REPORT Flipbook PDF

REPORT
Author:  a

39 downloads 112 Views 2MB Size

Story Transcript

2021 - 2022 അധ്യായന വർഷത്തെ റിപ്പോർട്ട് മാടമ്പിൽ ഗവ. യു.പി. സ്കൂൾ, കണ്ടല്ലൂർ മുന്നൊരുക്കം :2021-2022 അധ്യായന വർഷം ക്ലാസുകൾ തുടങ്ങുന്നതിന് മുന്നോടിയായി SRG കൂടുകയും സ്കൂൾ പ്രവേശനോത്സവം ഓൺലൈനായി നടത്താൻ തീരുമാനിക്കുകയും ചെയ്തു .  ഓൺലൈൻ ഫസ്റ്റ് ബെൽ ക്ലാസ്സുകൾ കൈറ്റ് വിക്ടേഴ്സിൽ തുടങ്ങുന്ന കാര്യം കുട്ടികളെ അറിയിക്കുകയും ക്ലാസുകൾ കാണാൻ ഉപകരണം ഇല്ലാത്ത കുട്ടികളെ കണ്ടെത്തുകയും ചെയ്തു.  SMC, l വാർഡ് മെമ്പർമാർ ഇവരുടെ സഹായത്താൽ മൊബൈൽഫോൺ ഇല്ലാത്തവരുടെ ലിസ്റ്റ് കണ്ടെത്തുകയും അവ കണ്ടെത്താൻ ശ്രമം ആരംഭിക്കുകയും ചെയ്തു . 

പൂർവ്വവിദ്യാർത്ഥികൾ, അധ്യാപകർ,   വാർഡ് മെമ്പർ, സ്കൂളിന്റെ മറ്റ്  അഭ്യുദയകാംഷികൾ എന്നിവരുടെ ശ്രമം കൊണ്ട് 26 മൊബൈൽഫോണുകൾ അർഹരായ കുട്ടികളുടെ കയ്യിൽ എത്തിച്ചു.

സ്കൂൾ പ്രവേശനോത്സവം 01/06/2021  ഓൺലൈൻ പ്രവേശനോത്സവം സ്കൂൾ തലത്തിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കാനായി ക്ലാസ് തല പ്രവേശനോത്സവവും നടത്തി. SMC ചെയർമാൻ അധ്യക്ഷനായ പ്രസ്തുത പരിപാടിയിൽ  HM സ്വാഗതം പറയുകയും വാർഡ് മെമ്പർ പരിപാടി ഉദ്ഘാടനം ചെയ്യുകയും ചെയ്തു .വാട്സാപ്പ് ഗ്രൂപ്പുകൾ വഴി മുൻകൂട്ടി തയ്യാറാക്കിയ കുട്ടികളുടെ പരിപാടികൾ സ്ക്രീൻ ഷെയർ ചെയ്തു കാണിക്കുകയും ,  എസ് സി അംഗങ്ങളുടെയും രക്ഷകർത്താക്കളുടെയും പ്രശംസ പിടിച്ചു പറ്റി ഉന്നത നിലവാരം പുലർത്തുന്ന പരിപാടിയായി പ്രവേശനോത്സവം മാറി .

കുട്ടികൾക്ക് വീടുകളിൽ മധുരം വിതരണം ചെയ്യുകയും ചെയ്തു . ജൂൺ മാസത്തിൽ നടന്ന ബ്രിഡ്ജ് കോഴ്സുകളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തി, കാണാൻ തടസ്സം നേരിട്ട കുട്ടികൾക്ക്  റെക്കോർഡഡ് ക്ലാസുകൾ  ഓഡിയോ /  വീഡിയോകൾ ആയി ഗ്രൂപ്പുകൾ വഴി നൽകി .  

വീട് ഒരു വിദ്യാലയം വീടുകൾ

,

വിദ്യാലയമാക്കിമാറ്റി ശാസ്ത്ര മൂലയും ,

ഗണിതമൂലയും , കുട്ടികൾ ഒരുക്കുകയും അധ്യാപകർ എല്ലാദിവസവും  ഓൺലൈൻ ക്ലാസ്സുകൾ  എടുക്കുകയും  ചെയ്തു.  പ്രകൃതി നിരീക്ഷണം , പ്രകൃതിവിഭവങ്ങളുടെ  വിവരണം , ആൽബനിർമ്മാണം ,   ലഘുപരീക്ഷണങ്ങൾ എന്നിവ  രക്ഷാകർത്താക്കളുടെ   സഹായത്താൽ  ഡിജിറ്റൽ ഫോർട്ട്‌ ഫോളിയോ തയ്യാറാക്കുകയും അയച്ചുതരികയും  ചെയ്തു.

        

ദിനാചരണങ്ങൾ

 

• പരിസ്ഥിതി ദിനം • വയോജന പീഡന വിരുദ്ധ ദിനം • വായനാദിനം • ബഷീർ ദിനം • ചാന്ദ്രദിനം • ഹിരോഷിമ നാഗസാക്കി ദിനം • ക്വിറ്റ് ഇന്ത്യാ ദിനം • സ്വാതന്ത്ര്യ ദിനം • അധ്യാപക ദിനം • ഓസോൺ ദിനം • ഗാന്ധിജയന്തി ദിനം • കേരള പിറവി ദിനം • ശിശുദിനം • റിപ്പബ്ലിക് ദിനം • ബ്രെയിലി ദിനം • ശാസ്ത്രദിനം ഓണാഘോഷം പോലുള്ള മറ്റ് ആഘോഷപരിപാടികളും വളരെ നല്ല നിലയിൽ സംഘടിപ്പിക്കാൻ കഴിഞ്ഞു.

പൊതുജനപങ്കാളിത്തം നവംബറിൽ സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സന്നദ്ധസംഘടനകൾ, SMC, MPTA തൊഴിലുറപ്പ്തൊഴിലാളികൾ, പൂർവവിദ്യാർത്ഥികൾ, വാർഡ് മെമ്പർ, നല്ലവരായ നാട്ടുകാർ എന്നിവരുടെ സഹായത്തോടെ SMC ചെയർമാന്റെ നേതൃത്വത്തിൽ സ്കൂൾ സമഗ്രമായ ശുചീകരണം നടത്തി.

   

പ്രഷർ പമ്പ് ഉപയോഗിച്ച് ബെഞ്ച്, ഡെസ്ക്, ക്ലാസ്മുറികൾ, ടോയ്ലറ്റ് എന്നിവ കഴുകി വൃത്തിയാക്കുകയും അണുനശീകരണം നടത്തുകയും ചെയ്തു.സംസി യുടെ നേതൃത്വത്തിൽ പാചകപ്പുര യിലേക്ക് പ്രഷർകുക്കർ , ക്ലാസുകളിലേക്ക് ആവശ്യമായ ഫാനുകൾ എന്നിവ സംഭാവന ചെയ്യുകയുണ്ടായി.

.

     

ആരോഗ്യ സുരക്ഷാ സമിതി ചേരുകയും, MPTA, ഉച്ചഭക്ഷണ കമ്മിറ്റി എന്നിവ രൂപീകരിക്കുകയും ചെയ്തു.  കമ്മിറ്റി ചേർന്ന് ഉച്ചഭക്ഷണ മെനു തീരുമാനിച്ചു.SMC, MPTA ചേർന്ന് സ്കൂൾ അലങ്കരിക്കുകയും, തലേന്ന് സന്ധ്യയ്ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.  അംബുജാക്ഷി , വാർഡ് മെമ്പർ ശ്രീമതി .  സുജി എന്നിവർ ചേർന്ന് ദീപം തെളിയിക്കുകയും ചെയ്തു.

                          നവംബർ

ഒന്നിന് അദ്ധ്യയനം ആരംഭിക്കുകയും മൂന്നുദിവസം

വീതം രണ്ട് ബാച്ചുകളിലായി മുഴുവൻ കുട്ടികളും എത്തുന്ന രീതിയിൽ ക്ലാസ്സുകൾ ക്രമീകരിച്ചു.  സാനിറ്റൈസ്  ചെയ്തതാണ് ദിവസവും  കുട്ടികളെ  സ്കൂളിൽ പ്രവേശിപ്പിക്കുന്നത്. കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ ശ്രീമതി . സുജി,  മറ്റ് വാർഡ് മെമ്പർമാർ തുടങ്ങിയവരുടെ എല്ലാവിധ പിന്തുണയും സ്കൂളിന്റെ വളർച്ചയിൽ വളരെ നിർണായകമായ പങ്കു വഹിച്ചു കൊണ്ടിരിക്കുന്നു.

     

ശാസ്ത്രലാബ്

കമ്പ്യൂട്ടർ ലാബ്

 

ലൈബ്രറി

ഗണിതലാബ്

കരാട്ടെ പരിശീലനം

LCD പ്രൊജക്ടർ

SSK അനുവദിച്ച തുക കൊണ്ട് സ്കൂളിൽ നടപ്പിലാക്കിയ ഭൗതികവും അക്കാദമികമായ പ്രവർത്തനങ്ങൾ സർവ്വശിക്ഷാ കേരള മാടമ്പിൽ ഗവൺമെന്റ് യുപി സ്കൂളിന് അനുവദിച്ച തുക കൊണ്ട് SMC യുടെ തീരുമാനപ്രകാരം സ്കൂളിലെ കെട്ടിടങ്ങളുടെ മെയിന്റനൻസ്, വയറിങ് പെയിന്റിംഗ് എന്നിവ നടത്തുകയുണ്ടായി . പാഠ്യപദ്ധതി വികസനത്തിനാവശ്യമായ മുഴുവൻ പുസ്തകങ്ങളും ഗ്രന്ഥശാലയിൽ ശേഖരിച്ചു. സയൻസ് ലാബ് , കമ്പ്യൂട്ടർ ലാബ് , ഗണിതലാബ് എന്നിവ നവീകരിക്കുകയും ചെയ്തു . പ്രൊജക്ടർ ഉൾപ്പെടുന്ന സ്മാർട്ട്‌ ക്ലാസ് റൂമുകൾ സജ്ജീകരിച്ചു . വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാവിധ പഠന സംവിധാനങ്ങളും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.  ഇതിനു പുറമേ സ്കൂളിൽ ചെടികൾ നട്ടു വളർത്തി ഒരു ഉദ്യാനം  സ്വീകരിച്ചു. പെൺകുട്ടികൾക്കായി സൗജന്യ കരാട്ടെ പരിശീലനം നൽകി വരുന്നു.

വിവരസാങ്കേതികവിദ്യയുടെ വളർച്ച കുട്ടികളെ വിവരസാങ്കേതികവിദ്യയുടെ പുതിയ

 

ലോകത്തിലേക്ക്  കൈപിടിച്ചുയർത്തുന്നതിന് സ്കൂളിൽ കുട്ടികൾക്കായി കമ്പ്യൂട്ടർ ലാബുകളുണ്ട് .  അതിൽ ഏകദേശം പത്തോളം കമ്പ്യൂട്ടറുകളും , ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ് . സ്കൂളിൽ ഒരു ശാസ്ത്രലാബും,  ഗണിതലാബും പ്രവർത്തിക്കുന്നുണ്ട്.നല്ല രീതിയിൽ പ്രവർത്തിക്കുന്ന ലൈബ്രറിയും ഉണ്ട്. നാലു ക്ലാസ് മുറികൾ ഹൈടെക്കും ,  LCD പ്രൊജക്ടറുകൾ ഉള്ളതിനാൽ വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ ഉൾപ്പെടുത്തി പഠനവും അധ്യാപനവും കൂടുതൽ രസകരവും  പ്രവർത്തനോന്മുഖവും ആക്കുന്നതിന് സാധിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ കാലത്ത് ഒരു ക്ലാസിൽ രണ്ടു മണിക്കൂർ വീതം അധ്യാപകർ ഓൺലൈൻ ക്ലാസ്സുകൾ എടുക്കുകയും , അതുവഴി കുട്ടികളുടെ പഠനം തടസമില്ലാതെ മുന്നോട്ട് കൊണ്ടു പോകുവാൻ കഴിഞ്ഞു. രക്ഷാകർത്താക്കളുടെ സഹായത്താൽ ഓൺലൈൻ കേട്ടെഴുത്തുക്കളും ടെസ്റ്റുകളും , ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കാൻ സാധിച്ചു . നൂതനമായ സാങ്കേതികവിദ്യയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പാഠ്യ   പ്രവർത്തനങ്ങളെ സാങ്കേതിക വിദ്യയുമായി ബന്ധപ്പെടുത്തി കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ അധ്യാപകർക്ക് പൂർണമായും കഴിഞ്ഞിട്ടുണ്ട് .  

മികവ് * രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ്  ഓൺലൈൻ

പഠനകാലത്ത്  ' പാരന്റിംഗ്  '

വിഷമമേറിയ  ഗൗരവതരമായതാണെന്നും തിരിച്ചറിഞ്ഞ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസുകൾ നടത്തി.   ബഹുമാനപ്പെട്ട

കായംകുളം AEO ശ്രീമതി.  സിന്ധു ഉദ്ഘാടനം

നടത്തിയ യോഗത്തിൽ മലപ്പുറം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ശ്രീമതി. ഗീതാഞ്ജലി ക്ലാസെടുത്തു. തുടർന്ന് രക്ഷിതാക്കളുടെ അഭിപ്രായപ്രകാരം സാമൂഹ്യ മാധ്യമങ്ങളുടെ ദുരുപയോഗം നമ്മുടെ കുട്ടികളിൽ പലവിധ ആഘാതങ്ങളും  ഉണ്ടാക്കുന്നു എന്ന തിരിച്ചറിവിൽ കുട്ടികൾക്ക് വേണ്ടിയും കൗൺസിലിംഗ്  ക്ലാസുകൾ  നടത്തി .  ശ്രീമതി. ഷിമ്മി  , ശ്രീമതി. ജ്യോതിലക്ഷ്മി എന്നിവർ ക്ലാസുകൾ നയിച്ചു. * റിപ്പബ്ലിക് ദിനത്തിൽ കുട്ടികളോട്  

നമ്മുടെ ഭരണഘടന എന്തെന്നും , കുട്ടികളുടെ കടമയും ചുമതലകളും എന്തെല്ലാമെന്ന് അവരെ ബോധ്യപ്പെടുത്തുന്നതിന്

റിപ്പബ്ലിക് ദിനത്തിൽ RTD . ജില്ലാ ജഡ്ജിയും , മുൻ മനുഷ്യാവകാശ കമ്മീഷൻ അംഗവുമായ ശ്രീ . ആർ . നടരാജൻ കുട്ടികളോട്  സംവദിച്ചു.  

* ശാസ്ത്ര പ്രദർശനം  

'ശാസ്ത്രമാണ് സത്യം ' അത് തിരിച്ചറിയുക ,

പ്രചരിപ്പിക്കുക എന്ന ആശയം മുൻനിർത്തി , സ്കൂളിൽ വിപുലമായ ശാസ്ത്ര ദിനം ആഘോഷിച്ചു. മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ശാസ്ത്രപ്രദർശനവും ലഘുപരീക്ഷണങ്ങളും നടത്തി. പ്രസ്തുത പ്രദർശനവും പുതുക്കിയ ലാബിന്റെ ഉദ്ഘാടനവും കായംകുളംBPO ശ്രീമതി. ദീപ ഉദ്ഘാടനം ചെയ്തു.

* മക്കളോടൊപ്പം  

പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും

ശാസ്ത്രസാഹിത്യപരിഷത്ത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന മക്കളോടൊപ്പം പരിപാടി ഓൺലൈനായി സംഘടിപ്പിക്കുകയുണ്ടായി. കുട്ടികൾക്ക് ഓൺലൈൻ പഠന പിന്തുണ നൽകുന്നതിനെ  രക്ഷാകർത്താക്കൾക്കും ബോധവൽക്കരണ ക്ലാസ്  നടത്തി.

Get in touch

Social

© Copyright 2013 - 2024 MYDOKUMENT.COM - All rights reserved.