക്കൾ കുരുന്നനെ - കമുക് അമ്മയെ തൊട്ട മകൻ വെന്തു മരിച്ചു - തീപ്പെട്ടിക്കൊള്ളി ആയിരം അറയിൽ ഒരു ഉണ്ണിക്കൃഷ്ണൻ - ഉണ്ണിപ്പിണ്ടി എന്നെ തൊട്ടാൽ തൊടുന്നവനെ തട്ടും - വൈദ്യുതി മുക്കണ്ണൻ ചന്തയ്ക്കു പോയി - തേങ്ങ വായില്ല നാക്കുണ്ട്, നാക്കിന്മേൽ പല്ലുണ്ട് - ചിരവ പൊന്നു തിന്ന് വെള്ളി തുപ്പി - ചക്കക്കുരു മണ്ണിനടിയിൽ പൊന്നമ്മ - മഞ്ഞൾ വടിയെടുത്താൽ പോത്തോടും - വള്ളം മുള്ളുണ്ട് മുരിക്കല്ല, വാലുണ്ട് പശുവല്ല - ചക്ക കാട്ടിലെ മരം, നാട്ടിലെ കണക്കപ്പിള്ള - നാഴി കാള കിടക്കും കയറോടും - മത്ത ചെടിയിൽ കായ, കായിൽ ചെടി - കൈതച്ചക്ക
ചിത്രങ്ങള്‍
അഭിനന്ദ് കൃഷ്ണ